2020ല്‍ ID ബാന്‍ഡ് രൂപീകരണത്തിന്റെ പത്താംവാര്‍ഷികദിനം ഓര്‍മിപ്പിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടപ്പോള്‍ ലക്ഷങ്ങളാണ് ലൈക്ക് അടിച്ചത്. അപ്പോഴും ടീം വീണ്ടും ഒത്തുചേരുന്നതിനെ കുറിച്ച് ആരും കാര്യമായൊന്നും പറഞ്ഞില്ല.
പത്ത് വര്‍ഷത്തിനിപ്പുറം 1970-ല്‍ ബീറ്റില്‍സ് വേര്‍പിരിഞ്ഞു. മാനേജര്‍ നിയമനത്തിലുള്ള അഭിപ്രായഭിന്നതയും പാട്ടെഴുത്തിലെ തര്‍ക്കവുമാണ് വേര്‍പിരിയലില്‍ എത്തിച്ച പ്രധാന കാരണങ്ങള്‍. ഒറ്റക്കൊറ്റക്കും നാലുപേരും വിജയം നേടിയ കലാകാരന്‍മാരായി. പലപ്പോഴും അവര്‍ വീണ്ടും ഒത്തുചേരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷേ നടന്നില്ല.

ID
ലോകം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന ദക്ഷിണ കൊറിയന്‍ പോപ് സംഘമായ ബിടിഎസിന് മുമ്പ് ലോകത്തെ ടീനേജുകാര്‍ക്ക് പ്രിയങ്കരമായിരുന്ന ഒരു ബാന്‍ഡുണ്ടായിരുന്നു. കൊറിയയില്‍ നിന്നല്ല. ലണ്ടനില്‍ നിന്നുള്ള ചുള്ളന്‍ ചെക്കന്‍മാരുടെ സംഘം-One Direction. ID എന്ന ചുരുക്കപ്പേരിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്.
2010 മുതല്‍ 2016 വരെ ലോകസംഗീതവേദി ആ ഒരൊറ്റ ദിശയിലേക്ക് തിരിഞ്ഞു. നിയാല്‍ ഹോറന്‍, സൈന്‍ മാലിക്, ലിയാം പൈന്‍, ഹാരി സ്‌റ്റൈല്‍സ്, ലൂയിസ് ടോംലിന്‍സണ്‍ എന്നിവരുടെ വാള്‍ പോസ്റ്ററുകള്‍ അക്കാലത്ത് വീടുകളുടെ ചുമരുകളില്‍ നിറഞ്ഞു. ID യുടെ അഞ്ച് ആല്‍ബങ്ങളും UP ALL NIGHT, TAKE ME HOME, MIDNIGHT MEMORIES,FOUR, MADE IN THE AM സൂപ്പര്‍ ഹിറ്റായിരുന്നു. ആദ്യത്തെ നാല് ആല്‍ബങ്ങളും വരവറിയിച്ചപ്പോള്‍ തന്നെ US ബില്‍ബോര്‍ഡ് 200-ല്‍ ഒന്നാമതെത്തി. അങ്ങനെയൊരു നേട്ടം ഒരു ബാന്‍ഡ് സ്വന്തമാക്കുന്നത് ആദ്യമായിട്ടായിരുന്നു.
2013-ല്‍ ലോകമെമ്പാടും വിറ്റുപോയ കണക്കില്‍ ഒന്നാമതായിരുന്നു MIDNIGHT MEMORIES. അവരുടെ സംഗീതപര്യടനങ്ങള്‍ സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായിരുന്നു. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും വേറെ. Live While We're Young', Best Song Ever, Story of My Life, Drag Me Down തുടങ്ങിയ പാട്ടുകള്‍ അന്നത്തെ ഹരമായിരുന്നു. പരസ്യകമ്പനികള്‍ അവര്‍ക്കായി കാത്തുകിടന്നു. അമേരിക്കയിലെ കലാകാരന്‍മാര്‍ കയ്യടക്കിയിരുന്ന പോപ്പുലര്‍ സംഗീതത്തിലേക്ക് 'ബ്രിട്ടീഷ് ബോയ്‌സ്' കടന്നെത്തിയെന്നും കീഴടക്കിയെന്നും ഇംഗ്ലണ്ടുകാര്‍ ആഹ്ലാദിച്ച ദിവസങ്ങളായിരുന്നു അത്.

2015ല്‍ സയേന്‍ മാലിക് ഗ്രൂപ്പ് വിട്ടു. സമ്മര്‍ദം സഹിക്കാന്‍ വയ്യെന്നും ഇത്രയും തിരക്കൊന്നുമില്ലാത്ത ഒരു 22 കാരനെ പോലെ സാധാരണജീവിതം ആഗ്രഹിക്കുന്നുവെന്നുമാണ് സയേന്‍ അന്ന് പറഞ്ഞത്. അതിന് ശേഷം ബാക്കി നാലുപേരും ചേര്‍ന്ന് സംഗീതപര്യടനം നടത്തി. അഞ്ചാമത്തെ ആല്‍ബം പുറത്തിറക്കി. MADE IN THE AM വന്‍ജനപ്രീതിയും നേടി. ബില്‍ബോര്‍ഡിലും ഇടംനേടി. അതിന് പിന്നാലെ ID പിരിയുകയാണെന്ന് പ്രഖ്യാപിച്ചു.
ബ്രിട്ടീഷ് ടെലിവിഷനിലെ സംഗീതമത്സരപരിപാടിയായ THE XFACTOR ന്റെ ഏഴാംപാദത്തില്‍ (2010) മൂന്നാംസ്ഥാനത്ത് എത്തിയാണ് ID സംഗീതലോകത്ത് വരവറിയിച്ചത്. അതിന് പിന്നാലെയാണ് സൈമണ്‍ കോവെല്ലിന്റെ സൈക്കോ റെക്കോഡ്‌സുമായി കരാറൊപ്പിടുന്നതും. അവരുടെ അവസാനടെലിവിഷന്‍ അവതരണം 2015 ഡിസംബര്‍ 31-ന് ഡിക്ക് ക്ലാര്‍ക്കിന്റെ പുതുവത്സരപരിപാടിയിലും.
ID അംഗങ്ങള്‍ അതിന് ശേഷം ഒറ്റക്കൊറ്റക്ക് പാടി. പരിപാടികള്‍ അവതരിപ്പിച്ചു. ഹാരി സ്റ്റേയ്ല്‍സ് അഭിനയത്തിലും മിന്നി. ടീം എന്ന നിലയില്‍ ഇനി എപ്പോള്‍ എന്ന ചോദ്യം ബാക്കി.
2020ല്‍ ID ബാന്‍ഡ് രൂപീകരണത്തിന്റെ പത്താംവാര്‍ഷികദിനം ഓര്‍മിപ്പിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടപ്പോള്‍ ലക്ഷങ്ങളാണ് ലൈക്ക് അടിച്ചത്. അപ്പോഴും ടീം വീണ്ടും ഒത്തുചേരുന്നതിനെ കുറിച്ച് ആരും കാര്യമായൊന്നും പറഞ്ഞില്ല. കഴിഞ്ഞ ദിവസം പുതിയ ആല്‍ബം ഹാരീസ് ഹൗസിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഹാരി സ്റ്റെയ്ല്‍സ് ID വീണ്ടും ഒത്തുകൂടിയെങ്കില്‍ നന്നായേനെ എന്നു പറഞ്ഞു. ഇപ്പോള്‍ അതൊരു കച്ചിത്തുരുമ്പായി എടുത്ത് തിരിച്ചുവരവ് സ്വപ്നം കാണുകയാണ് ID ആരാധകര്‍.
................................
Read Also: ഇല്ല ഞങ്ങള്‍ പിളര്‍ന്നിട്ടില്ല, ഇല്ലാതായിട്ടുമില്ല; ഒടുവില്‍ ബി ടി എസിന്റെ വിശദീകരണം!

