Asianet News MalayalamAsianet News Malayalam

ഇങ്ങനെയൊക്കെ ആളുകള്‍ മരിക്കുമോ? ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ചില മരണങ്ങൾ..

നയാഗ്രാ വെള്ളച്ചാട്ടത്തിലൂടെ അതി സാഹസികമായി 167  അടി താഴേക്ക് വീണിട്ടും മരിക്കാതിരുന്ന അയാൾ, ഹോട്ടലിനു വെളിയിൽ ഒരു സായാഹ്‌ന സവാരിക്കായി പുറത്തിറങ്ങിയപ്പോൾ ഫുട് പാത്തിൽ കിടന്നിരുന്ന ഒരു പഴത്തൊലിയിൽ ചവിട്ടി തെന്നി താഴെ വീണു മരിച്ചുപോയി. 

Some crazy deaths you can never believe
Author
Trivandrum, First Published Mar 13, 2019, 4:26 PM IST

 

ഇത് പത്ത് അസാധാരണ മരണങ്ങളുടെ കഥയാണ്. ഇവർ, ഇങ്ങനെ മരിച്ചുപോയി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കാരണം അത്രയ്ക്കും അവിശ്വസനീയവും ഏറെക്കുറെ അസാധ്യവുമാണ് ഈ മരണങ്ങൾ. 

1. നയാഗ്രാ വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു. 

Some crazy deaths you can never believe

ബോബി ലീച്ച് ബ്രിട്ടനിൽ ജീവിച്ചിരുന്ന ഒരു സാഹസികനാണ്. അപായം നിറഞ്ഞ സ്റ്റണ്ടുകൾ നടത്തി ജനങ്ങളെ അമ്പരപ്പിച്ചാണ് അദ്ദേഹം ഉപജീവനം നയിച്ചിരുന്നത്. 1911 ജൂലായ്‌  25 -ന് അദ്ദേഹം അമേരിക്കയിലേക്ക് ഒരു സാഹസികപ്രകടനം നടത്താനായി വന്നു.  ഒരു ബാരലിനകത്തു കേറിക്കൂടി നയാഗ്രാ വെള്ളച്ചാട്ടത്തിലൂടെ അതി സാഹസികമായി 167  അടി താഴേക്ക് വീണിട്ടും, അദ്ദേഹത്തിന് ജീവാപായമുണ്ടായില്ല. ചില്ലറ പരിക്കൊക്കെ പറ്റി.  താടിയെല്ല്  ഒന്ന് പൊട്ടി. രണ്ടു കാൽമുട്ടിന്റെയും ചിരട്ട ഒന്ന് തെറ്റി. അത്രമാത്രം. പിന്നെ, ആറുമാസം ആശുപത്രിയിൽ വിശ്രമിക്കേണ്ടിയും വന്നു. എന്നാലും മരിച്ചില്ല. 

ആശുപത്രിയിലെ കിടത്തമൊക്കെ കഴിഞ്ഞ് അദ്ദേഹം വീണ്ടും തന്റെ സാഹസിക പ്രകടനങ്ങളുടെ ലോകം ചുറ്റാൻ തുടങ്ങി. കാനഡയിലും, അമേരിക്കയിലും, ആസ്ട്രേലിയയിലും മറ്റും പര്യടനങ്ങൾ നടത്തി അദ്ദേഹം തന്റെ സാഹസിക പ്രകടനങ്ങളുടെ ഓർമ്മകൾ പങ്കുവെക്കുകയും പുതിയ പുതിയ സാഹസിക മേഖലകൾ കണ്ടെത്തി പ്രകടനങ്ങൾ നടത്തുകയും ഒക്കെ ചെയ്തു പോന്നു. 

തന്റെ ഏറ്റവും പുതിയ സാഹസിക പ്രകടന ടൂറിനായാണ് അദ്ദേഹം ന്യൂസിലണ്ടിൽ എത്തിച്ചേരുന്നത്. അവിടെ താൻ  തങ്ങിയ  ഹോട്ടലിനു വെളിയിൽ ഒരു സായാഹ്‌ന സവാരിക്കായി പുറത്തിറങ്ങിയപ്പോൾ ഫുട് പത്തിൽ കിടന്നിരുന്ന ഒരു പഴത്തൊലിയിൽ ചവിട്ടി തെന്നി താഴെ വീണുപോയി അദ്ദേഹം. അന്നുണ്ടായ മുറിവ് അനങ്ങിയില്ല. പഴുത്ത് ഗാംഗ്രീൻ ആയി.  ഒടുവിൽ കാൽ മുറിച്ചു കളയേണ്ടി വന്നു. മുറിച്ച് ഒരാഴ്ചയ്ക്കകം അദ്ദേഹം ഇൻഫെക്ഷൻ കരണമുണ്ടായ ഗുരുതരാവസ്ഥ തരണം ചെയ്യാനാവാതെ മരണത്തിന് കീഴടങ്ങി. 

2.  ഇരുനൂറ്റിനാല് ലൈഫ് ഗാർഡുമാർ നോക്കി നിൽക്കെ, ഒരു മുങ്ങി മരണം 

Some crazy deaths you can never believe

1985 ആഗസ്റ്റ് രണ്ടാം തീയതി. ന്യൂ ഓർലിയൻസിലെ സ്വിമ്മിങ്ങ് പൂൾ ലൈഫ് ഗാർഡുമാർ അന്ന് ആഘോഷത്തിലായിരുന്നു. കഴിഞ്ഞ ഒരു സീസൺ മൊത്തം അവർ കാത്തുകൊണ്ടിരുന്ന സ്വിമ്മിങ്ങ് പൂളുകളിൽ ഒരു ജീവാപായം പോലും ഉണ്ടായില്ല. ആ സന്തോഷത്തിന് ഒരു പാർട്ടി തന്നെ അവർ സംഘടിപ്പിച്ചു. ആ പാർട്ടി നടന്ന ക്ലബിന്റെ പുൽമൈതാനത്തിനരികെ ഒരു സ്വിമ്മിങ്ങ് പൂളുണ്ടായിരുന്നു. അവിടെ നാല് ലൈഫ് ഗാർഡുമാർ അന്നു ഡ്യൂട്ടിയിലും ഉണ്ടായിരുന്നു. 

ആ പാർട്ടിയിൽ അതിഥിയായി വന്നതാണ് ജെറോം മൂഡിയെന്ന യുവാവ്.  അദ്ദേഹത്തിന് നീന്തൽ അറിയില്ലായിരുന്നു. അദ്ദേഹം ആ കുളത്തിന്റെ ആഴം കൂടിയ ഭാഗത്തേക്ക് അബദ്ധവശാൽ വീണുപോവുകയും ആരുടേയും ശ്രദ്ധയിൽ പെടാഞ്ഞതിനാൽ മരിച്ചുപോവുകയും ചെയ്തു.  ഇരുനൂറിലധികം  ലൈഫ് ഗാർഡുമാർ നോക്കി നിൽക്കെ, നാല് ലൈഫ് ഗാർഡുമാർ  പോളിന് ചുറ്റും ഡ്യൂട്ടിയിലിരിക്കെയാണ് ആ സംഭവം എന്നോർക്കണം. 

3. വെടിയേറ്റു മരിച്ചത് അപകടമരണമെന്നു തെളിയിക്കാൻ നോക്കിയ വക്കീൽ തന്റെ തന്നെ തോക്കിൽ നിന്നും അബദ്ധവശാൽ വെടിയേറ്റു മരിച്ചു. 

Some crazy deaths you can never believe

 ക്ലെമെന്റ് വാലഡിഗം അതിപ്രശസ്തനായ ഒരു വക്കീലായിരുന്നു. അദ്ദേഹത്തിന്റെ കക്ഷിയുടെ പേരിൽ ചുമത്തപ്പെട്ടിരുന്നത് ഒരു കൊലപാതകക്കുറ്റമായിരുന്നു. ഒരാളെ കൈത്തോക്കുപയോഗിച്ച് വെടിവെച്ചു കൊന്നു എന്ന കുറ്റം. 

