ഹറാമിന്റെയും ഹലാലിന്റെയും ഭാരത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്, നൗഷാദ്, സക്കീർ ഹുസൈൻ തുടങ്ങിയ സംഗീതജ്ഞരെയും ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയ അഭിനേതാക്കളെയും ബഷീർ ബദർ, നിദാ ഫാസ്‌ലി തുടങ്ങിയ കവികളെയും എആർ റഹ്‌മാനെപ്പോലുള്ള ലോകമറിയുന്ന സം​ഗീതജ്ഞരെയും ഇന്ത്യക്ക് ലഭിച്ചത്. 

എഴുത്ത്: തലീഫ് ഹൈദർ 

സ്ലാമിക രാഷ്ട്രങ്ങളിൽ മതത്തിനെതിരെ‌യോ രാജ്യത്തിനെതിരെയോ പൗരന് സംസാരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നത് വാസ്തവമാണ്. പാക്കിസ്ഥാനെപ്പോലെയുള്ള ജനാധിപത്യ രാജ്യങ്ങളിൽ പോലും തീവ്രമായ മതഭീകരതയാണ് നിലനിൽക്കുന്നത്. ഇസ്ലാമിക ഗവൺമെൻറ് ഭരിക്കുന്ന രാജ്യങ്ങളിൽ നിങ്ങൾക്ക് മതപരമായ കാര്യങ്ങളിൽ എതിർപ്പോ ഭിന്നതയോ പാടില്ലെന്നതും എല്ലാവർക്കും അറിയാം. പാക്കിസ്ഥാനിലെ ഒരു പള്ളിയിലോ മദ്രസയിലോ പോലും ഒരാൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്നതാണ് സത്യം. ചൈന പോലുള്ള രാജ്യങ്ങളിലെ സാഹചര്യം പരിഗണിക്കുമ്പോൾ മുസ്ലീങ്ങൾ എങ്ങനെ പ്രതികൂല അന്തരീക്ഷത്തിൽ ജീവിക്കാൻ നിർബന്ധിതരാകുന്നുവെന്നതും നാം കാണുന്നു. 

ലോകത്തുതന്നെ മതപരമായ തീവ്ര അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് മുസ്ലീങ്ങൾ പരസ്പരം ചേരി തിരിഞ്ഞത്. പല മുസ്ലിം രാജ്യങ്ങളിലും ഷിയാകളും സുന്നികളും തമ്മിൽ സംഘർഷമുണ്ട്. ചിലയിടത്ത് വഹാബികളും സുന്നികളും തമ്മിൽ സംഘർഷമുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ത്യ എന്ന ജനാധിപത്യ രാജ്യം മുസ്ലീങ്ങളെ സംരക്ഷിക്കുകയാണെന്ന് നിസംശയം പറയാം. ഇന്ത്യൻ മുസ്ലീങ്ങൾക്ക് ജസിയ പോലുള്ള അധിക നികുതികൾ നൽകേണ്ടതുമില്ല. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ഭാഷാ മേഖലകളിൽ തങ്ങളുടെ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ മുസ്ലീങ്ങൾക്കുണ്ട്. അതേസമയം സർക്കാർ തലത്തിലും ഈ സ്വാതന്ത്ര്യം മുസ്ലീങ്ങൾ വിനിയോഗിക്കണം. ഇന്ത്യൻ മുസ്ലീം എന്നതിന്റെ ഏറ്റവും വലിയ നേട്ടമാണിതെന്ന് പറയാം. ഒരു സാധാരണ പൗരന് ഇന്ത്യയിൽ ഉള്ള അതേ അവകാശങ്ങൾ എല്ലാം തന്നെ മുസ്ലീമിനുമുണ്ട്. മുസ്ലീങ്ങൾക്ക് പൂർണ അവകാശങ്ങളില്ലാത്ത രാജ്യങ്ങളുടെ അവസ്ഥ നമുക്ക് മുന്നിലുണ്ട്.

ഇസ്‌ലാമിക ഗവൺമെന്റിലെ സിമ്മി (സംരക്ഷിത ജനത-അമുസ്‌ലിംകൾ) എന്ന ആശയം തന്നെ പ്രതിലോമകരമാണ്. മാത്രമല്ല, ജിസിയ (അമുസ്ലീങ്ങൾക്ക് ചുമത്തുന്ന നികുതി) ശേഖരിക്കുന്നു. ഹലാൽ മാംസം, പ്രണയബന്ധം തുടങ്ങിയ കാര്യങ്ങളിൽ മതരാഷ്ട്രങ്ങളിൽ കടുത്ത നിയന്ത്രമണമാണുള്ളത്. സൗദി അറേബ്യ ഉൾപ്പെടെ ഒരു രാജ്യത്തും യഥാർത്ഥ ഇസ്ലാമിക സർക്കാർ ഇല്ല എന്നത് മറ്റൊരു കാര്യം. ഭൂരിപക്ഷത്തിന്റെ മതം പിന്തുടരാത്തതിനാൽ നിങ്ങൾക്ക് ഒരു കാര്യത്തിലും അവകാശമില്ല എന്ന ധാരണ ഹൃദയഭേദകമാണ്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിടുമ്പോൾ മുസ്ലീങ്ങൾ രാഷ്ട്രീയത്തിൽ മാത്രമല്ല, രാഷ്ട്രപതിയായും ക്യാബിനറ്റ് മന്ത്രിമാരായും എംപിമാരായും എം‌എൽ‌എമാരായും തിളങ്ങിയിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറം സാംസ്‌കാരിക സ്വാതന്ത്ര്യത്തെ കുറിച്ച് പറയുകയാണെങ്കിൽ സംഗീതത്തിലായാലും ചിത്രകലയിലായാലും കവിതയിലായാലും അഭിനയത്തിലായാലും മുസ്‌ലിംകൾക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യമുണ്ട്. 

ഒരു മുസ്ലീം എന്ന നിലയിൽ ഈ സാംസ്കാരിക മേഖലകളിലെല്ലാം സമ്മർദമൊന്നുമില്ലാതെ ഇടപെടാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഞാൻ തബല വായിച്ചാലും പാടിയാലും അഭിനയിച്ചാലും നല്ല കവിത ചൊല്ലിയാലും ആരും എന്നെ ചോദ്യം ചെയ്യുകയോ ഹറാം എന്ന് മുദ്രകുത്തുകയോ ഇല്ല. ഹറാമിന്റെയും ഹലാലിന്റെയും ഭാരത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്, നൗഷാദ്, സക്കീർ ഹുസൈൻ തുടങ്ങിയ സംഗീതജ്ഞരെയും ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയ അഭിനേതാക്കളെയും ബഷീർ ബദർ, നിദാ ഫാസ്‌ലി തുടങ്ങിയ കവികളെയും എആർ റഹ്‌മാനെപ്പോലുള്ള ലോകമറിയുന്ന സം​ഗീതജ്ഞരെയും ഇന്ത്യക്ക് ലഭിച്ചത്. 

സൂഫിസം അതിന്റെ നിലവിലെ രൂപത്തിൽ നിലനിൽക്കുന്നത് ഇന്ത്യയിൽ മാത്രമാണ്. ഇസ്ലാമിന്റെ വൈവിധ്യമാർന്ന ഈ ധാര നിർഭാഗ്യവശാൽ, ലോകത്തിന്റെ മറ്റേതൊരു ഭാഗത്തും കാണുന്നില്ല. ഇസ്ലാമിക രാജ്യങ്ങളിൽ നിഷിദ്ധമോ ഹറാമോ ആയി കണക്കാക്കപ്പെടുന്ന സൂഫിസത്തിൽ നിറങ്ങളുടെയും സൗന്ദര്യത്തിന്റെയും തരംഗങ്ങളുണ്ട്. മൂസ സുഹാഗ്, ലാലാ ആരിഫ, അമീർ ഖുസ്രു, ഷെയ്ഖ് ബഹാവുദ്ദീൻ ബജാൻ ഇവരെല്ലാം മഹത്തായ സൂഫി പാരമ്പര്യത്തിന്റെ കണ്ണികളാണ്. സാമ്പത്തിക സുസ്ഥിരതയിലും ഇന്ത്യൻ മുസ്ലീങ്ങൾ മുന്നിലാണ്. ഇന്ത്യ വളർന്നുവരുന്ന ഒരു സാമ്പത്തിക ശക്തിയാണ്. യാതൊരു മത വിവേചനവുമില്ലാതെയാണ് സർവ രം​ഗത്തെയും സാമ്പത്തിക വളർച്ച. സർവ മേഖലകളിലും മുസ്ലീങ്ങൾ ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. മുസ്‌ലിംകൾക്ക് സർക്കാർ ജോലികളിൽ ന്യൂനപക്ഷ സംവരണവും വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകളും ലഭിക്കുന്നു. 

