Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ ടോയ്‍ലെറ്റ് വൃത്തിയാക്കാൻ മാത്രം വനിതാജീവനക്കാർ മതി, ബാക്കി പുരുഷന്മാരുണ്ട്, കടുപ്പിച്ച് താലിബാന്‍

ഞായറാഴ്ച, വനിതാ കാര്യ മന്ത്രാലയത്തിന് പുറത്ത് ചെറിയ പ്രതിഷേധങ്ങൾ നടന്നപ്പോൾ മറ്റൊരു വിഭാഗം സ്ത്രീകൾ അവരുടെ അവകാശങ്ങൾ ആവശ്യപ്പെട്ട് ഒരു പത്രസമ്മേളനം നടത്തി. 

Taliban told female municipal employees to stay home
Author
Kabul, First Published Sep 20, 2021, 9:48 AM IST

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ പുതിയ താലിബാൻ മേയർ, വനിതാ മുനിസിപ്പൽ ജീവനക്കാരോട് വീട്ടിൽ തന്നെ തുടരാൻ പറഞ്ഞിരിക്കുകയാണ്. അവരുടെ ജോലി ഒരു പുരുഷന് ചെയ്യാന്‍ കഴിയുന്നിടത്തോളം അവര്‍ വീട്ടില്‍ തന്നെയിരിക്കട്ടെ എന്നാണ് താലിബാന്‍റെ നിലപാട്. 

സ്ത്രീകൾ തൽക്കാലം ജോലി ചെയ്യുന്നത് തടയുകയെന്നത് പ്രധാനമാണ് എന്ന് താലിബാൻ മനസിലാക്കിയെന്നാണ് ഹംദുള്ള നൊമാനി പറഞ്ഞത്. രാജ്യത്തെ പുതിയ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏറ്റവും പുതിയ വിലക്കാണ് ഇത്. 1990 -കളിലെ ഭരണകാലത്തും താലിബാന്‍ സ്ത്രീകളെ പഠിക്കാനോ ജോലി ചെയ്യാനോ അനുവദിച്ചിരുന്നില്ല. താലിബാന്‍ ഭരണത്തില്‍ കയറുമ്പോള്‍ പറഞ്ഞിരുന്നത് ഇസ്ലാമിക നിയമപ്രകാരമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കും എന്നായിരുന്നു. എന്നാല്‍, രാജ്യത്ത് ശരിയ നിയമമാണ് താലിബാന്‍ നടപ്പിലാക്കുന്നത്. 

അധികാരം പിടിച്ചെടുത്തപ്പോള്‍ സ്ത്രീകളോട് വീട്ടിലിരിക്കാനുള്ള കാരണമായി പറഞ്ഞത് സ്ത്രീകളുടെ സുരക്ഷ ഒരു പ്രശ്നമാണ് എന്നും അത് മെച്ചപ്പെടുന്നത് വരെ വീട്ടിലിരിക്കട്ടെ എന്നുമാണ്. താലിബാനെതിരെ പ്രതികരിച്ച സ്ത്രീകളെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. 

താലിബാൻ സംഘം വനിതാ കാര്യ മന്ത്രാലയം അടച്ചുപൂട്ടി, പകരം ഒരു കാലത്ത് കർശനമായ മത സിദ്ധാന്തങ്ങൾ നടപ്പിലാക്കിയ ഒരു വകുപ്പ് സ്ഥാപിച്ചു. ഈ വാരാന്ത്യത്തിൽ സെക്കൻഡറി സ്കൂളുകൾ വീണ്ടും തുറന്നു, പക്ഷേ ആൺകുട്ടികളെയും പുരുഷ അധ്യാപകരെയും മാത്രം വീണ്ടും ക്ലാസ് മുറികളിലേക്ക് അനുവദിച്ചു. പെൺകുട്ടികൾക്കായി സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള ശ്രമത്തിലാണ് താലിബാൻ എന്നാണ് പറയുന്നത്.

കാബൂള്‍ മേയര്‍ പറയുന്നതനുസരിച്ച് മുനിസിപ്പാലിറ്റിയിലെ 3000 ജീവനക്കാരും സ്ത്രീകളാണ്. അതില്‍ ചിലരെ ജോലി ചെയ്യാന്‍ അനുവദിക്കും. ഉദാഹരണത്തിന് സ്ത്രീകളുടെ ടോയ്ലെറ്റ് വൃത്തിയാക്കാന്‍ പുരുഷന്മാര്‍ക്ക് ചെല്ലാനാവില്ല. അതിന് സ്ത്രീകളെ വിളിക്കും എന്നാണ്. 

എന്നാല്‍, പുരുഷന്മാര്‍ക്ക് ചെയ്യാനാവുന്ന ജോലികളെല്ലാം പുരുഷന്മാര്‍ ചെയ്യും. ആ സ്ഥാനത്തുണ്ടായിരുന്ന സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ മതി. എല്ലാം സാധാരണ നിലയിലാവുമ്പോള്‍ അവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം. അതുവരെയുള്ള ശമ്പളം നല്‍കും എന്നാണ് താലിബാന്‍ സര്‍ക്കാര്‍ പറയുന്നത്. 

Taliban told female municipal employees to stay home

ഞായറാഴ്ച, വനിതാ കാര്യ മന്ത്രാലയത്തിന് പുറത്ത് ചെറിയ പ്രതിഷേധങ്ങൾ നടന്നപ്പോൾ മറ്റൊരു വിഭാഗം സ്ത്രീകൾ അവരുടെ അവകാശങ്ങൾ ആവശ്യപ്പെട്ട് ഒരു പത്രസമ്മേളനം നടത്തി. മന്ത്രാലയത്തിൽ പ്രതിഷേധിച്ചവരിൽ ഒരാൾ പറഞ്ഞു "ഈ മന്ത്രാലയം നീക്കം ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സ്ത്രീകളെ നീക്കം ചെയ്യുക എന്നതിനർത്ഥം മനുഷ്യരെ നീക്കം ചെയ്യുക എന്നാണ്."

താലിബാൻ ഏറ്റെടുത്തതിനുശേഷം തങ്ങളുടെ കടമകൾ നിറവേറ്റാൻ കഴിഞ്ഞില്ലെന്ന് അഫ്ഗാനിസ്ഥാൻ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. അതിന്റെ കെട്ടിടങ്ങളും വാഹനങ്ങളും കമ്പ്യൂട്ടറുകളും എല്ലാം താലിബാൻ ഏറ്റെടുത്തതായി സംഘടന പ്രസ്താവനയിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios