നഥാനിയേൽ പറയുന്നത് അത് 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആയിരുന്നു എന്നാണ്. 2005 -ൽ ഒരു കാർ ഡീലർഷിപ്പിൽ നിന്നാണ് ആദ്യം കാർ കാണുന്നത്. വളരെ എളുപ്പം തന്നെ തങ്ങൾ പ്രണയത്തിലായി എന്നും ശാരീരികമായി അടുത്തു എന്നുമാണ് നഥാനിയേൽ പറയുന്നത്.

പ്രണയം (Love) മനോഹരമായ ഒരു വികാരമാണ്, അല്ലേ? പ്രിയപ്പെട്ട ഒരാളുമായുള്ള അടുപ്പം നമ്മളെല്ലാവരും അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ, ഈ മനുഷ്യന് അല്പം വ്യത്യസ്തമായ ഒരു കഥ പറയാനുണ്ട്. 2012 ഫെബ്രുവരിയിൽ സംപ്രേക്ഷണം ചെയ്‌ത 'മൈ സ്‌ട്രേഞ്ച് അഡിക്ഷൻ' എന്ന ടിഎൽസി ഡോക്യുമെന്ററി (TLC documentary series My Strange Addiction) സീരീസിന്റെ 'ഒബ്‌ജക്‌ടോഫീലിയ'യിലെ ഒരു എപ്പിസോഡിലാണ് നഥാനിയേൽ (Nathaniel) തന്റെ വിചിത്രമായ പ്രണയത്തെ കുറിച്ച് പറഞ്ഞത്. 

യുഎസിലെ അർക്കൻസാസ് നിവാസിയാണ് നഥാനിയേൽ. അയാൾക്ക് തന്റെ കാറിനോടാണ് പ്രണയവും ആകർഷണവും എന്നാണ് പറയുന്നത്. 'ഡേറ്റിംഗ് മൈ കാർ' എന്ന് പേരിട്ടിരിക്കുന്ന ഷോയുടെ ആദ്യ എപ്പിസോഡിൽ, 1998 ഷെവർലെ മോണ്ടെ കാർലോ ചെയ്സുമായി താൻ എങ്ങനെ ടെലിപ്പതിയിലൂടെ ആശയവിനിമയം നടത്തുന്നുവെന്ന് നഥാനിയേൽ വെളിപ്പെടുത്തുന്നു. താനും കാറും തമ്മിൽ ശാരീരികബന്ധം പോലും ഉണ്ട് എന്നാണ് നഥാനിയേൽ പറയുന്നത്. 

നഥാനിയേൽ പറയുന്നത് അത് 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആയിരുന്നു എന്നാണ്. 2005 -ൽ ഒരു കാർ ഡീലർഷിപ്പിൽ നിന്നാണ് ആദ്യം കാർ കാണുന്നത്. വളരെ എളുപ്പം തന്നെ തങ്ങൾ പ്രണയത്തിലായി എന്നും ശാരീരികമായി അടുത്തു എന്നുമാണ് നഥാനിയേൽ പറയുന്നത്. 'ഞാൻ എന്റെ കാറുമായി ദൃഢമായ ബന്ധത്തിലായി. അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. അവന്റെ ബോഡിയും ഇന്റീരിയറും എല്ലാം ഫിറ്റ് ആയിരുന്നു. എനിക്ക് പെട്ടെന്ന് തന്നെ ഒരു കണക്ഷൻ തോന്നി' നഥാനിയേൽ പറയുന്നു. 

തന്റെ കാറിനോട് തനിക്ക് വികാരങ്ങൾ ഉള്ളത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് നഥാനിയേൽ സമ്മതിക്കുന്നു. പക്ഷേ, തങ്ങളൊരുമിച്ച് ജീവിക്കുന്നതിന് അതൊന്നും തടസമാവില്ല എന്നും അദ്ദേഹം പറയുന്നു. ലൈം​ഗികബന്ധത്തിലേർപ്പെടാൻ തങ്ങൾക്ക് തങ്ങളുടേതായ സമയമുണ്ട് എന്നും വഴികളുണ്ട് എന്നും ഇയാൾ പറയുന്നുണ്ട്. 

ജീവനില്ലാത്ത വസ്തുക്കളുമായി ആളുകൾക്ക് തോന്നുന്ന ദൃഢമായ പ്രേമവും ലൈം​ഗികാകർഷണവുമാണ് ഓബ്ജക്ടോഫീലിയ.