ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ വളരെ മോശമായ ആക്രമണമായിരുന്നു ഇതെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടി മറ്റ് വിദ്യാർത്ഥികളെയും ജീവനക്കാരെയും മുൻപും ശാരീരികമായി ആക്രമിച്ചിരുന്നു.
അഞ്ച് വയസ്സുള്ള ഒരു കുട്ടിയുടെ ആക്രമണത്തെ തുടർന്ന് ലണ്ടനിലെ ഒരു അദ്ധ്യാപിക ക്രച്ചസിലായി. അഞ്ചുവയസ്സുകാരൻ ഇടിക്കുകയും, നുള്ളുകയും, ചവിട്ടുകയും ചെയ്ത ആ ടീച്ചിംഗ് അസിസ്റ്റന്റ്(teaching assistant) സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ കേസ് കൊടുത്തു. ലണ്ടൻ ബറോ ഓഫ് ഹില്ലിംഗ്‌ഡണിനെതിരെയാണ് അവർ കേസ് കൊടുത്തത്. സംഭവം നടന്ന് അഞ്ചു വർഷങ്ങൾക്ക് ശേഷം ഇപ്പോൾ അവർക്ക് ഒരുകോടി നഷ്ടപരിഹാരമായി ലഭിച്ചിരിക്കയാണ്.
2017 മാർച്ചിലാണ് സംഭവം. അന്നേ ദിവസം അഞ്ചുവയസുകാരൻ ആദ്യം ഒപ്പമുള്ള ഒരു കുട്ടിയെ ആക്രമിച്ചു. ഇത് കണ്ട അദ്ധ്യാപിക ഉടനെ മുറിയിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികളെ അവിടെ നിന്ന് ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടർന്ന് ഇടനാഴിയിൽ വെച്ച് അക്രമകാരിയായ കുട്ടി അദ്ധ്യാപികയുടെ നേരെ ചാടിവീഴുകയും അവളുടെ നെഞ്ചിൽ ഇടിക്കുകയും നുള്ളുകയും ചെയ്തു. പിന്നെ അവൻ അദ്ധ്യാപികയുടെ ഇടുപ്പിലും അരക്കെട്ടിലും കാലുകളിലും ശക്തിയ്ക്ക് ചവിട്ടി. അതിന് ശേഷം അവർ പിന്നെ ലണ്ടൻ സ്കൂളിലെ ക്ലാസ് മുറിയിലേക്ക് മടങ്ങിയിട്ടില്ല. അതിന്റെ മാനസിക ആഘാതത്തിൽ നിന്ന് താൻ ഇപ്പോഴും കരകയറിയിട്ടല്ലെന്നും, താൻ ഒരു വിഷാദരോഗിയാണെന്നും, ഊന്നുവടി ഉപയോഗിച്ച് മാത്രമേ തനിക്ക് ഇപ്പോൾ നടക്കാൻ സാധിക്കുന്നുള്ളുവെന്നും അലക്‌സാന്ദ്ര (Aleksandra Aukett) പറഞ്ഞു. തനിക്ക് വിട്ടുമാറാത്ത അസഹനീയമായ വേദനയുണ്ടെന്നും ആ 44 -കാരി അവകാശപ്പെട്ടു. തുടർന്ന് ജോലിസ്ഥലത്ത് തന്നെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമായിരുന്നു എന്നാരോപിച്ച് അവൾ സ്കൂളിനെതിരെ കേസ് കൊടുത്തു.
എന്നാൽ തനിക്ക് ഇപ്പോഴും ഇടുപ്പിന് ചുറ്റും നീരും വേദനയുമുണ്ടെന്നും, ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നും അവൾ കോടതിയെ അറിയിച്ചു. ആൺകുട്ടി, അവന്റെ പ്രായത്തേക്കാൾ വലുതായിരുന്നെന്നും അവൾ പറഞ്ഞു. അവളുടെ പുറം, നെഞ്ച്, ഇടത് നിതംബം എന്നിവിടങ്ങളിലെ മൃദുവായ ടിഷ്യൂകൾക്ക് പരിക്കേൽക്കുകയും, ദീർഘകാല നീർ വീക്കം ഉണ്ടാവുകയും ചെയ്തു. താൻ മുൻപ് ആരോഗ്യവതിയായിരുന്നെന്നും, എന്നാൽ ഇപ്പോൾ വിട്ടുമാറാത്ത നടുവേദന, വിഷാദരോഗവും തനിക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടിക്ക് പഠന വൈകല്യവും, ആക്രമണ സ്വഭാവവും ഉണ്ടായിരുന്നതായി അലക്‌സാന്ദ്ര കോടതിയെ അറിയിച്ചു. എന്നാൽ ഇതേ കുറിച്ച് അവളുടെ സഹപ്രവർത്തകർ ആരും തന്നെ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും അവൾ അവകാശപ്പെട്ടു.
ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ വളരെ മോശമായ ആക്രമണമായിരുന്നു ഇതെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടി മറ്റ് വിദ്യാർത്ഥികളെയും ജീവനക്കാരെയും മുൻപും ശാരീരികമായി ആക്രമിച്ചിരുന്നു. അതേസമയം, സ്കൂളിന്റെ അഭിഭാഷകർ, വിദ്യാർത്ഥികളെ എങ്ങനെ നിയന്ത്രിക്കാമെന്നതിനെ സംബന്ധിച്ച് അലക്‌സാന്ദ്രക്ക് പരിശീലനം നൽകിയിട്ടുണ്ടെന്ന് വാദിച്ചു. ഒടുവിൽ വിചാരണയുടെ രണ്ടാം ദിവസം, കേസ് ഒത്തുതീർപ്പാക്കാൻ കൗൺസിൽ സമ്മതിച്ചു. അവൾക്ക് നഷ്ടപരിഹരമായി 14 ലക്ഷം രൂപയും, അഭിഭാഷകരുടെ ഫീസും നല്കാൻ സ്കൂൾ അധികൃതർ തയ്യാറായി. നഷ്ടപരിഹാരമായി ലഭിച്ച തുകകൊണ്ട് ദുരിതത്തിലായ തന്റെ ജീവിതത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് അലക്‌സാന്ദ്ര ഇന്ന്.
