പ്രതീകിന്റെ ബൈക്കിലെ ത്രിവർണപതാക കണ്ടപ്പോൾ അദ്ദേഹത്തിന്റെ സന്തോഷം പിന്നെയും ഉയർന്നു. അതിൽ കൈവച്ചുകൊണ്ട് അദ്ദേഹം പ്രതീകിനോട് പറഞ്ഞത് 'ഈ പതാക കാണുന്നത് ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ടാക്കുന്നു. ഞങ്ങളുടെ അനു​ഗ്രഹം എല്ലായ്പ്പോഴും ഉണ്ടായിരിക്കും' എന്നാണ്.

ഭാര്യയോടൊപ്പം ബൈക്കിൽ ദില്ലിയിൽ നിന്നും ലണ്ടനിലേക്ക് യാത്ര ചെയ്യുന്നതിനിടെയുണ്ടായ മനോഹരമായ അനുഭവം പങ്കുവച്ച് ബൈക്ക് റൈഡർ. യാത്രാ പ്രേമിയും ട്രാവൽ വ്ലോ​ഗറുമായ പ്രതീക് ചതുർവേദിയാണ് ഭാര്യ ശിഖയോടൊപ്പം 24 രാജ്യങ്ങളിലൂടെ ബൈക്ക് യാത്ര നടത്തുന്നത്. സ്വിറ്റ്സർലൻഡിലെ മനോഹരമായ ഒരു സ്ഥലത്ത് വച്ച് യാത്രയ്ക്കിടയിൽ ചെറിയൊരു ഇടവേളയെടുക്കവെ ഉണ്ടായ സംഭവമാണ് പ്രതീക് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

പ്രതീകിന്റെ ബൈക്ക് ഇവിടെയൊരിടത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. യാത്രയിൽ ആവശ്യമുള്ള എല്ലാ കാര്യങ്ങളും കൂടെ കരുതാനായി ബൈക്ക് നന്നായി മോഡിഫൈ ചെയ്തിട്ടുണ്ടായിരുന്നു. ആ സമയത്താണ് ഒരു ഇന്ത്യൻ കുടുംബം അതുവഴി കടന്നു പോയത്.

പ്രതീകിന്റെ ബൈക്കിലെ കസ്റ്റമൈസേഷനുകൾ കണ്ട് അതിലൊരാൾ അത്ഭുതപ്പെട്ടു. 24 രാജ്യങ്ങളിലൂടെ സഞ്ചരിക്കുകയാണ് തങ്ങളെന്ന് പ്രതീക് അദ്ദേഹത്തോട് വെളിപ്പെടുത്തുകയും ചെയ്തു. അതോടെ അയാൾക്ക് കൂടുതൽ അറിയാനുള്ള കൗതുകമുണ്ടായി. ഐടി പ്രൊഫഷണലുകളായ താനും ഭാര്യയും തങ്ങളുടെ ഈ ഡ്രീം റോഡ് ട്രിപ്പ് സാക്ഷാത്കരിക്കാൻ വേണ്ടി അഞ്ച് മാസം ജോലിയിൽ നിന്ന് അവധിയെടുത്തതാണ് എന്നും പ്രതീക് പറയുന്നുണ്ട്.

പ്രതീകിന്റെ ബൈക്കിലെ ത്രിവർണ പതാക കണ്ടപ്പോൾ അദ്ദേഹത്തിന്റെ സന്തോഷം പിന്നെയും ഉയർന്നു. അതിൽ കൈവച്ചുകൊണ്ട് അദ്ദേഹം പ്രതീകിനോട് പറഞ്ഞത് 'ഈ പതാക കാണുന്നത് ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ടാക്കുന്നു. ഞങ്ങളുടെ അനു​ഗ്രഹം എല്ലായ്പ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും' എന്നാണ്. 'നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എല്ലാ ഇന്ത്യക്കാരുടെയും അനു​ഗ്രഹം നിങ്ങൾക്കുണ്ടാകും' എന്നും അദ്ദേഹം യാത്ര പറഞ്ഞ് പിരിയും മുമ്പ് പ്രതീകിനോടും ശിഖയോടും പറഞ്ഞു.

ഒരുപാടുപേർ ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. ഈ അങ്കിൾ എന്തൊരു പൊസിറ്റീവാണ് എന്നാണ് മിക്കവാറും വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

മനോഹരമായ വീഡിയോ കാണാം:

View post on Instagram