Asianet News MalayalamAsianet News Malayalam

അതെന്നാ ചെലവാടേയ്? പ്രതിവര്‍ഷം 25 ലക്ഷം രൂപ ശമ്പള പാക്കേജ് മൂന്നംഗ കുടുംബത്തിന് തികയുന്നില്ലെന്ന് പരാതി


ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളും സൌരവിന്‍റെ കണക്കുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രതിമാസ ചെലവുകൾ എങ്ങനെയാണ് കണക്കാക്കിയത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു ഏറെയും.

Social media react on a note about salary package of Rs 25 lakh per annum is not enough for a family of three
Author
First Published Aug 13, 2024, 9:59 AM IST | Last Updated Aug 13, 2024, 9:59 AM IST


ന്ത്യയില്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഭക്ഷണസാധനങ്ങളുടെ വിലയും വീട്ടുവാടകയും ഇന്ത്യയില്‍ ഇന്ന്  ഏറെ ഉയരത്തിലാണ്. ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പ് ഏറെ പേരുടെ ശ്രദ്ധനേടി. സൌരവ് ദത്ത എന്ന നിക്ഷേപകന്‍ തന്‍റെ എക്സ് അക്കൌണ്ടില്‍ എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. സൌരവ് തന്‍റെ എക്സ് കുറിപ്പില്‍, 25 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള മൂന്നംഗ കുടുംബത്തിന് നിക്ഷേപത്തിനോ മറ്റെന്തെങ്കിലും നീക്കിയിരിപ്പിനോ പണം തികയുന്നില്ലെന്ന് സങ്കടപ്പെട്ടു. 25 ലക്ഷം വാര്‍ഷിക ശമ്പളത്തില്‍ നിന്നും ഏകദേശം 1.5 ലക്ഷം രൂപയാണ് ഒരു മാസം വീട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയുന്നത്. അവശ്യവസ്തുക്കൾ, ഇഎംഐകൾ, മെഡിക്കൽ, അത്യാഹിതങ്ങൾ തുടങ്ങിയ പ്രതിമാസ ചെലവുകൾക്ക് ശേഷം നിക്ഷേപിക്കാനോ ലാഭം പിടിക്കാനോ പണം തികയുന്നില്ലെന്നും സൌരവ് എഴുതി. 

പണം എങ്ങനെയാണ് വിനിയോഗിക്കപ്പെടുന്നതെന്നും അദ്ദേഹം പ്രത്യേകം കുറിച്ചു. "25 എൽപിഎ (Lakhs Per Annum) ഒരു കുടുംബം നടത്തുന്നതിന് വളരെ കുറവാണ്. 25 എൽപിഎയില്‍ കൈയില്‍ കിട്ടുന്നത് പ്രതിമാസം 1.5 ലക്ഷം രൂപ. 3 പേരടങ്ങുന്ന ഒരു കുടുംബം അവശ്യവസ്തുക്കൾ, ഇഎംഐ / മാസവാടക എന്നിവയ്ക്കായി ഒരു ലക്ഷം ചെലവഴിക്കും. ഭക്ഷണം, സിനിമകൾ, ഒടിടി, പകൽ യാത്രകൾ എന്നിവയ്ക്ക് 25,000 രൂപയും. അത്യാഹിതത്തിനും വൈദ്യസഹായത്തിനുമായി മറ്റൊരു 25,000 രൂപ. എല്ലാം കഴിഞ്ഞ് നിക്ഷേപിക്കാൻ ഒന്നും ബാക്കിയില്ല,''  സൌരവ് തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ എഴുതി. സൌരവിന്‍റെ മാസ ചിലവ് കണക്കുകള്‍ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ അത്ഭുതപ്പെടുത്തി. നിരവധി പേര്‍ ട്വിറ്റിന് താഴെ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. പ്രതിവര്‍ഷം 25 ലക്ഷം രൂപ ശമ്പളം ധാരാളമെന്ന് ചിലര്‍ എഴുതി. എന്നാല്‍ മറ്റ് ചിലര്‍ സൌരവിനെ പിന്തുണച്ചും രംഗത്തെത്തി. 

'ഞാനൊരു മെക്കാനിക്ക്. ജോലിയുടെ സ്വഭാവം കാരണം ആണുങ്ങൾക്ക് എന്നോട് താത്പര്യമില്ല'; 37 കാരിയുടെ പരാതി

ചെങ്കോട്ട വിടവ് ചാടിക്കടന്ന കല്ലാറിലെ 'നൃത്തത്തവള'യെ റാന്നി വനത്തില്‍ കണ്ടെത്തി 

ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളും സൌരവിന്‍റെ കണക്കുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രതിമാസ ചെലവുകൾ എങ്ങനെയാണ് കണക്കാക്കിയത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു ഏറെയും. "മെഡിക്കലിനായി പ്രതിമാസം 25,000 ചെലവഴിക്കുന്ന ഒരു കുടുംബം, ഭക്ഷണം കഴിക്കൽ, പകൽ യാത്രകൾ തുടങ്ങിയ വിവിധ ചെലവുകൾക്കായി വീണ്ടും  ഒരു 25,000 രൂപ കൂടി ചെലവഴിക്കില്ല. പരിഹാസ്യമായ കണക്കുകൂട്ടലുകളോടെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്."  മറ്റൊരാള്‍ എഴുതി. 'മൊത്തം മൂന്ന് കുടുംബാംഗങ്ങളുള്ള 25 ലക്ഷം വാര്‍ഷിക വരുമാനം സമ്പാദിക്കുന്ന ഒരാൾക്ക് മുറി വാടകയ്‌ക്കും അവശ്യവസ്തുക്കൾക്കും വിനോദത്തിനും എത്രമാത്രം ചെലവഴിക്കണമെന്ന് നന്നായി അറിയാം. അസംബന്ധ കണക്കുകൾ. എമർജൻസി, മെഡിക്കൽ എന്നിവ പ്രതിമാസ ബില്ലല്ല.'' മറ്റൊരാള്‍ എഴുതി. ഏകദേശം 25 ലക്ഷം രൂപ പ്രതിമാസം സമ്പാദിക്കുന്നവരുള്‍പ്പെടെ നിരവധി വ്യവസായ പ്രൊഫഷണലുകൾ ഈ പ്രസ്താവനയോട് വിയോജിച്ചു. സ്ഥലം, വ്യവസായം, അനുഭവം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച്, 25 ലക്ഷം വർഷിക വരുമാനം ഇപ്പോഴും മാന്യമായ ശമ്പളമാണെന്നായിരുന്നു അവരുടെ വാദം. 

''ഒന്ന് പാളിയാൽ എല്ലാം....'; ഓടുന്ന ട്രക്കിന് പുറകില്‍ പിടിച്ച് സ്കേറ്റിംഗ് നടത്തുന്ന കുട്ടികളുടെ വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios