Asianet News MalayalamAsianet News Malayalam

ആ പഴയ 'പഞ്ചി'ന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം വേണം; ഇടിക്കൂട്ടിലെ ഇതിഹാസത്തിന് പൂട്ട് വീഴുമോ ?


ആക്രമണം സഹയാത്രികന്‍റെ പ്രകോപനത്തിനെ തുടര്‍ന്നായിരുന്നതിനാല്‍ ടൈസനെതിരെ കുറ്റം ചുമത്തില്ലെന്നും തുടക്കത്തിൽ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

man who was assaulted by Mike Tyson on the plane demanded Rs 3 crore as compensation BKG
Author
First Published Dec 2, 2023, 4:04 PM IST

വിമാനത്തിനുള്ളിൽ വെച്ച് മൈക്ക് ടൈസന്‍റെ മർദ്ദനമേറ്റയാൾ തനിക്ക് നഷ്ടപരിഹാരമായി മൂന്നേമുക്കാല്‍ കോടി രൂപ (450,000 ഡോളര്‍) നൽകണമെന്ന ആവശ്യവുമായി രം​ഗത്ത്. ജെറ്റ്ബ്ലൂ ഫ്ലൈറ്റിൽ വെച്ച് മെൽവിൻ ടൗൺസെൻഡ് എന്ന സഹയാത്രികനുമായി മൈക്ക് ടൈസൺ വാക്കുതർക്കത്തിൽ ഏർപ്പെട്ടത് 2022 ഏപ്രിലിലാണ്. പിന്നീട് സംഭവത്തിന്‍റെ വീഡിയോ ഇൻർനെറ്റിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ടൗൺസെൻഡ്, ബോക്സിം​ഗ് ഇതിഹാസത്തെ നിരന്തരമായി പ്രകോപിപ്പിച്ചതിന്‍റെ ഫലമായാണ് ഇരുവരും തമ്മിൽ വാക്ക് തർക്കവും ഒടുവിൽ മൈക്ക് ടൈസൺ, സഹയാത്രികനെ മർദ്ദിക്കുന്നിതിലേക്കും കാര്യങ്ങൾ എത്തിയത് എന്നായിരുന്നു അന്ന് മാധ്യമങ്ങൾ ഉള്‍പ്പടെ റിപ്പോർട്ട് ചെയ്തിരുന്നത്. 

ആക്രമണം സഹയാത്രികന്‍റെ പ്രകോപനത്തിനെ തുടര്‍ന്നായിരുന്നതിനാല്‍ ടൈസനെതിരെ കുറ്റം ചുമത്തില്ലെന്നും തുടക്കത്തിൽ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഏതാണ്ട് ഒന്നര വര്‍ഷത്തിന് ശേഷം മെൽവിൻ ടൗൺസെൻഡസിന്‍റെ അഭിഭാഷകൻ ടൈസന്‍റെ നിയമസംഘത്തിന് "പ്രീ-ലിറ്റിഗേഷൻ സെറ്റിൽമെന്‍റ് ഡിമാൻഡ്" നോട്ടീസ് അയച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. മൂന്നേമുക്കാല്‍ കോടി രൂപയാണ് നഷ്ടപരിഹാരമായി മെൽവിൻ ടൗൺസെൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാഹചടങ്ങ് കഴിഞ്ഞതും വധു കാമുകനൊപ്പം പോയി, വിവാഹിതനാകാതെ വീട്ടിലേക്കില്ലെന്ന് വരന്‍; പിന്നാലെ ട്വിസ്റ്റ് !

'ആരും എന്നോടൊപ്പം കളിക്കുന്നില്ല'; നാല് വയസുകാരന്‍റെ ഏകാന്തതയില്‍‌ 'പൊള്ളി' സോഷ്യല്‍ മീഡിയ !

മർദ്ദനത്തിൽ കാര്യമായി പരിക്കേറ്റ മെൽവിന് കടുത്ത തലവേദനയും കഴുത്ത് വേദനയും മറ്റ് പാർശ്വഫലങ്ങളും ഉണ്ടായതിനാൽ തുടർചികിത്സയ്ക്കും നിയമപരമായ ചെലവുകൾക്കുമാണ് ഈ തുക നഷ്ടപരിഹാരമായി ചോദിച്ചിരിക്കുന്നതെന്നാണ് മെൽവിന്‍റെ അഭിഭാഷകൻ പറയുന്നത്. മാത്രമല്ല മെൽവിൻ ടൗൺസെൻഡിനെ ആക്രമിച്ചതായി ദേശീയ ടെലിവിഷനിൽ ടൈസന്‍റെ സമ്മതിച്ചതായും കൂടാതെ അയാളെ ആക്രമിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചതായും മെൽവിന്‍റെ അഭിഭാഷകനായ ജോണ്ടിൽ കൂട്ടിച്ചേർത്തു. എന്നാൽ, ഇത് അം​ഗീകരിക്കാൻ ടൈസന്‍റെ നിയമസംഘം ഇതുവരെയും തയാറായിട്ടില്ല.

മെൽവിൻ ടൗൺസെൻഡ് ടൈസന് നേരെ വാട്ടർ ബോട്ടിൽ എറിഞ്ഞ് ശല്യപ്പെടുത്തിയതിനെ തുടർന്നാണ് തർക്കം ഉണ്ടായതെന്നാണ് മൈക്ക് ടൈസന്‍റെ വക്താവ് പറയുന്നത്. മെൽവിനെ ശാന്തമാക്കാൻ ടൈസൺ ശ്രമിച്ചെങ്കിലും, സ്ഥിതിഗതികൾ വഷളാവുകായായിരുന്നുവെന്നും അതാണ് മെൽവിനെതിരെ ടൈസന്‍റെ ആവർത്തിച്ചുള്ള പഞ്ചുകൾക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈസണുമായി കഞ്ചാവ് വ്യവസായത്തെക്കുറിച്ചും സൈക്കഡെലിക് കൂണുകളെക്കുറിച്ചും മെൽവിൻ ചർച്ച ചെയ്യാൻ തുടങ്ങിയതാണ്, ടൈസന്‍ അസ്വസ്ഥനാകാനും ആ​ക്രമിക്കാനും കാരണമെന്നും ടൈസന്‍റെ വക്താക്കൾ ചൂണ്ടികാണിച്ചു. ഏതായാലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങിൽ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ബുദ്ധി കൊള്ളാം വർമ്മ സാറെ... പക്ഷേ...'; സോപ്പ് പൊടിയിൽ കലർത്തി കടത്തിയ 26 ലക്ഷം രൂപയുടെ സ്വ‍ർണ്ണം പിടികൂടി

Follow Us:
Download App:
  • android
  • ios