Asianet News MalayalamAsianet News Malayalam

'നീറ്റ് പോയാൽ പോട്ടെ, ക്ലാറ്റ് ഉണ്ടല്ലോ' എന്ന് പരസ്യം; മുതലാളിത്തം അതിന്‍റെ ഉന്നതിയിലെന്ന് സോഷ്യൽ മീഡിയ

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) പാസായാല്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (National University of Advanced Legal Studies) അഞ്ച് വര്‍ഷത്തെ നിയമ പഠനം. 

Social media criticized the advertisement advising to join CLAT instead of NEET for its coaching
Author
First Published Jun 11, 2024, 7:01 PM IST


ല്ലാം വളരെ പെട്ടെന്നായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ അഭിമാന പരീക്ഷകളിലൊന്നായിരുന്ന നീറ്റ് പരീക്ഷയും ഉത്തര പേപ്പര്‍ പരിശോധനയും ഫലപ്രഖ്യാപനവും എല്ലാം റെക്കോർഡ് വേഗത്തിലായിരുന്നു. പുറത്ത് വിട്ട ഫലം പക്ഷേ, എല്ലാവരുടെയും കണ്ണ് തള്ളിക്കുന്നതായിരുന്നു. 720 ല്‍ 720 മാർക്കും നേടി ഒന്നാമതെത്തിയത് 67 വിദ്യാര്‍ത്ഥികള്‍. 719 ഉം 718 ഉം ലഭിച്ചവരും ഏറെ. 13,16,268 വിദ്യാർത്ഥികൾ പരീക്ഷയില്‍ യോഗ്യതാ മാര്‍ക്ക്. നേടി. താമസിച്ചില്ല, വിദ്യാർത്ഥികള്‍ തന്നെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി. നീറ്റ് പരീക്ഷയുടെ ഗ്രേഡിംഗ് സമ്പ്രദായം അനുസരിച്ച് ഒരുതരത്തിലും ഇത്തരത്തില്‍ മാര്‍ക്ക് ലഭിക്കില്ലെന്നാണ് വിദ്യാർത്ഥികള്‍ തന്നെ പറയുന്നത്. ചോദ്യപേപ്പറുകള്‍ ചോർന്നു എന്ന ആരോപണം ഉയര്‍ന്നു. ഫലപ്രഖ്യാപനം റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇതിനിടെ സമയം മുതലെടുത്ത് ചില പരസ്യങ്ങളെത്തിയത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. 

നീറ്റ് പരീക്ഷയുടെ ഫലങ്ങളില്‍ നിരാശയുള്ളവരാണെങ്കില്‍ നീറ്റ് ഉപേക്ഷിക്കൂ ക്ലാറ്റ് പഠിക്കൂ എന്നാണ് പരസ്യം ഉപദേശിക്കുന്നത്. എന്‍ഇഇടി, ഐഐടി - ജെഇഇ തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുമപ്പറും മറ്റ് ചില പരീക്ഷകളുണ്ടെന്നും അവയെ കുറിച്ച് ചിന്തിക്കാന്‍ സമയമായെന്നും പരസ്യം പറയുന്നു. കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) പാസായാല്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (National University of Advanced Legal Studies) അഞ്ച് വര്‍ഷത്തെ നിയമ പഠനം. അതിനായി പുതിയ കോച്ചിംഗിന് ചേരുന്നതിനെ കുറിച്ച ചിന്തിക്കാന്‍ പരസ്യം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നു. rishxbh എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പരസ്യത്തിന്‍റെ ചിത്രം പങ്കുവച്ചതിന് പിന്നാലെ കുറിപ്പ് വൈറലായി. ഒന്നേ മുക്കാല്‍ ലക്ഷം പേരാണ് ഇതിനകം കുറിപ്പ് കണ്ടത്. 

മനുഷ്യരെ പോലെ ആനകളും പരസ്പരം 'പേര് ചൊല്ലി' വിളിക്കുന്നുവെന്ന് പഠനം

മാസം ഒന്നര ലക്ഷത്തിന് മേലെ; യുവതിയുടെ വരുമാനം മുഴുവനും പഴയ ഫര്‍ണിച്ചര്‍ മോടിയാക്കി വിറ്റ്

മനുഷ്യരുടെ ജീവിതത്തിലേക്ക് പരസ്യങ്ങളുടെ കടന്ന് വരവിനെ കുറിച്ചും അതിന്‍റെ വിപണന തന്ത്രത്തെ കുറിച്ചും നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. 'മുതലാളിത്തം അതിൻ്റെ ഏറ്റവും ഉയരത്തിലാണ്. കഴിഞ്ഞ തവണ ഒരു ഷേവിംഗ് ബ്ലേഡ് കമ്പനി, ഒരു യുവ റേങ്ക് ജേതാവിന്‍റെ രൂപം മുതലെടുക്കാന്‍ ശ്രമിച്ചു.' ഒരു കാഴ്ചക്കാരന്‍ എഴുതി.'മറ്റൊരാളുടെ ദുരന്തത്തിൽ അവർ സ്വന്തം അവസരം കണ്ടെത്തി.' പരസ്യ തന്ത്രത്തെ കുറിച്ച് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'എന്ത് സംഭവിച്ചാലും പണം വിപണിയില്‍ ഒഴുകിക്കൊണ്ടിരിക്കണം' വേറൊരാള്‍ എഴുതി. 'അഭിഭാഷകരിൽ നിന്ന് മറ്റെന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്. ആളുകള്‍ എഞ്ചിനീയറിംഗ് കഴിഞ്ഞാണ് എംബിഎയും എൽഎൽബിയ്ക്കും പോകുന്നത്. ആദ്യം തന്നെ അത് ചെയ്യൂ.' മറ്റൊരു കാഴ്ചക്കാരന്‍ പ്രോത്സാഹിപ്പിച്ചു. അതേസമയം പരീക്ഷാ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹർജികള്‍ ഹൈക്കോടതിയിലും ഒരു ഹര്‍ജി സുപ്രിം കോടതിയിലുമാണ്. 

വില കൂടിയ ഐഫോണുമായി ഭിക്ഷയാചിക്കുന്ന കുട്ടിയുടെ വീഡിയോ വൈറല്‍; പിന്നാലെ അന്വേഷണവുമായി പോലീസ്

Latest Videos
Follow Us:
Download App:
  • android
  • ios