Asianet News MalayalamAsianet News Malayalam

മനുഷ്യന്റെയും മൃ​ഗങ്ങളുടെയും ജീവന് ഭീഷണി, പാരിസ്ഥിതികാഘാതം; ചൈനീസ് മാഞ്ച നിരോധിച്ച് തമിഴ്നാട്

പ്ലാസ്റ്റിക്കോ അതുപോലെ സിന്തറ്റിക് മെറ്റീരിയലോ ഉപയോ​ഗിച്ച് നിർമ്മിക്കുന്ന സാധാരണയായി ചൈനീസ് മാഞ്ച എന്ന് അറിയപ്പെടുന്ന ഈ നൂൽ കാരണം നിരവധി മനുഷ്യർക്കും പക്ഷികൾക്കും പരിക്കേൽക്കാൻ കാരണമായിട്ടുണ്ട്.

Tamil Nadu government bans chinese manjha rlp
Author
First Published Nov 1, 2023, 4:28 PM IST

ചൈനീസ് സിന്തറ്റിക് നൂൽ അഥവാ ചൈനീസ് മാഞ്ചയ്ക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്‍‍നാട്. സാധാരണയായി പട്ടം പറത്താൻ ഉപയോ​ഗിക്കുന്ന ഈ നൂലിന്റെ നിർമ്മാണം, വിൽപ്പന, സംഭരണം, ഉപയോഗം എന്നിവയ്ക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

പട്ടം പറത്തൽ മത്സര സമയത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും നേരത്തോ ഈ നൂല് കൊണ്ട് മനുഷ്യർ, മൃ​ഗങ്ങൾ, പക്ഷികൾ എന്നിവയുടെ ജീവന് ഭീഷണിയാവാതിരിക്കാനോ, അപകടം സംഭവിക്കാതിരിക്കാനോ വേണ്ടിയാണ് ഈ നൂൽ നിരോധിച്ചിരിക്കുന്നത്. ഔദ്യോ​ഗിക അറിയിപ്പിൽ എൻവയോൺമെന്റ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഫോറസ്റ്റ് ഡിപാർട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞത് പ്ലാസ്റ്റിക്കോ അതുപോലെ സിന്തറ്റിക് മെറ്റീരിയലോ ഉപയോ​ഗിച്ച് നിർമ്മിക്കുന്ന സാധാരണയായി ചൈനീസ് മാഞ്ച എന്ന് അറിയപ്പെടുന്ന ഈ നൂൽ കാരണം നിരവധി മനുഷ്യർക്കും പക്ഷികൾക്കും പരിക്കേൽക്കാൻ കാരണമായിട്ടുണ്ട് എന്നാണ്. 

ഈ പരിക്കുകൾ മനുഷ്യരുടേയും മൃ​ഗങ്ങളുടേയും പക്ഷികളുടേയും മരണത്തിലേക്ക് വരെ നയിച്ചിട്ടുണ്ട്. അതിനാൽ, മനുഷ്യരേയും മൃ​ഗങ്ങളേയും ഇത്തരം പരിക്കുകളിൽ നിന്നും രക്ഷിക്കുന്നതിന് വേണ്ടി പ്ലാസ്റ്റിക്കിലോ, സിന്തറ്റിക്കിലോ നിർമ്മിക്കുന്ന മാഞ്ച എന്ന് അറിയപ്പെടുന്ന ഈ നൂൽ നിരോധിക്കുന്നു എന്നും അറിയിപ്പിൽ പറയുന്നു. 

അതുപോലെ, പട്ടം പറത്തൽ മത്സരത്തിനും മറ്റും ശേഷം ഈ നൂലുകൾ ഭൂമിയിൽ വലിച്ചെറിയപ്പെടുന്നു. അതിൽ അനേകം കാലം നിലനിൽക്കുന്ന പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു. അത് പ്രകൃതിയിൽ കിടന്ന് ജീർണ്ണിക്കുന്ന തരത്തിലുള്ളതല്ല. അതും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വിവിധ ജലാശയങ്ങളിലും ഡ്രൈനേജ് പോലെയുള്ളവയിലും ഈ പ്ലാസ്റ്റിക് ചെന്നു വീഴുന്നു. അതുപോലെ കന്നുകാലികളടക്കമുള്ള ജീവജാലങ്ങൾ മണ്ണിൽ വീണുകിടക്കുന്ന ഈ നൂലുകളോ അതടങ്ങിയ ഭക്ഷണമോ കഴിക്കുന്നു എന്നും നൂലിന്റെ പാരിസ്ഥിതികാഘാതം ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രസ്താവനയിൽ സുപ്രിയ സാഹു വ്യക്തമാക്കുന്നു. 

വർഷം തോറും നിരവധിക്കണക്കിന് മരണങ്ങൾക്കും പരിക്കുകൾക്കും ഈ നൂൽ കാരണമുണ്ടാകാറുണ്ട്. പട്ടം പറത്തൽ മത്സരത്തിന്റെ ഭാ​ഗമായി ഉപയോ​ഗിക്കുന്ന നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരടക്കം മരിച്ച സംഭവവും ഉണ്ട്. മിക്ക സ്ഥലങ്ങളും ഈ നൂൽ നിരോധിച്ചിട്ടുണ്ട്. 

വായിക്കാം: എത്ര പ്രായം പറയും ഈ മുത്തശ്ശിക്ക്? പ്രായം കേട്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios