റീഡർ വേദന കൊണ്ട് പുളഞ്ഞ് അലറിക്കരയവേ സ്രാവ് തിരികെ വെള്ളത്തിലേക്ക് തന്നെ പോയി. അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി എന്ന് ഭാര്യ പറഞ്ഞു.

കുടുംബത്തോടൊപ്പം മീൻ പിടിക്കവെ ഒരാളുടെ വിരൽ സ്രാവ് കടിച്ചെടുത്തു. അതിന്റെ വായിൽ നിന്നും കൊളുത്ത് വലിച്ചൂരിയെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്. ബ്രെറ്റ് റീഡർ എന്നാണ് ഈ മത്സ്യത്തൊഴിലാളിയുടെ പേര്. ചൊവ്വാഴ്ച വീട്ടുകാരുമൊത്ത് ഒരു യാത്ര വന്നതാണ് റീഡർ കടലിലേക്ക്. അപ്പോഴാണ് ഒരു സ്രാവിനെ കണ്ടത്. മകനെ സന്തോഷിപ്പിക്കുന്നതിനായി ഇയാൾ സ്രാവിനെ പിടികൂടാൻ തീരുമാനിക്കുകയായിരുന്നു.

റീഡർ സ്രാവിനെ മുറുകെപ്പിടിച്ച് വെള്ളത്തിൽ നിന്ന് ഉയർത്താൻ നോക്കുകയായിരുന്നു. അതിനായി തന്റെ മറ്റേ കൈ സ്രാവിന്റെ വായയുടെ ഭാ​ഗത്ത് വച്ചതായിരുന്നു. എന്നാൽ, പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. സ്രാവ് അയാളുടെ വിരലിൽ കടിച്ചെടുത്തു. നിമിഷനേരങ്ങൾക്കുള്ളിൽ അതിന്റെ വായ നിറയെ ചോരയായി. റീഡർ അലറിക്കരഞ്ഞു. അയാളുടെ മകൻ ഭയത്തോടെയും ഞെട്ടലോടെയും അത് കണ്ട് നിൽക്കുകയായിരുന്നു. 

റീഡർ വേദന കൊണ്ട് പുളഞ്ഞ് അലറിക്കരയവേ സ്രാവ് തിരികെ വെള്ളത്തിലേക്ക് തന്നെ പോയി. അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി എന്ന് ഭാര്യ പറഞ്ഞു. അതിന് മുമ്പുള്ള 25 മിനിറ്റ് നേരം കരയിലേക്ക് അദ്ദേഹം തന്നെയാണ് ബോട്ട് ഓടിച്ചത്. അതേ സമയം ഭയന്ന് വിറച്ചുപോയ കുഞ്ഞുങ്ങളെ അദ്ദേഹത്തിന്റെ ഭാര്യ ശാന്തരാക്കി. കുടുംബത്തോടൊപ്പം സ്രാവിനെ പിടിക്കാൻ ഇറങ്ങിയതായിരുന്നു റീഡർ. അതൊരു നല്ല ട്രിപ്പായിരിക്കും എന്നാണ് കുടുംബം മൊത്തവും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംഭവിച്ചത് വിപരീതമായിട്ടായിരുന്നു. 

അന്നത്തെ അവരുടെ അവസാനത്തെ സ്രാവായിരുന്നു അത്. അതിനെ പിടിക്കാൻ ശ്രമിക്കവേയാണ് അപകടമുണ്ടയതും. സ്രാവിന്റെ വായിൽ നിന്നും കൊളുത്തൂരിയെടുക്കാൻ ശ്രമിക്കുകയായിരുന്നു താൻ. അപ്പോഴാണ് തന്നെ അത് കടിച്ചതും തന്റെ വിരൽ കടിച്ചെടുത്തത് എന്നും റീഡർ പറഞ്ഞു.