പഴയത് പോലെ ബെംഗളൂരുവിലെ ഹോട്ടലുകളില്‍ ഇനി നിങ്ങള്‍ക്ക് ഒരു പരമ്പരാഗത ചെക്ക് - ഇൻ അനുഭവം ലഭിക്കില്ല. പകരം ലാപ്പ് ടോപ്പ് സ്ക്രീനില്‍ തെളിയുന്ന വെർച്വൽ റിസപ്ഷനിസ്റ്റിന്‍റെ സേവനമാകും ലഭ്യമാകുക.


ന്ത്യയിൽ ഏറ്റവും വേഗത്തിൽ വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ടെക് ഹബ്ബാണ് ബംഗളൂരു. നൂതനാശയങ്ങളുടെ കേന്ദ്രം എന്നറിയപ്പെടുന്ന ബംഗളൂരുവിൽ നിന്നും ആ വിശേഷണം സത്യമാക്കുന്ന മറ്റൊരു വാർത്ത കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. സംഗതി അല്പം വെർച്ച്വലാണ്. ബംഗളൂരുവിലെ ഒരു ഹോട്ടലിൽ അതിഥികളെ സ്വീകരിക്കാനായി കാത്തിരിക്കുന്ന ഒരു വെർച്വൽ റിസപ്ഷനിസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. എൻടൂരേജിന്‍റെ സിഇഒ അനന്യ നാരംഗ് ആണ് ഈ വെർച്വൽ റിസപ്ഷനിസ്റ്റിനെ സമൂഹ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.

പരമ്പരാഗത ചെക്ക് - ഇൻ അനുഭവം പ്രതീക്ഷിച്ച് ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ എത്തിയ അനന്യ കണ്ടത് ഹോട്ടലിന്‍റെ ഫ്രണ്ട് ഡെസ്‌കിലെ ലാപ്‌ടോപ്പ് സ്‌ക്രീനിൽ സഹായങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വെർച്വൽ റിസപ്ഷനിസ്റ്റിനെയാണ്. കൗതുകം തോന്നിയ അവർ ഉടൻ തന്നെ വെർച്വൽ റിസപ്ഷനിസ്റ്റിനെ സമൂഹ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഒരു ഫോട്ടോ തന്‍റെ ലിങ്ക്ഡ്ഇനിലും എക്‌സിലും പങ്കിട്ടു. 'പീക് ബംഗളൂരു മൊമെന്‍റ്' എന്ന വിശേഷണത്തോടെ പങ്കിട്ട ഈ സമൂഹ മാധ്യമ പോസ്റ്റ് വളരെ വേഗത്തിലാണ് വൈറലായത്. 

ഹേപ്രഭു, യേ ക്യാഹുവാ; വെള്ളത്തിൽ വ്യോമസേന ഹെലികോപ്റ്ററിന്‍റെ അടിയന്തര ലാൻഡിംഗ്, ബീഹാർ യൂട്യൂബറുടെ വ്ലോഗ് വൈറൽ

48 വർഷം മുമ്പ് അപേക്ഷിച്ച ജോലിക്കുള്ള മറുപടി ലഭിച്ചത് 70 -ാം വയസില്‍

രണ്ട് സെക്യൂരിറ്റി ഗാർഡുകളും വിരലിലെണ്ണാവുന്ന സാങ്കേതിക വിദഗ്ധരും മാത്രമാണ് ഹോട്ടലിൽ ഉള്ളതെന്ന് അനന്യ നരംഗ് വിശദീകരിച്ചു. അതേസമയം, ചെക്ക്-ഇൻ മുതൽ കൺസേർജ് സേവനങ്ങൾ വരെയുള്ള എല്ലാ അതിഥി ഇടപെടലുകളും വീഡിയോ കോൺഫറൻസിംഗ് വഴി പരിശീലനം ലഭിച്ച ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകളാണ് കൈകാര്യം ചെയ്യുന്നത്. കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കി. ചിലർ പോസ്റ്റിനെ കൗതുകത്തോടെ നോക്കി കണ്ടപ്പോൾ മറ്റ് ചിലർ ആശങ്കുലരായി. ഇത്തരം സാങ്കേതികതകൾ തൊഴിൽ നഷ്ടം തീവ്രമാകും എന്ന ആശങ്കയാണ് ഭൂരിഭാഗം ആളുകളും പങ്കുവെച്ചത്. കൂടാതെ വ്യക്തിഗത സേവനത്തിന്‍റെ ഊഷ്മളത അതിഥികൾക്ക് നൽകാൻ സാങ്കേതികവിദ്യയ്ക്ക് കഴിയുമോയെന്നും ചിലർ സംശയം പ്രകടിപ്പിച്ചു.

ഡീസലുമായി പോയ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി, ഒഴുകിപ്പരന്ന ഡീസൽ ശേഖരിക്കാന്‍ പാഞ്ഞടുത്ത് ജനക്കൂട്ടം; വീഡിയോ വൈറൽ