തന്റെ വിലാസത്തിലേക്ക് ഒരു ​ഗേൾഫ്രണ്ടിനെ എത്തിക്കാമോ എന്നായിരുന്നു ഇയാളുടെ ചോദ്യം. എന്നാൽ, അതിന് സ്വി​ഗ്ഗി വിശദമായ മറുപടി തന്നെ നൽകി.

സ്വി​ഗ്ഗിയുടെ പരസ്യങ്ങൾ പലപ്പോഴും ജനശ്രദ്ധ ആകർഷിക്കാറുണ്ട്. വളരെ രസകരമായ പരസ്യങ്ങളാണ് എന്നത് തന്നെയാണ് കാരണം. എന്തുവേണമെങ്കിലും എത്തിക്കാം എന്നാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് അവകാശപ്പെടുന്നത് തന്നെ. പക്ഷെ, എന്തൊക്കെ പറഞ്ഞാലും, നമ്മുടെ ജനങ്ങൾ എല്ലാ കാര്യത്തിലും ഒരുപടി കടന്ന് ചിന്തിക്കുന്നവരാണല്ലോ? അങ്ങനെ ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് സ്വിഗ്ഗിക്ക് മറുപടി നൽകേണ്ടി വന്നു. 

തന്റെ വിലാസത്തിലേക്ക് ഒരു ​ഗേൾഫ്രണ്ടിനെ എത്തിക്കാമോ എന്നായിരുന്നു ഇയാളുടെ ചോദ്യം. എന്നാൽ, അതിന് സ്വി​ഗ്ഗി വിശദമായ മറുപടി തന്നെ നൽകി. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ച ഓർഡറുകളെക്കുറിച്ച് ലൈവ്-ട്വീറ്റ് ചെയ്തപ്പോഴായിരുന്നു സംഭവം. 4,779 പായ്ക്കറ്റ് കോണ്ടം തങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചതായി സ്വിഗ്ഗി വെളിപ്പെടുത്തി. 

അപ്പോഴാണ് ഒരു എക്സ് (ട്വിറ്റർ) യൂസർ തന്റെ വിലാസത്തിലേക്ക് ഒരു ​ഗേൾഫ്രണ്ടിനെ എത്തിക്കാമോ എന്ന് അന്വേഷിച്ചത്. ഇത് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ ശ്രദ്ധയാകർഷിച്ചു. ഞങ്ങൾ ഇതൊന്നും സ്റ്റോക്ക് ചെയ്യുന്നില്ല. എന്നാൽ, ഇന്ന് രാത്രി ലേറ്റ് നൈറ്റ് ഫീസ് തങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾക്കായി വേണമെങ്കിൽ ഒരു ലോലിപോപ്പ് ഓർഡർ ചെയ്യൂ എന്നായിരുന്നു സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ മറുപടി. 

Scroll to load tweet…

അതേസമയം, പുതുവർഷ രാവിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് മുന്തിരി, കോണ്ടം, കോക്ക്, ചിപ്‌സ് തുടങ്ങിയവയാണ് എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബ്ലിങ്കിറ്റ്, സെപ്‌റ്റോ എന്നിവയിൽ നിന്നുള്ള കണക്കുകളാണ് പുറത്തു വന്നത്, ചിപ്‌സ്, ശീതളപാനീയങ്ങൾ, മിനറൽ വാട്ടർ എന്നിവയ്ക്ക് ഡിമാൻഡ് കൂടുതലായിരുന്നു. 

ബ്ലിങ്കിറ്റിൻ്റെ സിഇഒ അൽബിന്ദർ ദിൻഡ്‌സയും സ്വിഗ്ഗി, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സഹസ്ഥാപകനായ ഫാനി കിഷൻ എയും, തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഏറ്റവുമധികം ഓർഡർ ചെയ്‌ത ഇനങ്ങളെക്കുറിച്ചുള്ള ലൈവ് അപ്‌ഡേറ്റുകളും എക്‌സിൽ പങ്കുവെച്ചിരുന്നു.

കോണ്ടം, കോക്ക്, ചിപ്‌സ്, മുന്തിരി; പുതുവർഷ രാവിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങിയവയുടെ കണക്കുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം