ബീച്ച് ഉടനെ തന്നെ അടച്ചിടുകയും ഫോറൻസിക് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കൊലപാതകത്തിൽ അന്വേഷണം നടക്കുകയാണ്. വെടിവച്ചയാളെ മെഡിക്കൽ സംഘമെത്തി പരിശോധിച്ചിട്ടുണ്ട്.
ഫ്രാൻസിലെ ന്യൂഡിസ്റ്റ് ബീച്ചു(Nudist beach)കൾ പ്രശസ്തമാണ്. മിക്കവരും ഒരു തുണിയും ധരിക്കാതെയാണ് ഇവിടെ എത്തുന്നത്. അവിടെ വച്ച് ഒരു സ്ത്രീക്ക് നേരെ അശ്ലീലമായി പെരുമാറിയ ഒരാളെ ബീച്ചിലെത്തിയ മറ്റൊരാൾ വെടിവച്ചു കൊന്നു. ഒരു 46 -കാരനാണ് ശനിയാഴ്ച രാവിലെ ലാ മാമ (La Mama) ബീച്ചിൽ കൊല്ലപ്പെട്ടത്.
നഗ്നനായ 76 -കാരനാണ് 46 -കാരനെ വെടിവച്ച് കൊന്നത്. ഇയാൾ ബീച്ചിലെത്തിയ മറ്റുള്ളവരോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും സ്ത്രീകൾക്ക് നേരെ അശ്ലീലമായി പെരുമാറുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇതേച്ചൊല്ലി രണ്ടുപേരും തമ്മിൽ തർക്കമുണ്ടായി. എന്നാൽ 46 -കാരൻ ഒന്നും സമ്മതിക്കുകയോ തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഇതിൽ പ്രകോപിതനായിട്ടാണ് 76 -കാരൻ ഇയാളെ വെടിവച്ചത്. മൂന്ന് തവണയെങ്കിലും ഇയാൾക്ക് നേരെ വെടിവച്ചെന്നും നെഞ്ചിൽ വെടിയേറ്റു എന്നും റിപ്പോർട്ടുകൾ പറയുന്നു.
വെടിയുതിർത്തയാൾ ലൈസൻസുള്ള വേട്ടക്കാരനാണ്. എന്നാൽ, ഇയാൾ എന്തിനാണ് ബീച്ചിലേക്ക് തോക്കെടുത്തത് എന്നത് വ്യക്തമല്ല. പൊലീസ് ഉടനെ സ്ഥലത്തെത്തി. ഇയാൾ പ്രതിരോധമൊന്നും കൂടാതെ തന്നെ കീഴടങ്ങി. വെടിവച്ചു എന്നത് ഇയാൾ നിഷേധിച്ചുമില്ല. സ്ഥലത്തെത്തിയ എമർജൻസി സർവീസിൽ നിന്നുള്ളവർ വെടിയേറ്റയാൾ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
ബീച്ച് ഉടനെ തന്നെ അടച്ചിടുകയും ഫോറൻസിക് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കൊലപാതകത്തിൽ അന്വേഷണം നടക്കുകയാണ്. വെടിവച്ചയാളെ മെഡിക്കൽ സംഘമെത്തി പരിശോധിച്ചിട്ടുണ്ട്.
ഓർക്കാപ്പുറത്ത് ബീച്ചിൽ നടന്ന കൊലപാതകത്തിൽ ബീച്ചിൽ എത്തിയിരുന്നവരെല്ലാം ഞെട്ടിത്തരിച്ചു പോയി. കൊല്ലപ്പെട്ടയാൾ ലിയോണിൽ നിന്നുള്ള ആളാണ് എന്ന് കരുതുന്നു. ശനിയാഴ്ച രാവിലെയാണ് ഇയാൾ ബീച്ചിലെത്തിയത്. ഇയാൾ സ്ഥിരമായി ബീച്ചിൽ വരുന്ന ആളാണോ എന്ന് വ്യക്തമല്ല.
(ചിത്രം പ്രതീകാത്മകം)
