യുവതി റീൽ ചിത്രീകരിക്കുന്നതിനിടയിൽ അധികം അകലെയല്ലാതെ കുതിരകൾ മേഞ്ഞ് നടക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. വളരെ എനർജറ്റിക്കായി, ഹാപ്പിയായിട്ടാണ് യുവതിയുടെ റീൽ ചിത്രീകരണം.

മനോഹരവും രസകരവുമായ ഒരു റീൽ ചിത്രീകരിക്കുക, അതിനപ്പുറമുള്ള ഉദ്ദേശമൊന്നും ഈ യുവതിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ, സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ്. അതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ‌ ഷെയർ ചെയ്തിരിക്കുന്നത് അവിപ്സ ഖനാൽ എന്ന യൂസറാണ്. നേപ്പാളിലെ കലിൻചോക്കിലെ കുരി ഗ്രാമത്തിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഈ വീഡിയോയിൽ നമുക്ക് കാണാം. അതിനാൽ തന്നെയാവണം യുവതിയും ഈ സ്ഥലം റീൽ ചിത്രീകരിക്കാനായും പ്രകൃതിഭം​ഗി ആസ്വദിക്കാനായും ഒക്കെ തിരഞ്ഞെടുത്തിട്ടുണ്ടാവുക.

യുവതി റീൽ ചിത്രീകരിക്കുന്നതിനിടയിൽ അധികം അകലെയല്ലാതെ കുതിരകൾ മേഞ്ഞ് നടക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. വളരെ എനർജറ്റിക്കായി, ഹാപ്പിയായിട്ടാണ് യുവതിയുടെ റീൽ ചിത്രീകരണം. എന്നാൽ, ഇത് അധികം നീണ്ടുനിന്നില്ല. പെട്ടെന്ന് കൂട്ടത്തിൽ ഒരു കുതിരയുടെ മട്ടു മാറി. കുതിരയ്ക്ക് ഇതൊന്നും അത്ര പിടിച്ചില്ല എന്ന് തോന്നുന്നു. അത് നേരെ യുവതിയുടെ അടുത്തേക്ക് വരുന്നതാണ് പിന്നെ കാണുന്നത്.

മാത്രമല്ല, അത് പിന്തിരിഞ്ഞ് നിന്ന് യുവതിക്കിട്ട് ഒരു തൊഴിയും വച്ചുകൊടുത്തു, അവർ തെറിച്ച് പോകുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ കാപ്ഷനിൽ സംഭവത്തെ കുറിച്ച് അവർ കുറിച്ചിട്ടുമുണ്ട്. ഈ വീഡിയോ പകർത്തിയില്ലായിരുന്നെങ്കിൽ വാക്കുകൾ കൊണ്ട് പറയുന്ന ഒരു കഥ മാത്രമായി ഇത് മാറിയേനെ എന്നാണ് അവർ പറയുന്നത്. ഒപ്പം മൃ​ഗങ്ങൾക്കടുത്ത് നിന്നും മാറി നിൽക്കണം എന്നും കാപ്ഷനിൽ പറയുന്നു.

നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അനേകങ്ങൾ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. 'ഈ തൊഴി കണ്ടിട്ട് അത്ര നല്ലതായി തോന്നുന്നില്ല, നിങ്ങൾ ഓക്കേയാണോ? എന്തായാലും ഞാൻ ചിരിച്ചു' എന്നായിരുന്നു ഒരു യൂസറുടെ കമന്റ്. ചിരി വന്നുവെങ്കിലും ഇത് സൂക്ഷിക്കേണ്ട സം​ഗതിയാണ് എന്നും പലരും പറഞ്ഞിട്ടുണ്ട്.