അവരുടെ ബിസിനസിന് ബെം​ഗളൂരു ചേർന്ന സ്ഥലമായിരുന്നില്ല. അങ്ങനെ അവർ മറ്റൊരു ന​ഗരത്തിലേക്ക് മാറുകയും ഭർത്താവ് ബെം​ഗളൂരു തന്നെ തുടരുകയും ചെയ്തു. എന്നാൽ, 2024 -ൽ അവർക്ക് ഒരു കുഞ്ഞുണ്ടായി. അന്ന് മുതൽ തനിക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണ്.

ആളുകൾ പലപ്പോഴും തങ്ങളുടെ ജോലി സംബന്ധമായ സംശയങ്ങളും ആകുലതകളും ഒക്കെ പങ്കുവയ്ക്കാറുണ്ട് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ. അതിൽ പല പോസ്റ്റുകളും ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെ ഒരു യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 

അതിൽ, യുവതിക്ക് അറിയേണ്ടത് തന്റെ ഭർത്താവ് വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങളാണ്. ആറ് വർഷം മുമ്പായിരുന്നു തങ്ങളുടെ വിവാഹം. അന്ന് ബെം​ഗളൂരുവിലേക്ക് മാറിയതാണ്. രണ്ടുപേർക്കും നല്ല ശമ്പളമുള്ള ജോലിയായിരുന്നു അത്. എല്ലാ മാസവും രണ്ടുപേർക്കും കൂടി അഞ്ച് ലക്ഷം രൂപയെങ്കിലും കിട്ടും. എന്നാൽ, 2022 -ൽ സ്വന്തമായി ബിസിനസ് തുടങ്ങുന്നതിന് വേണ്ടി താൻ ജോലി ഉപേക്ഷിച്ചു. 

എന്നാൽ, ഭർത്താവിന് കോർപറേറ്റ് രം​ഗത്തെ ജോലിയിൽ ശോഭിക്കാനായി. അഞ്ച് ലക്ഷം രൂപയിലധികം തനിച്ച് സമ്പാദിക്കുന്നുണ്ട്. 1 കോടി ടാക്സ് ബ്രാക്കറ്റിൽ പെടുന്നയാളാണ് തന്റെ ഭർത്താവ് എന്നും അവർ പറയുന്നു. എന്നാൽ, അവരുടെ സംശയം ഇതൊന്നുമല്ല. ‌

അവരുടെ ബിസിനസിന് ബെം​ഗളൂരു ചേർന്ന സ്ഥലമായിരുന്നില്ല. അങ്ങനെ അവർ മറ്റൊരു ന​ഗരത്തിലേക്ക് മാറുകയും ഭർത്താവ് ബെം​ഗളൂരു തന്നെ തുടരുകയും ചെയ്തു. എന്നാൽ, 2024 -ൽ അവർക്ക് ഒരു കുഞ്ഞുണ്ടായി. അന്ന് മുതൽ തനിക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അങ്ങനെ തങ്ങളിരുവരും ഗുഡ്ഗാവിലേക്ക് മാറാൻ തീരുമാനിച്ചു. അതാണ് രണ്ടുപേർക്കും ചേർന്ന സ്ഥലം. എന്നാൽ, അവിടെ ബെം​ഗളൂരുവിൽ കിട്ടിയിരുന്നത് പോലെ നല്ല ശമ്പളമുള്ള ജോലി കിട്ടാനില്ല. പല കമ്പനികളിലും മറ്റും നോക്കിയെങ്കിലും നല്ല ശമ്പളമുള്ള ജോലി കണ്ടെത്താനാവുന്നില്ല എന്നാണ് യുവതി പറയുന്നത്. 

ബെം​ഗളൂരുവിലെ ഈ മികച്ച ശമ്പളമുള്ള ജോലി ഭർത്താവ് ഉപേക്ഷിച്ചു വന്നാൽ അത് വിഡ്ഢിത്തമാകുമോ എന്നാണ് യുവതിയുടെ സംശയം. എല്ലാവരും യുവതിയെ ഉപദേശിച്ചത് പ്രായോ​ഗികമായ മറ്റെന്തെങ്കിലും വഴി കണ്ടെത്തൂ, ഒരുകോടി വരെ കിട്ടുന്ന ഈ ജോലി ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ എന്നാണ്. 

രാവിലെ ഈ ഒറ്റശീലം, 5 നിമിഷം കൊണ്ട് ദിവസം മൊത്തം മാറിയാലോ? ഇതാണ് ആ 5 സെക്കന്റ് റൂൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം