Asianet News MalayalamAsianet News Malayalam

1998 -ൽ എലിസബത്ത് രാജ്ഞി ഉപയോ​ഗിച്ച ടീബാ​ഗ് വിൽപനയ്ക്ക്, വില 9.5 ലക്ഷം!

പരേതയായ എലിസബത്ത് രാജ്ഞി ഉപയോഗിച്ചതായി കരുതപ്പെടുന്ന ടീബാഗ് 1998 -ൽ കീടനിയന്ത്രണ പരിപാടികൾ നടക്കുന്നതിനിടെ മോഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ അതേ ടീ ബാ​ഗ് 9.5 ലക്ഷം രൂപയ്ക്ക് വിൽപനയ്ക്ക് എത്തി. 

teabag used by Queen Elizabeth sold for Rs 9.5 lakh
Author
First Published Sep 10, 2022, 10:22 AM IST

യുകെ -യിൽ ഏറ്റവുമധികം കാലം ഭരിച്ചിരുന്ന രാജ്ഞിയായിരുന്നു എലിസബത്ത്. കഴിഞ്ഞ ദിവസമാണ് 96 -ാം വയസിൽ രാജ്ഞി അന്തരിച്ചത്. 70 വർഷക്കാലമാണ് രാജ്ഞി സിംഹാസനത്തിൽ ഇരുന്നത്. അതോടെ രാജ്ഞി ഉപയോ​ഗിച്ചിരുന്ന പല വസ്തുക്കളും വിൽക്കാൻ വച്ചു. അതിൽ 1998 -ൽ രാജ്ഞി ഉപയോ​ഗിച്ചിരുന്ന ടീ ബാ​ഗ് അടക്കം ഉൾപ്പെടുന്നു. ഈ ടീ ബാ​ഗ് വിൽപ്പനയ്ക്കെത്തിയത് $12,000 (ഇന്ത്യൻ രൂപ -9,55,872) -നാണ്.

പരേതയായ എലിസബത്ത് രാജ്ഞി ഉപയോഗിച്ചതായി കരുതപ്പെടുന്ന ടീബാഗ് 1998 -ൽ കീടനിയന്ത്രണ പരിപാടികൾ നടക്കുന്നതിനിടെ മോഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ അതേ ടീ ബാ​ഗ് 9.5 ലക്ഷം രൂപയ്ക്ക് വിൽപനയ്ക്ക് എത്തി. 

"1998 -ന്റെ അവസാനത്തിൽ നിങ്ങൾ CNN -ൽ കണ്ടിരിക്കാനിടയുള്ള ടീബാഗ് ആണിത്. ഇത് എലിസബത്ത് II രാജ്ഞി ഉപയോഗിച്ചിരുന്ന ടീ ബാ​ഗാണ്. ലണ്ടനിലെ വലിയ റോച്ച് ആക്രമണത്തിന്റെ സമയത്ത് രാജ്ഞിയെ സഹായിക്കാൻ വിൻഡ്‍സർ കൊട്ടാരത്തിൽ എത്തിയവർ 1990 -കളിൽ ഇത് കടത്തിക്കൊണ്ടു പോയി" എന്ന് ഇതിന്റെ വിവരണത്തിൽ എഴുതിയിട്ടുണ്ട്. 

moo_4024 എന്ന പേരിൽ അറിയപ്പെടുന്ന യുഎസ് ആസ്ഥാനമായുള്ള ആളാണ് ടീ ബാ​ഗ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത് ശരിക്കും രാജ്ഞി ഉപയോ​ഗിച്ചിരുന്ന ടീ ബാ​ഗ് ആണ് എന്ന് വിൽപ്പനക്കാർ ഉറപ്പ് പറയുകയും അതിന്റെ ആധികാരികത ഉറപ്പ് വരുത്തുകയും ചെയ്‍തിട്ടുണ്ട്. ഇത് ചരിത്രത്തിന്റെ ഒരു ഭാ​ഗമാണ് എന്നും വിലമതിക്കാനാവാത്തതാണ് എന്നും കൂടി ടീ ബാ​ഗ് വിൽപ്പനയ്ക്ക് എത്തിച്ചവർ പറയുന്നുണ്ട്. 

എലിസബത്ത് രാജ്ഞിയുടെ ഒരു പൂർണകായ മെഴുക് പ്രതിമയും വിൽപനയ്ക്ക് ഇബേയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിന്റെ വില ടീ ബാ​ഗിനേക്കാൾ കൂടുതലാണ്. 12 ലക്ഷം രൂപയാണ് ഇതിന്. 

Follow Us:
Download App:
  • android
  • ios