Asianet News MalayalamAsianet News Malayalam

അതിസുന്ദരിയായ പഞ്ചാബിവധുവായി മാറി കൊറിയൻ യുവതി, ബന്ധുക്കളുടെ പ്രതികരണം... 

വധു വരുന്നത് കാണുമ്പോൾ തന്നെ പലരും എഴുന്നേൽക്കുകയും അത്യാഹ്ലാദത്താൽ നോക്കുകയും കയ്യടിക്കുകയും ഒക്കെ ചെയ്യുന്നതും വീഡിയോയിൽ കാണാം.

korean woman as punjabi bride this is family reaction rlp
Author
First Published Nov 6, 2023, 5:32 PM IST

അതിമനോഹരമായ പല വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുന്നിലെത്താറുണ്ട്. ലോകത്തിന്റെ പല ഭാ​ഗത്ത് നിന്നുമുള്ള വീഡിയോ ആയിരിക്കാം ഇതൊക്കെ. സോഷ്യൽ മീഡിയ സജീവമായതിന് ശേഷം ലോകത്തിന് അതിരുകളേ ഇല്ല എന്ന് വേണമെങ്കിൽ പറയാം. അതുപോലെ ഒരു മനോഹരമായ വീഡിയോയാണ് കുറച്ച് നാളുകളായി സോഷ്യൽ‌ മീഡിയയുടെ മനം കവരുന്നത്. 

അതിസുന്ദരിയായ ഒരു കൊറിയൻ വധുവാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ, അവൾ അണിഞ്ഞൊരുങ്ങിയിരിക്കുന്നത് പഞ്ചാബി വധുവിനെ പോലെയാണ്. ഏതാനും നിമിഷങ്ങൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. എങ്കിലും ആ വീഡിയോ കാണുമ്പോൾ അറിയാതെ നമ്മുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഹെയർസ്റ്റൈലിസ്റ്റ് മുസ്‌കൻ മാൻഹാസ് ആണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. 

നമ്മുടെ കൊറിയൻ പഞ്ചാബി വധു, മാതാപിതാക്കളുടെ പ്രതികരണത്തിന് വേണ്ടി കാത്തുനിൽക്കുന്നു എന്ന് വീഡിയോയിൽ എഴുതിയിട്ടുണ്ട്. വീഡിയോയിൽ കാണുന്നത് കുറച്ച് സ്ത്രീകൾ വധുവിനെ കാത്ത് ഒരു ഹാളിൽ ഇരിക്കുന്നതാണ്. അവരും ചുരിദാർ പോലെയുള്ള ഇന്ത്യൻ വസ്ത്രങ്ങൾ തന്നെയാണ് ധരിച്ചിരിക്കുന്നത്. പെട്ടെന്ന് വധു അങ്ങോട്ട് വരുന്നു. അതിമനോഹരമായ പഞ്ചാബിവേഷത്തിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന വധുവിനെ നമുക്ക് അവിടെ കാണാം. വധു വരുന്നത് കാണുമ്പോൾ തന്നെ പലരും എഴുന്നേൽക്കുകയും അത്യാഹ്ലാദത്താൽ നോക്കുകയും കയ്യടിക്കുകയും ഒക്കെ ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇതെല്ലാം കണ്ട് വധുവിന്റെ മുഖവും പുഞ്ചിരി കൊണ്ട് വിടരുന്നുണ്ട്. 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത്. അനേകം പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. പഞ്ചാബി വേഷത്തിൽ വധു ഏറെ മനോഹരിയായിട്ടുണ്ട് എന്ന് തന്നെയായിരുന്നു പലരുടേയും അഭിപ്രായം. 

വായിക്കാം: ഇറ്റലിയിൽ താമസിക്കാം, 26 ലക്ഷം രൂപയും കിട്ടും, ആളുകളെ ക്ഷണിച്ച് അധികൃതർ, കണ്ടീഷൻസ് ഇത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

Follow Us:
Download App:
  • android
  • ios