ഒന്നും രണ്ടും ദിവസമല്ല, മാസങ്ങളോളം ഭക്ഷണമില്ലാതെ ജീവിക്കാൻ സാധിക്കുന്ന ചില ജീവികൾ..!
ഈ വിഭാഗത്തിൽ പെടുത്താവുന്നതാണ് പെൻഗ്വിനുകൾ. തണുത്ത കാലാവസ്ഥ അവയുടെ വിശപ്പ് കുറയ്ക്കുന്നു. അതിനാൽ തന്നെ 2-4 മാസം വരെ അവയ്ക്ക് ഭക്ഷണമില്ലാതെ കഴിയാൻ സാധിക്കും.

ഭക്ഷണമില്ലാതെ നമുക്ക് എത്ര ദിവസം കഴിയാനാവും? ഒറ്റദിവസം പോലും കഴിയാൻ പറ്റാത്തവരാവും നമ്മിൽ പലരും അല്ലേ? ഭക്ഷണം കഴിക്കാതിരുന്നാൽ ഷുഗറും പ്രഷറും എല്ലാം പ്രശ്നത്തിലാവുന്നവരുണ്ട്. ഒപ്പം നിർജ്ജലീകരണം സംഭവിക്കാം. ദേഷ്യം വരാം. എന്നാൽ, ഭക്ഷണമില്ലാതെ ദിവസങ്ങൾ, മാസങ്ങൾ എന്തിന് വർഷങ്ങൾ വരെ കഴിയാൻ സാധിക്കുന്ന ചില ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അവ ഏതൊക്കെയാണ് എന്ന് അറിയാമോ?
ഒട്ടകം: ഒട്ടകത്തിന്റെ മുതുകിലെ മുഴകൾ കണ്ടിട്ടുള്ളവരാകും നാമെല്ലാവരും. ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് അതിലുള്ളത്. മരുഭൂമിയിലൂടെ സഞ്ചരിക്കുന്നവർ ഒട്ടകങ്ങളെ കൂടെക്കൂട്ടാനും കാരണം അത് തന്നെയാണ്. 40 ദിവസം വരെ ഭക്ഷണമില്ലാതെ ഒട്ടകത്തിന് മരുഭൂമിയിലൂടെ സഞ്ചരിക്കാൻ സാധിക്കും.
പാമ്പുകൾ: പന്തുപാമ്പ് അടക്കമുള്ള പാമ്പുകൾക്ക് ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം കഴിയാൻ സാധിക്കും എന്നാണ് പറയുന്നത്. തണുത്ത കാലാവസ്ഥയിൽ അവയുടെ മെറ്റബോളിസം 70% വരെ കുറയുമത്രെ. അതിനാൽ അവയ്ക്ക് ഒരു വർഷം മുഴുവൻ വേണമെങ്കിലും ഭക്ഷണമില്ലാതെ കഴിയാനാവും. പക്ഷേ, അതിന് മുമ്പ് നല്ല ഉഗ്രൻ ശാപ്പാട് കഴിച്ചിട്ടുണ്ടാവണം.
സ്രാവ്: സ്രാവുകൾക്ക് ഭക്ഷണമില്ലാതെ എട്ട് മുതൽ 10 ആഴ്ചകൾ വരെ കഴിയാം എന്നാണ് പറയുന്നത്. മാത്രമല്ല, എത്രനാൾ അവ ഭക്ഷണമില്ലാതെ കഴിയുന്നോ അതിനനുസരിച്ച് അവയുടെ വേട്ടയാടാനുള്ള കഴിവ് വർധിക്കും എന്നും പറയുന്നു.
പെൻഗ്വിൻ: അടുത്തതായി ഈ വിഭാഗത്തിൽ പെടുത്താവുന്നതാണ് പെൻഗ്വിനുകൾ. തണുത്ത കാലാവസ്ഥ അവയുടെ വിശപ്പ് കുറയ്ക്കുന്നു. അതിനാൽ തന്നെ 2-4 മാസം വരെ അവയ്ക്ക് ഭക്ഷണമില്ലാതെ കഴിയാൻ സാധിക്കും.
തവള: അതുപോലെ, വെള്ളമുള്ള പ്രദേശങ്ങളിലാണ് മിക്കവാറും നാം തവളകളെ കാണുന്നത്. തവളകൾക്ക് ഭക്ഷണമില്ലാതെ 16 മാസങ്ങൾ വരെ കഴിയാൻ സാധിക്കും എന്നാണ് പറയുന്നത്.
തീർന്നില്ല, മുതല, ചിലന്തി, കരടി, ചിലയിനം ആമകൾ തുടങ്ങിയവയ്ക്കൊക്കെയും ഭക്ഷണമില്ലാതെ മാസങ്ങൾ കഴിയാൻ സാധിക്കുമത്രെ.
വായിക്കാം: അതിസുന്ദരിയായ പഞ്ചാബിവധുവായി മാറി കൊറിയൻ യുവതി, ബന്ധുക്കളുടെ പ്രതികരണം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: