Asianet News MalayalamAsianet News Malayalam

അമേരിക്കൻ ചാരനാവണോ ? ഈചിത്രത്തിലെ ഗൂഢസൂചനകള്‍ കണ്ട് പിടിച്ചാല്‍ മതി...

സമർത്ഥരായ അമേരിക്കൻ യുവാക്കളെ തങ്ങളുടെ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനാണ് ഇങ്ങനെ ജനപ്രിയമാധ്യമങ്ങളിൽ ഒന്നായ ഇൻസ്റ്റാഗ്രാമിലൂടെ ഏറെ നിഗൂഢമായ ഒരു വെല്ലുവിളിയുമായി CIA എത്തിയിരിക്കുന്നത്. 

Solve the 10 clues from the cryptic image CIA has posted in Instagram
Author
Trivandrum, First Published Apr 27, 2019, 11:19 AM IST

സിഐഎ  - അതായത് സെൻട്രൽ ഇന്റലിജൻസ് ഏജൻസി. ഇന്ത്യക്ക് റോ , പാകിസ്ഥാന് ഐഎസ്‌ഐ, റഷ്യക്ക് കെജിബി, ഇസ്രായേലിന് മൊസാദ്.. അതുപോലെ അമേരിക്കയ്ക്ക് വേണ്ടി ലോകമെങ്ങും ചാരപ്രവർത്തനം നടത്തുന്ന ഏജൻസി ആണ് സിഐഎ . ഈ ഭൂഗോളത്തിന്റെ എല്ലാ ഭാഗങ്ങളിലും സിഐഎയുടെ അദൃശ്യ സാന്നിധ്യമുണ്ട്. ഇഹലോകത്തുമാത്രമല്ല, സൈബർ പരലോകത്തും അവരുണ്ട്. കഴിഞ്ഞ ദിവസം അവർ ഇൻസ്റ്റഗ്രാമിൽ സ്വന്തം പേരിൽ ഒരു അക്കൗണ്ടുമായി അവതരിച്ചിരിക്കുകയാണ്.  

ഇൻസ്റ്റാഗ്രാമിൽ അവരുടെ കന്നിപ്പോസ്റ്റ്  ഒരു ക്രിപ്റ്റിക് ചിത്രമാണ്. ലാങ്‌ലിയിലെ അവരുടെ ഹെഡ് ഓഫീസിനുള്ളിൽ ഒരു ഡിസ്കിന്റെ ചിത്രമാണ്. കാപ്ഷ്യനായി നൽകിയിരിക്കുന്നത്. 'I spy with my litle eye ' എന്ന വാചകമാണ്, ഒറ്റനോട്ടത്തിൽ. കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരു വർക്ക് ഡെസ്ക്. എന്നാൽ വളരെ ബുദ്ധിപൂർവം ഒളിച്ചുവെച്ചിരിക്കുന്ന നിരവധി തെളിവുകൾ, സൂചനകൾ ഒക്കെ ആ ചിത്രത്തിലുണ്ട്. ചിത്രത്തിലെ സൂചനകൾ 'ഡീ-ക്രിപ്റ്റ്' ചെയ്യാൻ സൈബർ ഉലകത്തെ വെല്ലുവിളിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാമിലൂടെ സിഐഎ . 

 
 
 
 
 
 
 
 
 
 
 
 
 

I spy with my little eye...

A post shared by Central Intelligence Agency (@cia) on Apr 25, 2019 at 7:34am PDT

 

സമർത്ഥരായ അമേരിക്കൻ യുവാക്കളെ തങ്ങളുടെ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനാണ് ഇങ്ങനെ ജനപ്രിയമാധ്യമങ്ങളിൽ ഒന്നായ ഇൻസ്റ്റാഗ്രാമിലൂടെ ഏറെ നിഗൂഢമായ ഒരു വെല്ലുവിളിയുമായി സിഐഎ എത്തിയിരിക്കുന്നത്. 

സ്‌പോയ്‌ലർ അലർട്ട് : ഇനി പറയാൻ പോവുന്നത്, ആ ചിത്രത്തിൽ നിന്നും സൂക്ഷ്മമായി നിരീക്ഷിച്ചാൽ വായിച്ചെടുക്കാൻ കഴിയുന്ന 10 കാര്യങ്ങളെക്കുറിച്ചാണ്. നിങ്ങളുടെ അന്വേഷണ ബുദ്ധി പരീക്ഷിക്കാനായിട്ടെങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ, വായന ഇവിടെ വെച്ച് നിർത്തി, മുകളിൽ കൊടുത്തിരിക്കുന്ന  ചിത്രം ഒന്ന്  സൂക്ഷ്മമായി വിശകലനം ചെയ്യുക. നിങ്ങൾക്ക് തോന്നുന്ന നിഗമനങ്ങൾ എഴുതിവെച്ച ശേഷം തിരിച്ചുവന്ന് ബാക്കി ഭാഗം വായിക്കുക. 

ആ ചിത്രത്തിലെ സൂചനകൾ നമുക്ക് ഇങ്ങനെ വായിച്ചെടുക്കാം.. 

Solve the 10 clues from the cryptic image CIA has posted in Instagram

 1. മേശപ്പുറത്തു വെച്ചിരിക്കുന്ന ടൈംപീസിലെ സമയം : 8.46 am  - 2001 സെപ്തംബർ 11 -ന് വേൾഡ് ട്രേഡ് സെന്ററിന്റെ ആദ്യത്തെ ടവറിൽ വിമാനം ഇടിച്ചുകേറിയ സമയമാണത്. 

Solve the 10 clues from the cryptic image CIA has posted in Instagram
2 . മേശപ്പുറത്തെ സ്വർണ്ണ മൂങ്ങ : ഗ്രീക്ക് മിത്തോളജിയിൽ മൂങ്ങ അഥീനാ ദേവതയുടെ പ്രതീകമാണ്. അഥീന സ്ഥിതബുദ്ധിയുടെ ദേവതയാണ്. സിഐഎയിലെ ഓരോരുത്തർക്കും അത്യാവശ്യമുള്ള ഒരു ഗുണം. 

Solve the 10 clues from the cryptic image CIA has posted in Instagram

3 . മേശപ്പുറത്തെ മാപ്പിലുള്ള രാജ്യങ്ങൾ  : മാപ്പിൽ റഷ്യയും ചൈനയുമാണ്. അമേരിക്കയുടെ എക്കാലത്തെയും രണ്ടു പ്രധാന ശത്രുരാജ്യങ്ങൾ.

4.  കസേരയിൽ നിന്നും തൂങ്ങിക്കിടക്കുന്ന ബാഡ്ജ് : ബാഡ്ജിലെ ചിത്രം ജീന ഹാസ്‌പെൽ എന്ന ഓഫീസറുടേതാണ്. ഇപ്പോഴത്തെ സിഐഎ ഡയറക്ടർ ആണ് അവർ. അവർ 1985 -ൽ ഏജൻസിയിൽ ചേർന്ന സമയത്തു കൊടുത്ത ഫോട്ടോയാണത്. കാർഡിൽ പ്രിന്റ് ചെയ്തിരിക്കുന്ന നമ്പർ 091947 എന്നാണ്. 1947  സെപ്തംബർ 18 -നാണ് സിഐഎ എന്ന സംഘടന പ്രവർത്തനം ആരംഭിക്കുന്നത്. ഈ കാർഡിലെ തീയതിയുടെ തലേന്ന്.  

5. മേശപ്പുറത്തുള്ള മാഗസിനിലെ ചിത്രം : അത് 1979-ൽ ഇറാനിൽ നിന്നും  സിഐഎ ഏജന്റുകളെ ഒരു സിനിമാ സംവിധായകനായി നടിച്ച് രക്ഷപ്പെടുത്തിയ ടോണി മെൻഡസ്  എന്ന ചാരന്റേതാണ്. ഉദ്വേഗജനകമായ ആ കഥ 'ആർഗോ' എന്ന പേരിൽ പിൽക്കാലത്ത് ഹോളിവുഡിൽ ചലച്ചിത്രമാവുകയുണ്ടായി. പ്രശസ്ത നടൻ ബെൻ അഫ്‌ളെക്ക് ആണ് മെൻഡസിന്റെ റോളിൽ അഭിനയിച്ചത്. 

