അതുപോലെ സൂര്യൻ അസ്തമിക്കാത്ത മറ്റൊരു സ്ഥലമാണ് ഐസ്‍ലാൻഡ്. ഈ സ്ഥലം അറോറ ബോറിയാലിസ് ലൈറ്റുകൾക്കും ഏറെ പേരു കേട്ടതാണ്.

സൂര്യൻ രാവിലെ കൃത്യമായി വന്ന് വൈകിട്ട് കൃത്യമായി അവസാനിക്കും പിന്നെ ചന്ദ്രൻ വരും. ഇതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് അല്ലേ? എന്നാൽ, സൂര്യൻ ഉദിച്ചാൽ അസ്തമിക്കാത്ത സ്ഥലങ്ങളും ഉണ്ടോ? ആ, അങ്ങനെ ചില സ്ഥലങ്ങളും ഉണ്ട്? ഏതൊക്കെയാണ് അവ? 

സ്വാൽബാർഡ്

നോർവെയിലെ സ്വാൽബാർഡ് ആണ് അതിൽ ഒരു സ്ഥലം. ഏപ്രിൽ 20 മുതൽ ഓഗസ്റ്റ് 22 വരെ സൂര്യൻ അസ്തമിക്കുന്നില്ല. അതായത് പാതിരാത്രിയും ഇവിടെ സൂര്യൻ ഉദിച്ചു നിൽക്കുകയാവും എന്ന് അർത്ഥം. ആ സമയത്ത് വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കുന്ന അനേകം കാഴ്ചകൾ ഇവിടെ ഉണ്ട്. 

ഐസ്‍ലാൻഡ് 

അതുപോലെ സൂര്യൻ അസ്തമിക്കാത്ത മറ്റൊരു സ്ഥലമാണ് ഐസ്‍ലാൻഡ്. ഈ സ്ഥലം അറോറ ബോറിയാലിസ് ലൈറ്റുകൾക്കും ഏറെ പേരു കേട്ടതാണ്. വേനൽക്കാലത്ത് ഇവിടുത്തെ ദിവസങ്ങൾ വളരെയധികം നീളമുള്ളതാണ്. ജൂൺമാസത്തിൽ അർദ്ധരാത്രിയിലും ഇവിടെ സൂര്യൻ ഉദിച്ച് നിൽക്കും. രാത്രികൾ പകലുകൾ പോലെ തിളങ്ങും. 

മെയ് മാസത്തിനും ഓഗസ്റ്റ് അവസാനത്തിനും ഇടയിൽ ഇവിടെ സൂര്യൻ ഒരിക്കലും പൂർണമായി അസ്തമിക്കുന്നില്ല. ഗ്രിംസി ദ്വീപ്, അക്കുരേരി, ഇസഫ്‌ജോർദൂർ എന്നീ സ്ഥലങ്ങളിലെല്ലാം ഇത് കൂടുതൽ അനുഭവിച്ചറിയാം. വെള്ളച്ചാട്ടങ്ങൾ, മനോഹരമായ താഴ്‌വരകൾ, ഹിമാനികൾ എന്നിവയും അനുഭവിക്കാം.

സെന്റ് പീറ്റേഴ്സ്ബർഗ്, റഷ്യ

ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന സ്ഥലമാണ് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ്. ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്താണ് ഈ നഗരം. ഉയർന്ന ആൾറ്റിറ്റ്യൂഡായത് കാരണം 35 ദിവസത്തിലധികം ദിവസം ഇവിടെ സൂര്യൻ അസ്തമിക്കാറില്ല. ഇതിനെ വൈറ്റ് നൈറ്റ്സ് എന്നാണ് വിളിക്കുന്നത്. മെയ് പകുതി മുതൽ ജൂലൈ പകുതി വരെയാണ് ഇങ്ങനെ കാണുന്നത്.

ഫിൻലാൻഡ്

മെയ് മുതൽ ഓഗസ്റ്റ് വരെ ഇവിടെ സൂര്യൻ അസ്തമിക്കാറില്ല. രാത്രികൾ പകലിന് തുല്യമാണ് എന്ന് അർത്ഥം. എന്നിരുന്നാലും, വ്യത്യാസമുണ്ട്, രാത്രിയിൽ സൂര്യന് ചുവപ്പ് കലർന്ന മഞ്ഞ നിറത്തിലാണ്.