ആളുകൾ പേടിച്ച് അലറിക്കൊണ്ട് വെള്ളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതും വീഡിയോയിൽ കാണാവുന്നതാണ്. പാമ്പ് വെള്ളത്തിൽ നേരെ വരുന്നതാണ് കാണുന്നത്.

പാമ്പുകൾ എവിടെ വേണമെങ്കിലും ഉണ്ടാവാം. അതിനാൽ തന്നെ സൂക്ഷിക്കണം എന്ന് പറയാറുണ്ട്. പെട്ടെന്ന് കണ്ണിൽ പെടാത്തവണ്ണമായിരിക്കും മിക്ക സ്ഥലങ്ങളിലും ഇവ പതുങ്ങി കിടപ്പുണ്ടാവുക. എന്തായാലും, അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടാറുള്ള പാമ്പുകളുടെ ചിത്രങ്ങളും വീഡിയോകളും മിക്കവാറും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്.

മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് കരുതുന്നത്. അനേകങ്ങളാണ് ഇവിടെ വെള്ളച്ചാട്ടം കാണാനും ഇറങ്ങാനുമായി എത്തിയിരിക്കുന്നത്. വെള്ളത്തിൽ നിറയെ ആളുകളെയും കാണാം. എന്നാൽ, പെട്ടെന്നാണ് അതിലേക്ക് ഒരു പാമ്പും എത്തിയത്. അതുവരെ ആസ്വദിച്ച് വെള്ളത്തിൽ നിന്നിരുന്ന ആളുകളെല്ലാം നിമിഷനേരം കൊണ്ട് ഭയത്തോടെ പരക്കം പായുന്നതാണ് പിന്നെ കാണുന്നത്.

ആളുകൾ പേടിച്ച് അലറിക്കൊണ്ട് വെള്ളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതും വീഡിയോയിൽ കാണാവുന്നതാണ്. പാമ്പ് വെള്ളത്തിൽ നേരെ വരുന്നതാണ് കാണുന്നത്. അതോടെ ആളുകൾ എങ്ങോട്ട് മാറണമെന്ന് അറിയാതെ അങ്ങോട്ടുമിങ്ങോട്ടും മാറുന്നത് കാണാം.

View post on Instagram

@littledehradunstories എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാരികൾക്കിടയിലേക്ക് ഒരു പാമ്പ് വന്നുവെന്നും അത് എങ്ങനെയാണ് അവിടെ കുഴപ്പം സൃഷ്ടിച്ചത് എന്ന് കാണുക എന്നും പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും. ഒരാൾ കമന്റ് നൽകിയിരിക്കുന്നത് പാമ്പിന് പോലും മടുത്തു കാണും എന്നാണ്. ടൂറിസ്റ്റുകൾക്ക് മുന്നറിയിപ്പ് കൊടുക്കാൻ വേണ്ടി വന്നതാണ്, അതുകൊണ്ട് റിലാക്സ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം അവിടെ എത്തിയിരിക്കുന്ന ആളുകളുടെ തിരക്ക് കണ്ടതിന്റെ അമ്പരപ്പും ആളുകൾ പ്രകടിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം