Asianet News MalayalamAsianet News Malayalam

ലോകചരിത്രത്തിൽ എപ്പോഴെങ്കിലും ഫെബ്രുവരി 30 ഉണ്ടായിട്ടുണ്ടോ? 

ഈ കലണ്ടറിൽ എല്ലാ പ്രവൃത്തി മാസങ്ങളിലും അഞ്ച് ദിവസങ്ങളുള്ള ആഴ്ചകളും 30 ദിവസമുള്ള മാസങ്ങളും ഉണ്ടായിരുന്നു. ബാക്കിയുള്ള അഞ്ചോ ആറോ ദിവസങ്ങൾ "മാസമില്ലാത്ത" അവധി ദിവസങ്ങളായിരുന്നു.

these Calendars have february 30 rlp
Author
First Published Mar 3, 2024, 4:07 PM IST

എല്ലാ നാലാമത്തെ വർഷവും, ഫെബ്രുവരിയിൽ ഒരു അധിക ദിവസം കൂട്ടിച്ചേർക്കുകയും ആ വർഷത്തെ അധിവർഷം എന്ന് വിളിക്കുകയും ചെയ്യുന്നു. ഈ വർഷം അത്തരത്തിൽ ഒരു അധിവർഷം ആയിരുന്നു. എന്നാൽ, നമ്മുടെ ലോകചരിത്രത്തിൽ കലണ്ടറിൽ ഫെബ്രുവരി 30 എന്ന തീയതി കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള രണ്ട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?

സാധാരണ വർഷത്തിൽ 28 ദിവസങ്ങൾ ഉൾക്കൊള്ളുന്നതാണ് ഫെബ്രുവരി മാസം. ഓരോ നാലാമത്തെ വർഷവും ഇത് 29 ദിവസങ്ങളുള്ള മാസമായി മാറുന്നു. റിപ്പോർട്ടുകൾ പ്രകാരം, സ്കാൻഡിനേവിയൻ രാജ്യമായ സ്വീഡൻ കലണ്ടർ തയ്യാറാക്കിയപ്പോഴുണ്ടായ ഒരു പിശകിനെ തുടർന്ന് 1712 ഫെബ്രുവരി 30 എന്ന തീയതി കണ്ടറിൽ ഉൾപ്പെടുത്തിയിരുന്നു. അതേസമയം വിപ്ലവ കലണ്ടർ പിന്തുടരാൻ സോവിയറ്റ് യൂണിയൻ 1930, 1931 വർഷങ്ങളിൽ ഫെബ്രുവരി 30 കലണ്ടറിൽ ചേർത്തിരുന്നു. 

1700 -ൽ സ്വീഡൻ ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് പരിവർത്തനം ചെയ്യാൻ പദ്ധതിയിട്ടു. അതിനാൽ ജൂലിയൻ കലണ്ടറിൽ അധിവർഷമാകേണ്ട 1700 സ്വീഡനിൽ അധിവർഷമായിരുന്നില്ല. എന്നിരുന്നാലും, 1704 -ഉം 1708 -ഉം അബദ്ധത്തിൽ അധിവർഷങ്ങളായി. ഇത് ജൂലിയൻ കലണ്ടറിൽ നിന്ന്, ഗ്രിഗോറിയൻ കലണ്ടറിലേക്കുള്ള സ്വീഡന്റെ മാറ്റം അപ്രായോ​ഗികമാക്കി, അതിനാൽ രാജ്യം വീണ്ടും ജൂലിയൻ കലണ്ടറിലേക്ക് മടങ്ങി.

ജൂലിയൻ കലണ്ടർ പുനഃസ്ഥാപിക്കുകയും ആ വർഷം 2 ലീപ്പ് ദിനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തപ്പോൾ 1712 ഫെബ്രുവരി 30 സ്വീഡനിൽ നിലവിൽ വന്നു. ഗ്രിഗോറിയൻ കലണ്ടറിലേക്കുള്ള സ്വീഡൻ്റെ അന്തിമ പരിവർത്തനം ഒ‌ടുവിൽ 1753 -ൽ ആണ്, 11 ദിവസത്തെ വ്യത്യസം വരുത്തി ആ വർഷം  ഫെബ്രുവരി 17 ൽ അവസാനിച്ചു. എന്നാൽ ഈ കലണ്ടർ പരിഷ്കരണത്തിൽ എല്ലാവരും തൃപ്തരല്ല. ഇത് തങ്ങളുടെ ജീവിതത്തിലെ 11 ദിവസത്തെ അപഹരിച്ചതായി ചിലർ വിശ്വസിച്ചു.

1929 -ൽ സോവിയറ്റ് യൂണിയൻ വിപ്ലവ കലണ്ടർ അവതരിപ്പിച്ചതിന് ശേഷം 1930-1931 വർഷങ്ങളിൽ ഫെബ്രുവരി 30 നിലവിലുണ്ടായിരുന്നു. ഈ കലണ്ടറിൽ എല്ലാ പ്രവൃത്തി മാസങ്ങളിലും അഞ്ച് ദിവസങ്ങളുള്ള ആഴ്ചകളും 30 ദിവസമുള്ള മാസങ്ങളും ഉണ്ടായിരുന്നു. ബാക്കിയുള്ള അഞ്ചോ ആറോ ദിവസങ്ങൾ "മാസമില്ലാത്ത" അവധി ദിവസങ്ങളായിരുന്നു. ആഴ്ചയിലെ അവധി ദിനം ഒഴിവാക്കി വ്യാവസായിക കാര്യക്ഷമത വർദ്ധിപ്പിക്കുകയായിരുന്നു വിപ്ലവ കലണ്ടറിന്റെ ഉദ്ദേശം. എന്നാൽ 1940 -ൽ, കലണ്ടർ ഉപേക്ഷിച്ചു, കാരണം ഞായറാഴ്ചത്തെ വിശ്രമദിനം പൂർണ്ണമായും ഒഴിവാക്കുക പ്രായോ​ഗികമായിരുന്നില്ല.

Follow Us:
Download App:
  • android
  • ios