ക്ലെമന്റ് വക്കീലാണെങ്കിൽ തന്റെ കക്ഷികളെ കോടതിയ്ക്ക് മുന്നിൽ നിരപരാധികളെന്നു സ്ഥാപിക്കാൻ വേണ്ടി എതറ്റം വരെയും പോവുന്ന സ്വഭാവക്കാരനായിരുന്നു. അദ്ദേഹം തന്റെ വാദത്തിനു ശക്തി പകരാനായി കോടതിയിൽ കൊണ്ടുവന്നത് ഒരു നിറതോക്കുതന്നെയായിരുന്നു. 

തന്റെ കക്ഷി തോക്കുപയോഗിച്ച് മനഃപൂർവം വെടിവെച്ചതല്ല എന്നും, കീശയിൽ നിന്നും പുറത്തെടുക്കുമ്പോൾ തോക്ക് അറിയാതെ വെടിപൊട്ടിപ്പോയതാണ് എന്നും അദ്ദ്ദേഹം ശക്തിയുക്തം വാദിച്ചു. അത് നിസ്സംശയം തെളിയിക്കാനായി തന്റെ പോക്കറ്റിൽ നിന്നും ആ നിറതോക്ക് പുറത്തെടുത്ത് ജഡ്ജിയെ കാണിക്കാൻ ശ്രമിച്ചതായിരുന്നു അദ്ദേഹം. പക്ഷേ, നിനച്ചിരിക്കാതെ പുറത്തെടുക്കുന്നതിനിടെ ആ നിറതോക്കിൽ നിന്നും വെടിയുതിരുകയും, ആ ഉണ്ട അദ്ദേഹത്തിന്റെ നെഞ്ചിൽ തുളച്ചു കേറുകയും തത്ഫലമായി മരണപ്പെടുകയും ചെയ്തു. എന്തായാലും വക്കീലിന്റെ വാദം ഫലിച്ചു. വക്കീലിന്റെ മരണത്തോടെ വാദിയുടെ നിരപരാധിത്വം കോടതിയ്ക്ക് ബോധ്യപ്പെട്ടു. ആളെ വെറുതെ വിട്ടു. 


4. വധശിക്ഷ അപ്പീലിലൂടെ ജീവപര്യന്തമാക്കി മാറ്റിയ ആൾ ജയിലിലെ യൂറോപ്യൻ കമ്മോഡിൽ നിന്നും ഷോക്കേറ്റുമരിച്ചു. 

Some crazy deaths you can never believe

1989 ൽ ആണ് സംഭവം. കൊലപാതകത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയില്ല മൈക്കൽ ഗോഡ്‌വിൻ എന്ന പ്രതി  വൈദ്യുത കസേരയിൽ ഷോക്കേറ്റുള്ള മരണം എന്ന തന്റെ ആദ്യ ശിക്ഷ അപ്പീലിലൂടെ ജീവപര്യന്തം കഠിനതടവാക്കി ഇളവ് ചെയ്യിച്ചു. 