ബീറ്റില്‍സ്
ഒരു പഴയ കഥയും പറയാനുണ്ട്. എക്കാലത്തേയും വലിയ ബാന്‍ഡ് എന്ന് വിശേഷിപ്പിക്കാവുന്ന ബീറ്റില്‍സിന്റെ കഥ. 1960-ല്‍ ലിവര്‍പൂളിലാണ് ബാന്‍ഡ് രൂപീകരണം. ജോണ്‍ ലെനന്‍, പോള്‍ മക്കാര്‍ട്‌നി, റിങ്കോ സ്റ്റാര്‍, ജോര്‍ജ് ഹാരിസണ്‍ എന്നിവരുള്‍പ്പെട്ട നാലംഗസംഘത്തിന്റെ പാട്ടുകള്‍ ലോകമാകെ ഏറ്റെടുത്തു. തലമുറകള്‍ക്ക് കൈമാറി. പല തരം സംഗീതം പരീക്ഷിച്ചും അവതരണത്തിലും റെക്കോഡിങ്ങിലും പുതുമകള്‍ കൊണ്ടുവന്നും ബീറ്റില്‍സ് തലമുറകള്‍ക്ക് കൈമാറാനുള്ള മാറ്റങ്ങള്‍ സംഗീതലോകത്ത് കൊണ്ടുവന്നു. വില്‍പനയുടെ കണക്കുകളില്‍ ലോകത്ത് തന്നെ മുന്നിലാണ് ബീറ്റില്‍സ്. പകരം വെക്കാനോ ഉപമിക്കാനോ മറ്റൊരു പേരില്ലാത്ത വിധം ചരിത്രത്തില്‍ ഇഴ ചേര്‍ന്നവര്‍. പത്ത് വര്‍ഷത്തിനിപ്പുറം 1970-ല്‍ അവര്‍ വേര്‍പിരിഞ്ഞു. മാനേജര്‍ നിയമനത്തിലുള്ള അഭിപ്രായഭിന്നതയും പാട്ടെഴുത്തിലെ തര്‍ക്കവുമാണ് വേര്‍പിരിയലില്‍ എത്തിച്ച പ്രധാന കാരണങ്ങള്‍. ഒറ്റക്കൊറ്റക്കും നാലുപേരും വിജയം നേടിയ കലാകാരന്‍മാരായി. പലപ്പോഴും അവര്‍ വീണ്ടും ഒത്തുചേരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷേ നടന്നില്ല. ലെനന്‍ 1980-ല്‍ കൊല്ലപ്പെട്ടു. ഹാരിസണ്‍ 2001-ല്‍ ശ്വാസകോശഅര്‍ബുദം കാരണം മരിച്ചു. മക്കാെര്‍ട്ടിനിയും സ്റ്റാറും ഇപ്പോഴും സജീവമാണ്. വീണ്ടുമൊരു കൂടിച്ചേരല്‍ ഉണ്ടായില്ലെങ്കിലും ബീറ്റില്‍സ് ലോകചരിത്രത്തിന്റെ ഭാഗമാണ്.

ബാക് സ്ട്രീറ്റ് ബോയ്‌സ് തുടക്കകാലത്ത്
ഉപകഥ (അമേരിക്കയില്‍ നിന്ന് ): ഇതുപോലെ വര്‍ഷങ്ങള്‍ ആരാധകരെ രസിപ്പിച്ച ശേഷം വേര്‍പിരിഞ്ഞ് ഞെട്ടിച്ചെങ്കിലും തിരിച്ചെത്തി സമാധാനപ്പെടുത്തിയിട്ടുണ്ട് ഗായകസംഘമായ ബാക്ക് സ്ട്രീറ്റ് ബോയ്‌സ്. അതിലും അഞ്ച് അംഗങ്ങള്‍. നിക് കാര്‍ട്ടര്‍, ഹൗ ഡൊറോ, എ.ജെ മക്ലീന്‍, ബ്രിയാന്‍ ലിറ്റ്റെല്‍, കെവിന്‍ റിച്ചാര്‍ഡ്‌സണ്‍. 1993-ല്‍ ഫ്‌ലോറിഡയിലാണ് തുടക്കം. 96-ല്‍ ബാന്‍ഡിന്റെ തന്നെ പേരിലുള്ള ആല്‍ബം സൂപ്പര്‍ഹിറ്റായതോടെ വിജയയാത്ര തുടങ്ങി.

ബാക് സ്ട്രീറ്റ് ബോയ്‌സ് തിരിച്ചുവന്നപ്പോള്‍
2002 മുതല്‍ 2004 വരെ ഇടവേളയെടുത്തു. 2005-ല്‍ പുറത്തിറങ്ങിയ NEVER GONE ബാന്‍ഡിന്റെ തിരിച്ചുവരവ് കുറിച്ച ആല്‍ബമായി. ഇപ്പോഴും ബാന്‍ഡ് തുടരുന്നു,സംഗീതയാത്ര.
