ലിസ്റ്റിലെ ആദ്യ വാക്ക് പെട്രോൾ ആണ് 5,981 തവണയാണ് ആളുകൾ ഇത് തിരഞ്ഞിരിക്കുന്നത്. ലിസ്റ്റിലെ അടുത്ത വാക്ക് അടിവസ്ത്രം ആണ് 8810 തവണയാണ് ആളുകൾ ഇത് തെരഞ്ഞെടുത്തിരിക്കുന്നത്. തൊട്ടു പിന്നാലെ ആളുകൾ തിരഞ്ഞവയിൽ മുൻപന്തിയിൽ ഉള്ള മറ്റൊരു കാര്യം മമ്മിയാണ്.
ഇത് ഓൺലൈൻ ഷോപ്പിങ്ങിന്റെ കാലമാണ്. വിപണിയിൽ ലഭ്യമായ എന്തും നമുക്കിന്ന് വീട്ടിലിരുന്ന് മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ ഓർഡർ ചെയ്യാം. ഓർഡർ ചെയ്തു മിനിറ്റുകൾക്കുള്ളിൽ സാധനം നമ്മുടെ കയ്യിലെത്തും. എന്നാൽ, പലപ്പോഴും ആളുകൾ ഇത്തരം ആപ്പുകളിൽ തിരയുന്നത് ഏറെ വിചിത്രമായ കാര്യങ്ങളാണെന്ന് പറയുകയാണ് സ്വിഗിയുടെ ഒരു സമീപകാല ട്വീറ്റ്. പല ആളുകളും ഒരു നേരമ്പോക്കിന് വേണ്ടിയും തമാശയ്ക്ക് വേണ്ടിയും ഒക്കെ ആയിരിക്കണം ഇത്തരത്തിലുള്ള കാര്യങ്ങൾ തിരയുന്നത്.
ഫുഡ് ഡെലിവറി ആപ്പായ സ്വിഗിയുടെ ഒരു പ്രാദേശിക മാർക്കറ്റ് പ്ലേസ് ആണ് ഇൻസ്റ്റ മാർട്ട്. അത് ഉപയോഗിച്ചിട്ടുള്ളവർക്ക് അറിയാം ആളുകൾക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും പലചരക്ക് സാധനങ്ങളും ആണ് ഇതിലൂടെ ഓർഡർ ചെയ്താൽ നമുക്ക് ലഭിക്കുന്നത്. എന്നാൽ, ഇതെല്ലാം അറിഞ്ഞു വെച്ചു കൊണ്ട് തന്നെ പലരും ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സെർച്ച് ചെയ്യുന്ന കാര്യങ്ങളാണ് അതീവ വിചിത്രകരമായി തോന്നുന്നത്. കഴിഞ്ഞ ദിവസമാണ് സ്വിഗി ഇൻസ്റ്റാമാർട്ടിലെ രസകരമായ തിരയലുകളുടെ ലിസ്റ്റ് എന്ന പേരിൽ ഒരു ട്വിറ്റ് പുറത്തുവിട്ടത്
ലിസ്റ്റിലെ ആദ്യ വാക്ക് പെട്രോൾ ആണ് 5,981 തവണയാണ് ആളുകൾ ഇത് തിരഞ്ഞിരിക്കുന്നത്. ലിസ്റ്റിലെ അടുത്ത വാക്ക് അടിവസ്ത്രം ആണ് 8810 തവണയാണ് ആളുകൾ ഇത് തെരഞ്ഞെടുത്തിരിക്കുന്നത്. തൊട്ടു പിന്നാലെ ആളുകൾ തിരഞ്ഞവയിൽ മുൻപന്തിയിൽ ഉള്ള മറ്റൊരു കാര്യം മമ്മിയാണ്. 7275 തവണ ആളുകൾ മമ്മി തിരഞ്ഞിട്ടുണ്ട്. ഒടുവിലായി ലിസ്റ്റിലുള്ള രണ്ടു വാക്കുകൾ സോഫയും ബെഡും ആണ് ഇതിൽ സോഫ 20653 തവണയും ബെഡ് 23432 തവണയും തിരഞ്ഞിട്ടുണ്ട്.
പോസ്റ്റ് വൈറൽ ആയതോടെ സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ചിലർ ചോദിച്ചിരിക്കുന്നത് ആർക്കും ഡാഡിയെ വേണ്ടേ എന്നാണ്. ഏതായാലും വലിയ സ്വീകാര്യതയാണ് ഈ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
