ചികിത്സാ ചെലവുകളും നിയമ ചെലവുകളും ഉൾപ്പെടെ അയാൾ അനുഭവിച്ച എല്ലാ നഷ്ടങ്ങൾക്കും ചേർത്ത് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ കടയുടമയോട് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടുകയായിരുന്നു. 


ഴകിയ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ സൂപ്പർ മാർക്കറ്റിനെതിരെ പരാതി നൽകിയ ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നഷ്ടപരിഹാരം നല്‍കാന്‍ വിധി. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഓട്സ് വില്പന നടത്തിയ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ ബെംഗളൂരു സ്വദേശിയായ ഉപഭോക്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമ നടപടി സ്വീകരിച്ചത്. തുടർന്ന് ചികിത്സാ ചെലവുകളും നിയമ ചെലവുകളും ഉൾപ്പെടെ അയാൾ അനുഭവിച്ച എല്ലാ നഷ്ടങ്ങൾക്കും ചേർത്ത് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ കടയുടമയോട് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. 

റോമിലെ പുരാത അടിമ ജീവിതത്തിലേക്ക് വഴി തുറന്ന് പോംപി ഖനനം !

ബംഗളൂരുവിലെ ജയ നഗറിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നുമാണ് 49 കാരനായ പരപ്പ എന്ന വ്യക്തി 925 രൂപ വിലയുള്ള തേൻ ഓട്‌സ് പാക്കറ്റ് ഉൾപ്പെടെയുള്ള ഏതാനും സാധനങ്ങൾ വാങ്ങിയത്. വീട്ടിലെത്തി ഓട്സ് കഴിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തിയത്. ഓട്സിൽ നിന്ന് തന്നെയായിരിക്കാം ഭക്ഷ്യവിഷബാധ ഏറ്റതെന്ന സംശയത്തെ തുടർന്ന് ഉൽപ്പന്നത്തിന്‍റെ പാക്കേജിംഗ് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് സൂപ്പർമാർക്കറ്റ് ഒരു പുതിയ ലേബൽ ഉപയോഗിച്ച് യഥാർത്ഥ എക്സ്പയറി ഡേറ്റ് മറച്ചുവെച്ചതായും മറ്റൊരു തീയതി തല്‍സ്ഥാനത്ത് ചേർത്തതായും അദ്ദേഹം കണ്ടെത്തിയത്.

വിദ്യാര്‍ത്ഥികള്‍ 'മലംഗ് സജ്‍ന'യ്ക്ക് ചുവട് വച്ചു; റീല്‍സ് ഇതിനകം കണ്ടത് 85 ലക്ഷം പേര്‍ !

ഇത് സംബന്ധിച്ച് സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടെങ്കിലും അവരിൽ നിന്നും തീർത്തും നിരാശാജനകമായ പ്രതികരണമായിരുന്നു തനിക്ക് ലഭിച്ചതെന്നാണ് പരപ്പ പറയുന്നത്. അതോടെയാണ് നിയമപരമായ വഴി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടർന്ന് സർവ്വീസ് പോരായ്മയും അന്യായമായ വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിച്ച് സൂപ്പർമാർക്കറ്റിലേക്ക് ഒരു വക്കീൽ നോട്ടീസ് അയച്ചു. ഒടുവിൽ കേസ് ബെംഗളൂരു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ എത്തി. ഉപഭോക്തൃ കമ്മീഷൻ പരപ്പയ്ക്ക് അനുകൂലമായി വിധിച്ചു. മാത്രമല്ല, ഉൽപ്പന്നത്തിന്‍റെ 925 രൂപ മുഴുവൻ മടക്കി നൽകാനും ഒപ്പം കാലഹരണപ്പെട്ട ഉൽപ്പന്നം മൂലമുണ്ടായ അസുഖം കാരണം അദ്ദേഹത്തിന് ഉണ്ടായ ചികിത്സാ ചെലവായി 5,000 രൂപയും നിയമ നടപടികൾക്ക് ചെലവായ 5.000 രൂപയും വഹിക്കാനും സൂപ്പര്‍മാര്‍ക്കറ്റിനോട് നിർദ്ദേശിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക