Asianet News MalayalamAsianet News Malayalam

6 -ാം വയസ്സിൽ 70 ശതമാനം പൊള്ളലേറ്റ കുട്ടി പിന്നീട് അ​ഗ്നിശമനസേനാ ഉദ്യോ​ഗസ്ഥനായ കഥ..!

മുഖത്തും കരങ്ങൾക്കുമേറ്റ പാടുകൾ അവനെ എല്ലായിടത്തും നോട്ടപ്പുള്ളിയാക്കി. നിരന്തരം അവ​ഗണനയും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നു. കൂട്ടുകാർ അവനെ ഒറ്റപ്പെടുത്തി.

story of Terry McCarthy boy suffered burn at six become a firefighter rlp
Author
First Published Jan 15, 2024, 9:11 PM IST

ചെറുപ്പത്തിലെ എന്തെങ്കിലും അപകടങ്ങളോ, ദുരന്തങ്ങളോ അനുഭവിച്ചവർക്ക് അതിന്റെ ഓർമ്മകളെ മറികടക്കുക എന്നത് വലിയ പ്രയാസം തന്നെയായിരിക്കും. അതേസമയം, തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്നവർക്ക് ഭാവിയിൽ ഒരു കൈത്താങ്ങാവണം, അല്ലെങ്കിൽ അങ്ങനെയുള്ളവർക്ക് വേണ്ടി പ്രവർത്തിക്കണം എന്ന് തീരുമാനം എടുക്കുന്നവരുണ്ട്. ആ തീരുമാനം എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും പ്രാവർത്തികമാക്കുന്നവരുമുണ്ട്. അതിലൊരാളാണ് ടെറി മക്കാർത്തി.

ആറാമത്തെ വയസ്സിൽ തീപ്പിടിത്തത്തിൽ പൊള്ളലേറ്റ ടെറി ഒരു തീരുമാനമെടുത്തിരുന്നു. താൻ വളർന്നു വരുമ്പോൾ ഒരു അ​ഗ്നിശമനസേനാ ഉദ്യോ​ഗസ്ഥനായിത്തീരും. അതുവഴി തന്റെ അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വരുന്ന മനുഷ്യരെ സഹായിക്കും. തന്റെ കുട്ടിക്കാലത്തെ സ്വപ്നം അവനെന്നും ചേർത്തുപിടിച്ചു. അത് വെറുതെയായില്ല. ഒടുവിൽ അവന്റെ ആ​ഗ്രഹം പോലെത്തന്നെ അവനൊരു അ​ഗ്നിശമനസേനാ ഉദ്യോ​ഗസ്ഥനായിത്തീർന്നു. 2011 -ലാണ് വാഷിംഗ്ടൺ ഫയർ സർവീസിലേക്ക് ടെറി അപേക്ഷിക്കുന്നത്. 2012 ജൂലൈയിൽ 12 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കി.

ആറാമത്തെ വയസ്സിൽ ആ അപകടം നടന്ന ശേഷം തീയോട് അവന് വല്ലാത്ത പേടിയായിരുന്നു. ഒരു പാത്രം മണ്ണെണ്ണ അവന്റെ ദേഹത്ത് വീഴുകയും അത് കത്തിപ്പടരുകയും ചെയ്ത ദിവസം. അവന്റെ ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റു. 58 ശസ്ത്രക്രിയകൾ. പിന്നെങ്ങനെ അവന് തീയോട് ഭയമില്ലാതിരിക്കും. മുഖത്തും കരങ്ങൾക്കുമേറ്റ പാടുകൾ അവനെ എല്ലായിടത്തും നോട്ടപ്പുള്ളിയാക്കി. നിരന്തരം അവ​ഗണനയും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നു. കൂട്ടുകാർ അവനെ ഒറ്റപ്പെടുത്തി.

ഈ അനുഭവങ്ങളെല്ലാം അവനിലെ ആത്മവിശ്വാസം ചോർത്തിക്കളഞ്ഞു. തീയോടുള്ള തന്റെ ഭയത്തെ തോല്പിക്കണം. അതുവഴി തന്റെ ആത്മവിശ്വാസം വീണ്ടെടടുക്കണമെന്ന് എന്നോ അവൻ തീരുമാനമെടുത്തു. ഒരു അ​ഗ്നിശമനസേനാ ഉദ്യോ​ഗസ്ഥനാവുക എന്നതാണ് അതിനുള്ള ഏറ്റവും മികച്ച വഴി എന്നും അവന് മനസിലായി. അങ്ങനെ, അവൻ അതിനുള്ള പരിശ്രമം തുടങ്ങി. അങ്ങനെയാണ് അവനൊരു അ​ഗ്നിശമനസേനാ ഉദ്യോ​ഗസ്ഥനാവുന്നത്. എന്നാൽ, പൊള്ളലിൽ ഏറ്റ പരിക്കുകളെ തുടർന്ന് അവന് അതിൽ തുടരുക പ്രയാസമായിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം അവൻ ആ ജോലിയിൽ നിന്നും പുറത്തിറങ്ങി.

അങ്ങനെ തന്നെപ്പോലുള്ള കുട്ടികളെ സഹായിക്കാനായി പ്രവർത്തിക്കുന്ന Burned Children Recovery Foundation -ന്റെ ഭാ​ഗമായി പിന്നീട് ടെറി. എന്നിരുന്നാലും ഒരിക്കൽ തന്നെ ഭയപ്പെടുത്തിയിരുന്ന തീയോടുള്ള ഭയം മറികടക്കാൻ ടെറി നടത്തിയ ശ്രമങ്ങളും അ​ഗ്നിശമനസേന ഉദ്യോ​ഗസ്ഥനാവാൻ അവൻ നടത്തിയ പോരാട്ടങ്ങളും എക്കാലവും ആളുകൾ വാഴ്ത്തുന്ന ഒന്നായിത്തീർന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios