സോണിയ മറിയം തോമസ് എഴുതിയത് 'ഇതില്‍ ഞാന്‍ വായിച്ച മലയാളികളുടെ കഥ മുഴുവന്‍ ഇങ്ങനെയുള്ളവയാണ്. നമ്മുടെ കുടുംബത്തെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തിയതിന് നന്ദി' എന്നാണ്.
തിരുവനന്തപുരം: കുഞ്ഞുങ്ങള്‍ക്ക് പേരിടുന്നത് വലിയ ജോലിയാണോ? ആണെന്നാണ് പറയുന്നത്. പേരിടുമ്പോള്‍ പലതരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആദ്യം വരണം എവിടേയും. അതുകൊണ്ട് അ, ആ, എ, ഏ ഒക്കെ വരണം. അതുമല്ലെങ്കില്‍ അച്ഛന്‍റേയും അമ്മയുടേയും പേരിനോട് ചേരണം, ആര്‍ക്കുമില്ലാത്ത പേര് വേണം... അങ്ങനെ പല പല ആവശ്യങ്ങള്‍. ഏതായാലും പലര്‍ക്കും അവരുടെ പേര് കിട്ടിയതിന് പിന്നില്‍ പല കഥകളുണ്ടാകും. ട്വിറ്ററില്‍ അങ്ങനെ ചില രസകരമായ പേരുകളുണ്ടായ കഥകള്‍ പങ്കുവെച്ചിരിക്കുകയാണ് ആളുകള്‍, ഒരു ചോദ്യത്തിനുത്തരമായിട്ടാണ് കഥ പറഞ്ഞ് തുടങ്ങിയത്.
@floydimus എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് 'നിങ്ങളുടെ പേരുകള്‍ക്ക് പിന്നിലെ കഥയെന്താണ്' എന്ന ചോദ്യം വന്നത്. വളരെ പെട്ടെന്ന് തന്നെ ചില രസകരമായ മറുപടികളും വന്നു.
അവയിതാണ്:
America Bhrahmatma:എനിക്കൊരു വ്യത്യസ്തമായ, മറക്കാത്ത, ശക്തമായ പേര് വേണമെന്നായിരുന്നു അച്ഛന്. 90 -ല്‍ യു എസ് എ ഒരു വന്‍ശക്തിയായിരുന്നു.
Mitan Das: രാമകൃഷ്ണ എന്ന് പേരിടാനാണ് നിര്‍ദ്ദേശം വന്നത്. പക്ഷെ, ബന്ധുക്കള്‍ക്ക് അതു സമ്മതമായില്ല. പിറ്റേന്ന്, IIT റിസല്‍ട്ട് വന്നു. പത്രത്തില്‍ ഏറ്റവുമധികം മാര്‍ക്ക് വാങ്ങിയ ആളുടെ പേരുണ്ടായിരുന്നു അത് Mitan എന്നായിരുന്നു. ആ ഇത് കുഴപ്പമില്ലെന്ന് അവര്‍ക്ക് തോന്നി. അങ്ങനെ ആ പേര് വീണു.
Koval: ഞാനുണ്ടായത് കോവളം ബീച്ചിലാണ്. അതുകൊണ്ട് കോവള്‍ എന്ന പേര് വന്നു.
oscar varghese: എന്റെ അച്ഛൻ കരുതിയിരുന്നത് ഓസ്‌കാർ എന്ന എന്റെ പേരിന്റെയർത്ഥം വിജയി എന്നാണെന്നായിരുന്നു. എന്നാൽ അതിന്റെയർത്ഥം 'വില്ലാളി' എന്നാണെന്ന് ഞാൻ ഈയടുത്താണ് മനസ്സിലാക്കുന്നത്. റ്റിൽ എന്നുവെച്ചാൽ മാൻപ്രേമി എന്നർത്ഥം.
പുരാതന ഇംഗ്ലീഷിൽ OSGAR എന്നൊരു വാക്കുണ്ട്, അതോ ഓൾഡ് നോർസ് കോഗ്നേറ്റ് ആസ്ഗീർ എന്നോ മറ്റോ. സമുദ്രമാർഗം കുടിയേറിയ ഏതോ കൂട്ടരാണ് അയർലണ്ടിലേക്കെത്തിച്ചതെന്ന് തോന്നുന്നു.
Sunakshi: അഡ്മിഷന്‍ സമയത്ത് അച്ഛനമ്മമാര്‍ തെറ്റായി ഉച്ചരിച്ചതാണ്.
Shruti Sunderraman: എന്‍റെ അമ്മ കരുതി ഞാനും എല്ലാവരേയും പോലെ ആവട്ടെ എന്ന്.
Vipul: അച്ഛന്‍ വളര്‍ന്നത് ബനാറസിലാണ്. 40 വര്‍ഷം മുമ്പാണ് മുംബൈയിലേക്ക് വരുന്നത്. വിപുല്‍ ഗാന്ധി എന്നൊരു ഡോക്ടറാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ ഫസ്റ്റ് നെയിം അച്ഛന്‍ അതിനു മുമ്പ് കേട്ടിട്ടില്ലായിരുന്നു. അങ്ങനെ വിപുല്‍ എന്ന പേര് എനിക്കിട്ടു. പിന്നീട് ഞാന്‍ മാസ്റ്റേഴ്സ് ചെയ്യാനായി അഹമ്മദാബാദിലേക്ക് വന്നു. അപ്പോഴെനിക്ക് തോന്നി അച്ഛന്‍ കുറച്ചുകൂടി ഗവേഷണം ചെയ്യണമായിരുന്നുവെന്ന്.
അതിനിടയില്‍ പേര് കണ്ടെത്താനുള്ള മലയാളി മാതാപിതാക്കളുടെ മടിയേ കുറിച്ചും ചര്‍ച്ചയുണ്ടായി.
ഷെറിന എഴുതിയത്, അമ്മയെനിക്ക് മറീന എന്ന് പേരിടണം എന്നാണ് കരുതിയത്. അത് അമ്മയുടെ തന്നെ മിഡില്‍ നെയിമാണ്. അച്ഛന് അതേ പേരുള്ള ഊമയായ ഒരു കുട്ടിയെ അറിയാമായിരുന്നു. അതുകൊണ്ട് വേണ്ടാ എന്ന് പറഞ്ഞു. മാത്രവുമല്ല രണ്ടുപേര്‍ക്കും കോംപ്ലക്സായിട്ടുള്ള ക്രിസ്ത്യന്‍ പേരുകളായിരുന്നു. സിമ്പിളായിട്ടുള്ളൊരു പേര് വേണമെന്ന് അവര്‍ക്ക് തോന്നി. അങ്ങനെയാണ് ഷെറിന എന്ന പേര്. ഇതിലെ കുഴപ്പം പിടിച്ചൊരു കാര്യം എന്താണെന്നോ ഷെലിന എന്ന് പേരുള്ളൊരു കസിനും എനിക്കുണ്ട്.
അത് ഷെയര്‍ ചെയ്തുകൊണ്ട് സോണിയ മറിയം തോമസ് എഴുതിയത് 'ഇതില്‍ ഞാന്‍ വായിച്ച മലയാളികളുടെ കഥ മുഴുവന്‍ ഇങ്ങനെയുള്ളവയാണ്. നമ്മുടെ കുടുംബത്തെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തിയതിന് നന്ദി' എന്നാണ്.
അതിന് മറ്റൊരാളുടെ കമന്‍റ് ഇങ്ങനെയാണ്, എന്‍റെ അടുത്ത കൂട്ടുകാരിയുടെ (അവളും മലയാളിയാണ്) പേര് ഫെബി എന്നാണ്. കാരണം, അവള്‍ ജനിച്ചത് ഫെബ്രുവരിയിലായിരുന്നു.
തുഷാര്‍ രാമകൃഷ്ണന്‍ എഴുതിയത് ഇങ്ങനെയാണ്: എന്‍റെ അമ്മയ്ക്ക് എനിക്ക് വ്യത്യസ്തമായൊരു പേര് വേണമെന്നുണ്ടായിരുന്നു. ഞങ്ങള്‍ മലയാളികള്‍ക്ക് ഇരുപത്തിയെട്ടാം ദിവസം പേരിടുന്ന ചടങ്ങുണ്ട്. അങ്ങനെ 27 -ന് എന്ത് പേരിടുമെന്ന് ടെന്‍ഷനടിച്ച് നിന്നു അമ്മ. അപ്പോഴാണ് റേഡിയോയില്‍ യേശുദാസ് പാടിയ 'തുഷാരബിന്ദു' എന്ന് തുടങ്ങുന്ന പാട്ട് കേട്ടത്. അപ്പോള്‍ തന്നെ അമ്മ തീരുമാനിച്ചു എനിക്ക് തുഷാര്‍ എന്ന് പേരിടാം എന്ന്.
Novin: അച്ഛന്‍ ഇടതുപക്ഷമായിരുന്നു. അതുകൊണ്ട് മതമില്ലാത്ത ഒരു പേര് വേണമായിരുന്നു. അങ്ങനെയാണ് നൊവിന്‍ എന്ന പേരിടുന്നത്. മുത്തശ്ശി നൊവിനോ എന്ന് വിളിക്കും. സുഹൃത്തുക്കള്‍ No-win എന്ന് വിളിക്കും. ഭാര്യയുടെ ബന്ധുക്കള്‍ നൊബീന്‍ എന്ന് വിളിക്കും. സഹോദരന്‍ ബോബിന്‍ എന്ന് വിളിക്കും. ഈ മലയാളി മാതാപിതാക്കളുടെ കാര്യം!
ഏതായാലും സ്വന്തം പേര് വന്നതിന് പിന്നിലെ അതിരസകരമായ കഥകളാണ് പലരും പങ്കുവെച്ചിരിക്കുന്നത്. എപ്പിക് എന്ന കമന്‍റേറെയും കിട്ടയത് കോവളിനാണ്. ചിലപ്പോള്‍ നമ്മുടെ പേര് പിറന്നതിന് പിന്നിലും കാണും അല്ലേ ഇതുപോലെ മനോഹരമായ ചില കഥകള്‍!