എന്റെ പാസ്‌പോർട്ടിനെ ലോകത്തിലെ മറ്റ് രാജ്യങ്ങളുടെയും പ്രത്യേകിച്ച് ഉപഭൂഖണ്ഡത്തിനുള്ളിലെയും പാസ്‌പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ മുസ്‌ലിം എന്നത് വലിയ നേട്ടമായി കാണാം. ഇന്ത്യൻ മുസ്ലീമായതിനാൽ നിരവധി രാജ്യങ്ങളിൽ പ്രവേശനം വേ​ഗത്തിലാക്കി. അതേസമയം ഒരു പാകിസ്ഥാൻ പാസ്‌പോർട്ടിന്റെ പദവി പൂജ്യമാണെന്നതും നാമോർക്കണം. ഇന്ത്യയിലെ നാനാത്വത്തിൽ ഏകത്വം എന്ന ആശയം ഇന്ത്യൻ മുസ്ലീങ്ങൾക്ക് പ്രത്യേക ഭാഷയുടെ ഐഡന്റിറ്റി പ്രത്യേകമായി നൽകപ്പെടുന്നില്ല. ഞാൻ വിദ്യാഭ്യാസം നേടിയ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലാണ് പഠിച്ചത്. ഇന്ത്യൻ മുസ്ലീങ്ങളായ ഞങ്ങൾക്ക് വിവിധ ഭാഷകളിൽ നമ്മുടെ അറിവ് പഠിക്കാനും പുനർനിർമ്മിക്കാനും അവസരം ലഭിച്ചു. 

ഭാരതീയർ വികാരാധീനരും ദേശസ്നേഹികളുമാണ്. മതവിശ്വാസങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും അവർ തങ്ങളുടെ മാതൃരാജ്യത്തെ ഒരുപോലെ സ്നേഹിക്കുന്നു. ഇന്ത്യൻ മതപണ്ഡിതർ ഇസ്‌ലാമിന്റെ ചിന്തകൾ പ്രബോധനം ചെയ്യുമ്പോഴും ഇന്ത്യൻ രാഷ്ട്രത്തോടുള്ള സ്‌നേഹമാണ് പ്രാഥമികമാ‌യി പ്രകടിപ്പിക്കുന്നത്. ഇന്ത്യൻ മുസ്‌ലിംകൾ ഈദും ബക്‌റി ഈദും മാത്രമല്ല ഹോളി, ദീപാവലി, ഓണം എന്നിവയും ആഘോഷിക്കുന്നതിന്റെ കാരണം ഇതാണ്. തങ്ങളുടെ അമുസ്‌ലിം സഹോദരങ്ങളുടെ ആഘോഷങ്ങളിൽ പങ്കുചേരാൻ ഇന്ത്യൻ മുസ്‌ലിംകൾക്ക് തുറന്ന മനസ്സുണ്ട്. അതാണ് ഇന്ത്യയെയും ഇന്ത്യൻ മുസ്ലീങ്ങളെയും ഐക്യത്തോടെ നിലിനിർത്തുന്നതും. 

(എഴുത്തിലെ അവകാശവാദങ്ങളും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ലേഖകന്റേത് മാത്രമാണ് )