Asianet News MalayalamAsianet News Malayalam

ഒരുകോടി ചെലവഴിച്ച് ബീച്ച് വൃത്തിയാക്കി, മാലിന്യം വീണ്ടും വലിച്ചെറിഞ്ഞത് കടലിലേക്ക് തന്നെ

ഈ വൃത്തിയാക്കൽ പ്രയത്നം പ്രകൃതിക്ക് ഒന്നും ചെയ്തില്ലെന്ന് കോപ്പൻഹേഗൻ സർവകലാശാലയിലെ ബയോളജിക്കൽ ഓഷ്യാനോഗ്രഫി പ്രൊഫസർ കാതറിൻ റിച്ചാർഡ്‌സൺ പറഞ്ഞു. നേരെമറിച്ച്, മണൽത്തരികൾക്കിടയിൽ ജീവിക്കുന്ന ചെറുജീവികൾക്ക് ഇത് ദോഷകരമാണ് എന്നും റിച്ചാർഡ്സൺ പറഞ്ഞു. 

spend one crore Clean Beach then dumps waste back in the sea
Author
Denmark, First Published Nov 17, 2021, 11:02 AM IST

മനുഷ്യർ ഭൂമിയെ മലിനമാക്കുന്ന ദാരുണമായ രീതി നമുക്കെല്ലാം അറിയാം. പ്ലാസ്റ്റിക്കുകളും മറ്റും തോന്നുന്നിടത്തെല്ലാം നാം വലിച്ചെറിയാറുണ്ട്. എന്നിരുന്നാലും, നമ്മുടെ ഭാവി തലമുറകൾ കഷ്ടപ്പെടാതിരിക്കാൻ കാര്യങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുന്ന ചില നല്ല ആളുകളുമുണ്ട്. എന്നാൽ കാര്യങ്ങളെല്ലാം നമ്മുടെ പ്ലാൻ അനുസരിച്ച് നടക്കുമോ? ചിലപ്പോൾ ഇല്ല എന്നായിരിക്കും ഉത്തരം. 

ഡെൻമാർക്കിലെ ഒരു പട്ടണം(Denmark Town) ബീച്ച് വൃത്തിയാക്കാൻ $150,000 (1,11,70,455 രൂപ) ചെലവഴിച്ചു. പക്ഷേ, തുടർന്ന് ആ അവശിഷ്ടങ്ങൾ വീണ്ടും വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. വൈസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, വേനൽക്കാല മാസങ്ങളിൽ ആഴ്ചയിൽ രണ്ടുതവണ സ്ലാഗൽസ് മുനിസിപ്പാലിറ്റിയിലെ സ്റ്റില്ലിംഗ് ബീച്ചിൽ(Stillinge beach in the Slagelse municipality) ബുൾഡോസർ മുകളിലേക്കും താഴേക്കും പോകുന്നത് കണ്ടെത്തിയതായി ഡാനിഷ് ദേശീയ ബ്രോഡ്കാസ്റ്റർ ഡാൻമാർക്സ് റേഡിയോ പറഞ്ഞു. DR പുറത്തുവിട്ട ഒരു വീഡിയോയിൽ, ബുൾഡോസർ അതിലെ സാധനങ്ങൾ കടലിലേക്ക് വലിച്ചെറിയുന്നതിന് മുമ്പ് കുറച്ച് ദൂരം വെള്ളത്തിലേക്ക് പോകുന്നത് കാണിക്കുന്നു.

ഈ വൃത്തിയാക്കൽ പ്രയത്നം പ്രകൃതിക്ക് ഒന്നും ചെയ്തില്ലെന്ന് കോപ്പൻഹേഗൻ സർവകലാശാലയിലെ ബയോളജിക്കൽ ഓഷ്യാനോഗ്രഫി പ്രൊഫസർ കാതറിൻ റിച്ചാർഡ്‌സൺ പറഞ്ഞു. നേരെമറിച്ച്, മണൽത്തരികൾക്കിടയിൽ ജീവിക്കുന്ന ചെറുജീവികൾക്ക് ഇത് ദോഷകരമാണ് എന്നും റിച്ചാർഡ്സൺ പറഞ്ഞു. എന്നിരുന്നാലും, ഈ നീക്കത്തെ ഡെപ്യൂട്ടി മേയർ വില്ലം ക്രിസ്റ്റെൻസൻ ന്യായീകരിച്ചു, ആളുകൾക്ക് തെക്കൻ യൂറോപ്പിലെ പോലെ വൃത്തിയുള്ള ബീച്ചുകൾ വേണമെന്നും അതുകൊണ്ടാണ് ബീച്ചിൽ നിന്നും അവ മാറ്റുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios