Asianet News MalayalamAsianet News Malayalam

മൂന്ന് ദിവസം തുടര്‍ച്ചയായി ഉറങ്ങി; ഉറക്കം കാരണം പരീക്ഷ പോലും എഴുതാനാവാത്ത പെണ്‍കുട്ടി

യു കെയിലുള്ള റോഡാ റോഡ്റിഗസ് ഡയസ് ഈ അവസ്ഥയിലുള്ള ആളാണ്. മൂന്ന് ആഴ്ചകള്‍ തുടര്‍ച്ചയായി ഉറങ്ങിപ്പോയതു കാരണം പരീക്ഷ പോലും എഴുതാനായില്ല അവള്‍ക്ക്. ആ വര്‍ഷത്തെ പരീക്ഷ എഴുതാനാകാത്തതിനാല്‍ രണ്ടാം വര്‍ഷ പരീക്ഷയില്‍ അവള്‍ തോല്‍ക്കുകയും ചെയ്തു. 

she cant write her exams because she slept for three weeks
Author
UK, First Published Mar 26, 2019, 2:07 PM IST

റിപ് വാന്‍ വിങ്കിള്‍ എന്നൊരു ചെറുകഥയുണ്ട്. ഉണരാതെ കാലങ്ങളോളം ഉറങ്ങിപ്പോയൊരാളുടെ കഥ. അതുപോലെ തന്നെയാണ് കുട്ടിക്കാലത്ത് കേട്ട സ്ലീപ്പിങ് ബ്യൂട്ടിയുടെ കഥയും.. ചിലപ്പോഴെങ്കിലും അവളെപ്പോലെ ഉറങ്ങാന്‍ ആഗ്രഹിച്ചിരുന്നവരാകണം നാം ഓരോരുത്തരും. അതുപോലൊരു പെണ്‍കുട്ടി ശരിക്കുമുണ്ട്. പക്ഷെ, അതത്ര നല്ല കാര്യമല്ല കാരണം ഇതൊരു രോഗാവസ്ഥയാണ്. 'സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം' എന്ന് അറിയപ്പെടുന്ന അസുഖമാണിത്. 22 മണിക്കൂര്‍ വരെയെങ്കിലും ഒരു ദിവസം ഈ അവസ്ഥയിലുള്ളവര്‍ ഉറങ്ങിപ്പോയേക്കാം. 

യു കെയിലുള്ള റോഡാ റോഡ്റിഗസ് ഡയസ് ഈ അവസ്ഥയിലുള്ള ആളാണ്. മൂന്ന് ആഴ്ചകള്‍ തുടര്‍ച്ചയായി ഉറങ്ങിപ്പോയതു കാരണം പരീക്ഷ പോലും എഴുതാനായില്ല അവള്‍ക്ക്. ആ വര്‍ഷത്തെ പരീക്ഷ എഴുതാനാകാത്തതിനാല്‍ രണ്ടാം വര്‍ഷ പരീക്ഷയില്‍ അവള്‍ തോല്‍ക്കുകയും ചെയ്തു. 

ചെറുപ്പത്തില്‍ അവള്‍ക്ക് നിദ്രാവിഹീനത കണ്ടെത്തിയിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് Kleine-Levin Syndrome ആണെന്ന് സ്ഥിരീകരിക്കുന്നത്. 

'ഇതറിയാതെ പലരും മടിച്ചി എന്ന് വിളിക്കാറുണ്ട്. അത് തന്നെ വേദനിപ്പിക്കാറുണ്ട്. ഈ ഉറക്കത്തിന്‍റെ ഫലം ഭീകരമാണ്. അതെന്നെ അത്രയേറെ അലട്ടുന്നുണ്ട്. ജീവിതം മുഴുവനായും ഈ രോഗത്തിന് വിട്ടുകൊടുക്കാന്‍ എനിക്കാഗ്രഹമില്ല. പക്ഷെ, ചില സമയത്ത് താന്‍  നിസ്സഹായ ആണെന്നാ'ണ് റോഡാ പറയുന്നത്. 

ഉണര്‍ന്ന് കഴിയുമ്പോഴേക്കും ജീവിതത്തിലെ ഒന്നോ രണ്ടോ ആഴ്ചകള്‍ നഷ്ടപ്പെടുക എന്നത് അത്ര നല്ല കാര്യമല്ലെന്നും അവള്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios