ഈ അനുകൂല സാഹചര്യങ്ങളൊന്നും ഇല്ലാത്ത ഘട്ടങ്ങളിൽ ഭൂരിഭാഗം ആളുകളും ശ്രമങ്ങൾ ഉപേക്ഷിക്കാറാണ് പതിവ്. പ്രയാസകരമായ സമയങ്ങളിൽ പോലും നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകാൻ വളരെ കുറച്ചുപേർ മാത്രമേ തുനിയാറുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രതിസന്ധി ഘട്ടങ്ങളിലും പിന്മാറാതെ പ്രയത്നം തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എഴുത്തുകാരൻ സഹിൽ ബ്ലൂം പങ്കുവെച്ച സന്ദേശം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പ്രായമാകുന്തോറും, ജീവിതത്തിൽ സാഹചര്യങ്ങൾ എന്തുതന്നെയായാലും മുന്നോട്ടുപോകാൻ തുനിയുക എന്നതാണ് വിജയത്തിന്റെ താക്കോലെന്ന് താൻ തിരിച്ചറിയാൻ തുടങ്ങിയതായി അദ്ദേഹം കുറിച്ചു.

കേൾക്കുമ്പോൾ വളരെ ലളിതമായി തോന്നാമെങ്കിലും, പ്രതിസന്ധികളിൽ പിന്തിരിയാതെ നിലനിൽക്കുക എന്നത് അപൂർവ്വമായി മാത്രം കാണുന്ന ഒന്നാണെന്ന് ബ്ലൂം വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ പ്രശംസ ലഭിക്കുമ്പോഴും, പ്രതിഫലം ഉറപ്പുള്ളപ്പോഴും, ചെയ്യുന്ന കാര്യങ്ങളിൽ കൃത്യമായ പുരോഗതി കാണുമ്പോഴും പരിശ്രമം തുടരുക എന്നത് ഏവർക്കും എളുപ്പമുള്ള കാര്യമാണ്. എന്നാൽ, ഈ അനുകൂല സാഹചര്യങ്ങളൊന്നും ഇല്ലാത്ത ഘട്ടങ്ങളിൽ ഭൂരിഭാഗം ആളുകളും ശ്രമങ്ങൾ ഉപേക്ഷിക്കാറാണ് പതിവ്. പ്രയാസകരമായ സമയങ്ങളിൽ പോലും നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകാൻ വളരെ കുറച്ചുപേർ മാത്രമേ തുനിയാറുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Scroll to load tweet…

സാഹചര്യങ്ങൾ കഠിനമായിരിക്കുമ്പോഴും പരിശ്രമം തുടരാൻ അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കാര്യങ്ങൾ പ്രയാസകരമായിരിക്കുമ്പോഴും, പ്രവൃത്തികൾ ആരും ശ്രദ്ധിക്കാനില്ലാത്തപ്പോഴും, ചെയ്യാൻ ഒട്ടും താല്പര്യം തോന്നാത്ത സമയത്തും, ഫലം എന്താകുമെന്ന് ഉറപ്പില്ലാത്തപ്പോഴും പിന്തിരിയാതെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറയുന്നു.

തുടർച്ചയായി പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നവരെ നിസ്സാരരായി കാണരുത് എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്. വ്യക്തമായ പ്രതിഫലമോ പുരോഗതിയോ മുന്നിൽ കാണാനില്ലെങ്കിലും നിരന്തര ശ്രമം കൈവിടാതിരിക്കുക എന്ന ആശയത്തിനാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഊന്നൽ നൽകുന്നത്.

സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ഈ കുറിപ്പിന് ലഭിക്കുന്നത്. 'തീർച്ചയായും, നിങ്ങളുടെ വിജയത്തിന് പിന്നിലെ യഥാർത്ഥ ശക്തി നിരന്തരമായ പ്രയത്നം തന്നെയാണ്' എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. 'ഇത് തന്നെയാണ് ഞാൻ എന്റെ കുട്ടികൾക്കും പറഞ്ഞു കൊടുക്കാറുള്ളത്' എന്നായിരുന്നു മറ്റൊരു കമന്റ്.