പിന്നീട് താൻ കഴിഞ്ഞ ജന്മത്തിൽ ഇറ്റാലിയൻ ഡിസൈനർ ആയ ഗുച്ചി ആയിരുന്നുവെന്ന് സ്വയം വിശേഷിപ്പിച്ച ഈ ബാലൻ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയ നിരവധി വസ്ത്രങ്ങളാണ് ഡിസൈൻ ചെയ്തത്.
സമപ്രായക്കാരായ കുട്ടികൾ കളിപ്പാട്ടങ്ങളുടെയും സുഹൃത്തുക്കളോടൊപ്പം ഉള്ള കളികളുടെയും ലോകത്ത് സമയം ചിലവഴിക്കുമ്പോൾ ഇവിടെ ഒരു ഏഴ് വയസ്സുകാരൻ തിരക്കിലാണ്. സ്വന്തമായി ഫാഷൻ ഷോകൾ നടത്തിയും സെലിബ്രിറ്റികൾക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകിയും ശ്രദ്ധേയനാവുകയാണ് മാക്‌സ് അലക്‌സാണ്ടർ എന്ന 7 വയസ്സുകാരൻ. തൻറെ മുൻകാല ജീവിതത്തിൽ താൻ ഇറ്റാലിയൻ ഡിസൈനർ ആയ ഗുച്ചി (Guccio Gucci) ആയിരുന്നു എന്നാണ് ഈ ബാലൻ സ്വയം വിശ്വസിക്കുന്നത്. നാലു വയസ്സ് മുതൽ സെലിബ്രിറ്റികൾക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു തുടങ്ങിയതാണ് മാക്സ് അലക്സാണ്ടർ.
എപ്പോഴാണ് തങ്ങളുടെ മകൻ ഇത്തരത്തിൽ ഒരു അഭിരുചി പ്രകടിപ്പിച്ച് തുടങ്ങിയതെന്ന് കൃത്യമായി ഓർക്കുന്നില്ല എന്നാണ് മാക്‌സിന്റെ അമ്മ ഷെറി മാഡിസൺ പറയുന്നത്. എന്നാൽ ലോക്ക്ഡൗൺ കാലത്ത് ഒരിക്കൽ അത്താഴം കഴിക്കാൻ ഇരുന്നപ്പോഴാണ് തനിക്കൊരു മാനിക്വിൻ വേണമെന്ന് മാക്സ് ആവശ്യപ്പെട്ടതത്രേ. ഒരു കാർഡ്ബോർഡ് ആർട്ടിസ്റ്റ് കൂടിയായ ഷെറി അങ്ങനെ അവന് ഒരു മാനിക്വീൻ ഉണ്ടാക്കി കൊടുത്തു. തൊട്ടടുത്ത ദിവസം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവൻ അതിനായി ഒരു വസ്ത്രം ഡിസൈൻ ചെയ്തു. പിന്നീട് ആ നാല് വയസ്സുകാരന്റെ ആവശ്യം തുന്നൽ പഠിപ്പിക്കണമെന്ന് ആയിരുന്നു. എല്ലാവരെയും അമ്പരപ്പിക്കുന്ന വേഗതയിൽ അവനതും അമ്മയിൽ നിന്നും പഠിച്ചെടുത്തു.
പിന്നീട് താൻ കഴിഞ്ഞ ജന്മത്തിൽ ഇറ്റാലിയൻ ഡിസൈനർ ആയ ഗുച്ചി ആയിരുന്നുവെന്ന് സ്വയം വിശേഷിപ്പിച്ച ഈ ബാലൻ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയ നിരവധി വസ്ത്രങ്ങളാണ് ഡിസൈൻ ചെയ്തത്. ഒരു ദിവസം പ്രമുഖ വസ്ത്രം നിർമ്മാണ കമ്പനിയായ ഗുച്ചിയുടെ തലവനാകണമെന്നാണ് മാക്സ് ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ കോച്ചർ ടു ദ മാക്സ് ഇറ്റാലിയൻ എന്ന പേരിലുള്ള സ്വന്തം ഡിസൈനർ സ്ഥാപനം തന്നെ പടുത്ത് ഉയർത്തണമെന്നും.
