125 കിലോയുള്ള ഭീമന്‍ മത്സ്യം; വല വലിച്ച് കയറ്റിയത് പത്തോളം പേര്‍ ചേര്‍ന്ന്

ബീഹാറിലെ മധുബനിയിൽ നിന്നുള്ള ഹരികിഷോർ സാഹ്‌നി, സുധൻ സാഹ്‌നി എന്നീ രണ്ട് മത്സ്യത്തൊഴിലാളികളാണ് 125 കിലോഗ്രാം ഭാരമുള്ള മത്സ്യത്തെ പിടികൂടി വാർത്തകളിൽ ഇടം നേടിയത്.

Fish weighing 125 kg caught by fishermen in Bihars Madhubani


ണ്‍സൂണ്‍ തുടങ്ങിയാല്‍ കേരളത്തില്‍ പിന്നെ ഊത്തപിടിത്തത്തിന്‍റെ കാലമാണ്. എന്നാല്‍, വ്യാപകമായ ഊത്തപിടിത്തം തദ്ദേശീയ മത്സ്യഇനങ്ങളുടെ വംശവര്‍ദ്ധനവിനെ കാര്യമായി ബാധിക്കുന്നുവെന്ന പരാതികൾ നിരന്തരം ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്തകാലത്തായി ഊത്തപിടിത്തത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. അപ്പോഴും പുഴകളിലും കടലിലും ചൂണ്ട കൊരുത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരെ നാട്ടിന്‍ പുറത്തെ തോടുകളിലും കടപ്പുറത്തും ഇപ്പോഴും കാണാം. ഒറ്റപ്പിടിത്തത്തില്‍ എത്ര കിലോയുള്ള മത്സ്യത്തെ വരെ പിടിക്കാന്‍ കഴിയും? ഒരു ടണ്ണിനും മുകളിലെന്ന് ബീഹാറില്‍ നിന്നുള്ള രണ്ട് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അതെ 125 കിലോയുള്ള ഒരു മീനിനെ പിടികൂടിയതിലൂടെ ദേശീയ മാധ്യമങ്ങളില്‍ പോലും തലക്കെട്ടായി മാറിയിരിക്കുകയാണ് ബീഹാറില്‍ നിന്നുള്ള രണ്ട് മത്സ്യത്തൊഴിലാളികള്‍. 

125 കിലോഗ്രാം ഭാരമുള്ള ഭീമൻ മത്സ്യം. ബീഹാറിലെ മധുബനിയിൽ നിന്നുള്ള ഹരികിഷോർ സാഹ്‌നി, സുധൻ സാഹ്‌നി എന്നീ രണ്ട് മത്സ്യത്തൊഴിലാളികളാണ് 125 കിലോഗ്രാം ഭാരമുള്ള മത്സ്യത്തെ പിടികൂടി വാർത്തകളിൽ ഇടം നേടിയത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മധുബനിയിലെ ജഞ്ജർപൂരിലെ ഒരു നദിയിലാണ് ഹരികിഷോറും സുധനും മീൻപിടിത്തത്തിനായി എത്തിയത്. വല വീശുന്നതിന് മുൻപ് തന്നെ നദിയിലെ ലക്ഷണങ്ങൾ മനസ്സിലാക്കി ജലാശയത്തിൽ ഒരു വലിയ മത്സ്യമുണ്ടെന്ന് ഇരുവരും തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ഇരുവരും സമീപത്തെ കനാലിനരികിൽ ഉണ്ടായിരുന്ന ഏതാനും ബോട്ടുകാരെ കൂടി സഹായത്തിനായി വിളിച്ചു. 

'മകളെക്കാള്‍ ചെറുപ്പക്കാരി അമ്മ'; കാഴ്ചക്കാരെ അതിശയിപ്പിച്ച് ഒരു അമ്മയും മകളും, വീഡിയോ വൈറല്‍

ഇവരുടെ കൂടി സഹായത്തോടെ വലവീശി വലിച്ചു കരയ്ക്ക് കയറ്റി. ഏറെ ഭാരമുണ്ടായിരുന്ന വല കരയിലേക്ക് കയറ്റിയപ്പോഴാണ് കുടുങ്ങിയത് നിസാരക്കാരനല്ലെന്ന് വ്യക്തമായത്. 125 കിലോഗ്രാം ഭാരമുള്ള ഒരു ഭീമൻ മത്സ്യമായിരുന്നു വലയില്‍ കുടുങ്ങിയത്. പത്തോളം ബോട്ട് ജീവനക്കാരുടെ സഹായത്തോട് കൂടിയാണ് ഇവർ മീനിനെ വലിച്ച് കരയ്ക്ക് കയറ്റിയത്. മീനിനെ കണ്ട് തങ്ങൾ ആദ്യം ഭയന്ന് പോയെന്നാണ് ഇരുവരും പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞത്. പുറത്തെടുത്ത മത്സ്യത്തെ മത്സ്യത്തൊഴിലാളികൾ തൂക്കിനോക്കിയപ്പോഴാണ് അതിന് 125 കിലോയോളം ഭാരമുണ്ടെന്ന് വ്യക്തമായത്. നിലവിൽ സുധന്‍റെ വീട്ടിലെ ബാത്ത് ടബ്ബിലാണ് മത്സ്യത്തെ സൂക്ഷിച്ചിരിക്കുന്നത്. ലേലത്തിന് വച്ച് മീൻ വിൽപ്പന നടത്താനാണ് തൊഴിലാളികളുടെ തീരുമാനം. എന്നാൽ പടികൂടിയ മത്സ്യത്തിന്‍റെ ഇനം തിരിച്ചറിയാൻ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മണലിന് അടിയില്‍ നിന്നും തല പുറത്തേക്കിട്ട് സ്റ്റാർഗാസർ ഫിഷ്; യുഎസില്‍ നിന്നും സിംഗപ്പൂരെത്തിയ മത്സ്യം, വീഡിയോ
 

Latest Videos
Follow Us:
Download App:
  • android
  • ios