Solve the 10 clues from the cryptic image CIA has posted in Instagram

6. മേശപ്പുറത്ത് വെച്ചിരിക്കുന്ന കഫ് ലിങ്ക്സ് : കോട്ടിന്റെ കൈയിലെ ബട്ടൻസ് ആണ് കഫ് ലിങ്ക്സ്. പരസ്പരം ഒരിക്കലും കണ്ടിട്ടില്ലാത്ത CIA ഏജന്റുമാർ വിദേശങ്ങളിൽ എവിടെയെങ്കിലും വെച്ച് സന്ധിക്കേണ്ടി വരുമ്പോൾ അടയാളമായി കണ്ടിരുന്നത് വിശേഷപ്പെട്ട ഒരു കോഡ് അടങ്ങിയ കഫ് ലിങ്ക്സ് ആയിരുന്നു. 

Solve the 10 clues from the cryptic image CIA has posted in Instagram
7.  ബേൺ ബാഗ് : മേശയ്ക്കടിയിൽ ഇരിക്കുന്ന ചുവന്ന സ്‌ട്രൈപ്‌സ് ഉള്ള ആ പേപ്പർ ബാഗ് 'BURN BAG' എന്ന പേരിൽ അറിയപ്പെടുന്നു. വളരെ രഹസ്യ സ്വഭാവമുള്ള രേഖകൾ നശിപ്പിക്കേണ്ടി വന്നാൽ ഉപയോഗിക്കുന്ന ഒരു മാർഗമാണ് ബേൺ ബാഗുകൾ. രേഖകൾ ഈ ബാഗിലിട്ട്, സീൽ ചെയ്ത ശേഷം ഇൻസിനറേറ്ററിൽ ഇട്ട് കത്തിക്കുകയാണ് പതിവ്.  

Solve the 10 clues from the cryptic image CIA has posted in Instagram
8. മേശപ്പുറത്ത് തുറന്നുവെച്ചിരിക്കുന്ന നോട്ടുബുക്കിൽ അറബിയിൽ എഴുതിയിരിക്കുന്ന വാക്യം. " വെളിപ്പെടുത്താൻ കഴിയുന്നതിനെ വെളിപ്പെടുത്താലും, സംരക്ഷിക്കേണ്ടുന്നതിനെ സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധം.."
9. ഡെസ്കിൽ കാണുന്ന ആ സ്റ്റാർ CIA സർവീസിലിരിക്കെ കൊല്ലപ്പെടുന്ന ഏജന്റുമാരുടെ കുടുംബത്തിന് രാജ്യം ആദരസൂചകമായി നൽകുന്ന ബഹുമതിയാണ്. 
10. മേശപ്പുറത്തെ റബ്ബർ സ്റ്റാമ്പ് : അത് CIA യുടെ പ്രസിദ്ധമായ 'CLASSIFIED' സീലാണ്. ഒരു ഫയലിനെ അതീവ രഹസ്യ സ്വഭാവമുള്ളതായി, അല്ലെങ്കിൽ STRICTLY CONFIDENTIAL എന്ന് അടയാളപ്പെടുത്താൻ വേണ്ടി CIA ആദ്യകാലം മുതൽക്കേ ഉപയോഗിക്കുന്ന കോഡാണ് CLASSIFIED എന്നത്. 
10. മേശപ്പുറത്തത്തെ പൾപ്പ് ബാഗ് : പേപ്പർ അല്ലാത്ത മീഡിയകളെ; അതായത് ഫ്ലോപ്പി, സിഡി, USB, മെമ്മറി കാർഡുകൾ, കാസറ്റ്  തുടങ്ങിയ മാധ്യമങ്ങളിൽ ഉള്ള രഹസ്യരേഖകൾ പൾപ്പ് ബാഗിൽ നിക്ഷേപിച്ചാണ് പിന്നീട് നശിപ്പിക്കപ്പെടുന്നത്. 

CIA പക്ഷേ സോഷ്യൽ മീഡിയയിൽ ഇത് ആദ്യമായല്ല തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്. 2014  തൊട്ടുതന്നെ അവർക്ക് ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളുണ്ട്. അക്കൊല്ലം, "We can neither confirm nor deny that this is our first tweet"എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് CIA തങ്ങളുടെ സോഷ്യൽ മീഡിയാ പ്രയാണം ആരംഭിക്കുന്നത്. 

Follow Us:
Download App:
  • android
  • ios