അങ്ങനെ തടവ് ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കുന്നതിനിടെ ഗോഡ്‌വിൻ വളരെ നല്ല പെരുമാറ്റമായിരുന്നു. രണ്ടു കോളേജ് ഡിഗ്രികൾ അദ്ദേഹം കരസ്ഥമാക്കി. തന്റെ നല്ലപെരുമാറ്റത്തിന് പകരമായി താമസിയാതെ പരോളിൽ വിടാനിരുന്നതായിരുന്നു അധികാരികൾ അദ്ദേഹത്തെ. എന്നാൽ അതിനു തൊട്ടുമുമ്പായി അദ്ദേഹത്തിന്റെ വളരെ വിചിത്രമായ മരണം നടന്നു. ജയിലിലെ ടോയ്‌ലെറ്റിനുള്ളിലെ കമ്മോടുകൾ സ്റ്റെയിൻലെസ്സ് സ്റ്റീൽ ആയിരുന്നു. അതിലിരിക്കെ ഷോക്കടിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. അപകടം നടന്നപ്പോൾ ആരും തന്നെ അതറിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞ് പതിവ് പരിശോധനകൾക്കായി വന്ന ഗാർഡുമാരാണ് ഗോഡ്‌വിനെ തന്റെ സെല്ലിലെ കമ്മോഡിന് മേലെ വായും പല്ലും ഓക്കേ കരിഞ്ഞ്, മരണപ്പെട്ട  നിലയിൽ കണ്ടത്തിയത്. 


5. ഓട്ടത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയ ആൾ ജോഗിംഗിനിടെ കുഴഞ്ഞുവീണുമരിച്ചു. 

Some crazy deaths you can never believe

ജെയിംസ് എഫ് ഫിക്സ്  'ദി  കംപ്ലീറ്റ് ബുക്ക് ഓഫ് റണ്ണിങ്ങ്' എന്ന പ്പേരിൽ ഒരു പുസ്തക തന്നെ എഴുതിയിട്ടുണ്ട്.  അമേരിക്കയിലെ ഫിറ്റ്നസ് വിപ്ലവത്തിന്റെ അമരക്കാരിൽ ഒരാളായിരുന്നത് അദ്ദേഹമായിരുന്നു. ആരോഗ്യമുള്ള ജീവനത്തിനും ആയുർദൈർഘ്യം വർധിപ്പിക്കുന്നതിനും ജീവിതത്തിൽ രാവിലെയോ വൈകുന്നേരമോ അര മണിക്കൂർ വീതം ഓടാനായി  വിനിയോഗിക്കണം എന്ന് അദ്ദേഹം പറഞ്ഞു.  52 -മത്തെ വയസ്സിൽ രാവിലെ ഒരു ജോഗിംങിനിടെ അദ്ദേഹം  കുഴഞ്ഞുവീണു മരിച്ചുപോയി. 

6. മരിച്ചു പോയെന്നു ഡോക്ടർമാർ വിധിയെഴുതിയ സ്ത്രീ മറവുചെയ്യുന്നതിനു തൊട്ടുമുമ്പ്  ഉയിർത്തെഴുന്നേറ്റ് ആൾക്കൂട്ടം കണ്ടു ഞെട്ടി മരിച്ചു 

Some crazy deaths you can never believe

 റഷ്യയിലെ കാസാൻ പ്രവിശ്യയിലെ ഫാഗിൽയു മുഖമെത്സ്യാനോവ്  എന്ന നാല്പത്തൊമ്പതുകാരി കടുത്ത ഹൃദയാഘാതം കാരണം മരിച്ചു പോയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അവരെ കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളൊക്കെ ധരിപ്പിച്ച് ശവപ്പെട്ടിയിൽ കിടത്തി. അവർക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ നാട്ടുകാർ അനേകം പേർ വന്നു.  നാട്ടുകാർ അവർക്കുചുറ്റും കൂടി നിന്ന് അന്ത്യചുംബനങ്ങൾ അർപ്പിക്കേ അവർ പതിയെ കണ്ണുതുറന്നു ചുറ്റും നോക്കി. ചുറ്റുംകൂടി നിൽക്കുന്ന ജനങ്ങളെയും ശവപ്പെട്ടിയിൽ കിടക്കുന്ന തന്നെത്തന്നേയും   കണ്ടു ഞെട്ടി വിളിച്ചു കൂവിയ അവർക്ക് ആ നിമിഷം ഒരു ഹൃദയാഘാതം കൂടി വന്നു. ഇത്തവണ അവർ ശരിക്കും മരിച്ചു പോയി.  

 

Follow Us:
Download App:
  • android
  • ios