അത് പരിശോധിച്ചതോടെ അവര്‍ അന്തം വിട്ടുപോയി. അതിനുള്ളില്‍ ഒളിപ്പിച്ചുവെച്ചത് 43 കൊമ്പന്‍ പല്ലികള്‍. ഒമ്പത് പാമ്പുകള്‍. എല്ലാത്തിനും ജീവനുണ്ടായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു.
സാധാരണ മട്ടിലുള്ള ഒരു പരിശോധന ആയിരുന്നു അത്. മെക്‌സിക്കോയില്‍നിന്നും വന്ന ഒരു ട്രക്ക് അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തുന്നു. അവിടെ വെച്ച് ഉദ്യോഗസ്ഥര്‍ ഡ്രൈവറെ പുറത്തിറക്കി പരിശോധിക്കുന്നു. പരിശോധനയ്ക്കിടെ സ്വാഭാവികമായും അയാളുടെ വസ്ത്രവും ശ്രദ്ധിക്കുന്നു. അത് പരിശോധിച്ചതോടെ അവര്‍ അന്തം വിട്ടുപോയി. അതിനുള്ളില്‍ ഒളിപ്പിച്ചുവെച്ചത് 43 കൊമ്പന്‍ പല്ലികള്‍. ഒമ്പത് പാമ്പുകള്‍. എല്ലാത്തിനും ജീവനുണ്ടായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു.
കഴിഞ്ഞ മാസം അവസാനമാണ് സംഭവം. ജീവനുള്ള ഇഴജന്തുക്കളുമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചത് അമേരിക്കന്‍ പൗരത്വമുള്ള ഒരു -30 കാരനാണ്. മെക്‌സിക്കോയില്‍നിന്നാണ് ഇയാള്‍ ഒരു ട്രക്കില്‍ അതിര്‍ത്തിയില്‍ എത്തിയത്. മെക്‌സിക്കന്‍ അതിര്‍ത്തിയായ സാന്‍ സിദ്‌റോ ക്രോസിങ്ങില്‍ എത്തിയ ട്രക്ക് പരിശോധിച്ചപ്പോള്‍ കുഴപ്പമൊന്നും കണ്ടില്ല. എന്നാല്‍, യുവാവിനെ പുറത്തിറക്കി ദേഹപരിശോധന നടത്തിയപ്പോള്‍ കളി മാറുകയായിരുന്നു.
ജീവനുള്ള 52 ഇഴജന്തുക്കളെയാണ് ഇയാളുടെ ശരീരത്തില്‍നിന്നും കണ്ടെത്തിയത്. ജാക്കറ്റില്‍ പ്രത്യേക സഞ്ചിയിലാണ് പാമ്പുകളെ സൂക്ഷിച്ചിരുന്നത്. പാന്റിനുള്ളിലും അരക്കെട്ടിന്റെ ഭാഗത്തുമാണ് പ്ലാസ്റ്റിക് സഞ്ചികളില്‍ കൊമ്പന്‍ പല്ലികളെ കണ്ടെത്തിയത്. ഇവയെ അമേരിക്കയില്‍ എത്തിക്കുകയായിരുന്നു യുവാവിന്റെ ഉദ്ദേശ്യമെന്ന് അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവാവ് ഓടിച്ചിരുന്ന ട്രക്കും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 25-നായിരുന്നു സംഭവം. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ദേഹത്ത് ഇഴജന്തുക്കളെ ഒളിപ്പിച്ച യുവാവ് േ്രക്കാടിച്ച് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ എത്തിയത്. ചെറിയ സഞ്ചികളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഇഴജന്തുക്കളെല്ലാം ജീവനുള്ളതായിരുന്നു എന്ന് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തി.
മയക്കുമരുന്ന് കടത്തുകാരുടെ സ്ഥിരം വഴി ആയതിനാല്‍, ഇവിടെ കനത്ത സുരക്ഷാ സന്നാഹമുണ്ടായിരുന്നു. ജീവനുള്ള ഇഴജന്തുക്കളെ കടത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് യുവാവിനെതിരെ കേസെടുത്തത്.
