പാട്ടുപാടി ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഈ കുഞ്ഞുവാവയ്ക്ക് വയസ്സ് എത്രയാണെന്നറിയാമോ? രണ്ടോ മൂന്നോ മാസം.. പാടുന്നതാകട്ടെ ശാസ്ത്രീയസംഗീതവും.. സാധാരണ കുഞ്ഞുങ്ങളെ പാട്ടുപാടി ഉറക്കാറാണ്. പക്ഷെ, ഈ വാവ പാട്ട് പാടിക്കേള്‍ക്കുമ്പോള്‍ അതുപോലെ പാടുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഏതായാലും ആളുടെ ശാസ്ത്രീയ സംഗീതം. 

'ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കല്‍ പാട്ടുകാരന്‍' എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പാടിക്കൊടുക്കുന്ന സ്വരങ്ങള്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും ഏറ്റുപാടുകയും ചെയ്യുകയാണ് ഈ വാവ. 

നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വളരുമ്പോള്‍ ഈ കുഞ്ഞാവ ഒരു ക്ലാസിക്കല്‍ സിങ്ങര്‍ തന്നെയാകട്ടെ എന്നാണ് മിക്കവരും വീഡിയോക്ക് കമന്‍റ് ചെയ്തിരിക്കുന്നത്. ഏതായാലും ഒറ്റ വീഡിയോയിലൂടെ തന്നെ വൈറലായിരിക്കുകയാണ് ആള്. 

വിഡിയോ കാണാം: