വംശനാശം സംഭവിച്ചിരുന്നുവെന്ന് പ്രഖ്യാപിക്കപ്പെട്ടവയാണ് എങ്കിലും സ്പിക്സ് മക്കാവ് ഈ പക്ഷികളുടെ ഒരു ചെറിയ കൂട്ടത്തെ 2018 -ൽ ബ്രസീലിൽ കണ്ടെത്തി.

ഈ ഭൂമുഖത്ത് കോടിക്കണക്കിന് മനുഷ്യരുണ്ട്. എന്നാൽ, മനുഷ്യൻ ഇതുവരെയും കണ്ടിട്ടില്ലാത്ത നിരവധി ജീവജാലങ്ങളും ഈ ഭൂമിയിൽ ഉണ്ട്. അതുപോലെതന്നെ നമുക്ക് കേട്ടുകേൾവി പോലുമില്ലാത്ത നിരവധി ജീവികൾ ഈ ഭൂമുഖത്ത് നിന്നും വംശനാശം സംഭവിച്ച് അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ വംശനാശം സംഭവിച്ചു എന്നു കരുതിയ അപൂർവം ചില ജീവികളെ പിന്നീട് കണ്ടെത്തി. അത്തരത്തിൽ ഉയിർത്തെഴുന്നേറ്റ ഏതാനും ചില ജീവികളെ പരിചയപ്പെടാം 

ടൈഗർ ക്വോൾ (Tiger quoll)

1950 -കളിൽ ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായി എന്നു കരുതിയിരുന്ന ജീവികളാണ് ഇവ. എന്നാൽ, 2013 -ൽ ഓസ്ട്രേലിയയിൽ ഇവയെ വീണ്ടും കണ്ടെത്തി. 2025 -ലെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഇപ്പോൾ ഈ ഭൂമുഖത്ത് 500 ടൈഗർ ക്വോൾ ഉണ്ട്.

ന്യൂ ഗിനിയ സിംഗിംഗ് ഡോഗ് (New Guinea singing dog)

ഒരു പുരാതന നായ വർ​ഗമാണ് ഇത്. ഒരിക്കൽ ഇവയ്ക്ക് വംശനാശം സംഭവിച്ചു എന്നാണ് കരുതിയിരുന്നതെങ്കിലും 2020 -ൽ ഇവയെ വീണ്ടും കണ്ടെത്തുകയും ഇന്ന് ഈ വർഗ്ഗത്തിൽ പെട്ട ഇരുന്നൂറോളം നായ്ക്കൾ ഭൂമുഖത്ത് ഉണ്ടെന്നുമാണ് പറയപ്പെടുന്നത്. 

യൂറോപ്യൻ ബൈസൺ (European bison)

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവയ്ക്ക് വംശനാശം സംഭവിച്ചുവെന്ന് പ്രഖ്യാപിക്കപ്പെട്ടെങ്കിലും യൂറോപ്പിലെ കാടുകളിൽ ഇവയെ വീണ്ടും കണ്ടെത്തുകയായിരുന്നു. ഇപ്പോൾ ഈ ഇനത്തിൽപ്പെട്ട 6000 ബൈസണുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

സ്പിക്സ് മക്കാവ് (Spix's macaw)

വംശനാശം സംഭവിച്ചിരുന്നുവെന്ന് പ്രഖ്യാപിക്കപ്പെട്ടവയാണ് എങ്കിലും സ്പിക്സ് മക്കാവ് ഈ പക്ഷികളുടെ ഒരു ചെറിയ കൂട്ടത്തെ 2018 -ൽ ബ്രസീലിൽ കണ്ടെത്തി. നിലവിൽ ഈ ഇനത്തിൽപ്പെട്ട 160 പക്ഷികൾ ഉണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

റ്റെക്കേ (Takahe)

വംശനാശം സംഭവിച്ചു എന്ന് പ്രഖ്യാപിക്കപ്പെട്ട് 50 വർഷങ്ങൾക്ക് ശേഷം ഇവയെ 1948 -ൽ ന്യൂസിലാൻഡിലെ ഒരു ചെറിയ താഴ്വരയിൽ നിന്നും കണ്ടെത്തി. ഇപ്പോൾ ഈ ഇനത്തിൽപ്പെട്ട 300 പക്ഷികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.