Asianet News MalayalamAsianet News Malayalam

ഇനി ഒരാഴ്ച ആയുസ്സ് മാത്രം; മറ്റൊന്നുമാലോചിക്കാതെ അവന്‍ അവളെ വിവാഹം ചെയ്തു!

ആന്‍ റുഡോക്കിന്റെയും കീത്ത് പിയേഴ്‌സിന്റെയും വിവാഹനിശ്ചയം നടന്നിട്ട് ഏകദേശം പത്ത് വര്‍ഷത്തോളമായി. എന്നാല്‍ കഴിഞ്ഞ ദിവസം അധികം മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പെട്ടെന്ന് തന്നെ അവരുടെ വിവാഹം നടന്നു. വെറും 48 മണിക്കൂറിനുള്ളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദമ്പതികള്‍ വിവാഹിതരായി. 
 

They married in 48 hours for bride given week to live
Author
Thiruvananthapuram, First Published Oct 23, 2021, 4:17 PM IST
  • Facebook
  • Twitter
  • Whatsapp

ആന്‍ റുഡോക്കിന്റെയും കീത്ത് പിയേഴ്‌സിന്റെയും വിവാഹനിശ്ചയം നടന്നിട്ട് ഏകദേശം പത്ത് വര്‍ഷത്തോളമായി. എന്നാല്‍ കഴിഞ്ഞ ദിവസം അധികം മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പെട്ടെന്ന് തന്നെ അവരുടെ വിവാഹം നടന്നു. വെറും 48 മണിക്കൂറിനുള്ളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദമ്പതികള്‍ വിവാഹിതരായി. 

പത്ത് വര്‍ഷത്തോളം കാത്തിരുന്ന അവര്‍ എന്തിനാണ് ഒരു സുപ്രഭാതത്തില്‍ ധൃതിപ്പെട്ട് വിവാഹം ചെയ്തതെന്ന് ചിന്തിക്കുന്നുണ്ടോ? കഴിഞ്ഞ മാസമാണ് ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും തല്ലികെടുത്തികൊണ്ട് ആനിനെ തേടി ആ  ദുരന്തവാര്‍ത്തയെത്തിയത്. ക്യാന്‍സറായിരുന്നു അവള്‍ക്ക്. അത് അറിയാന്‍ വളരെ വൈകിപ്പോയി. ചികിത്സിച്ചാല്‍ ഭേദമാകാത്ത വിധം അതവളില്‍ പിടിമുറുക്കി കഴിഞ്ഞിരുന്നു. ഇനി ഒന്നോ രണ്ടോ ആഴ്ച മാത്രമേ ബാക്കിയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അതോടെ വര്‍ഷങ്ങളായി കൊണ്ടുനടന്ന സ്വപ്‌നം സാക്ഷാത്കരിക്കണമെന്ന ആഗ്രഹം അവളില്‍ ഉദിച്ചു. അങ്ങനെ നടന്നതാണ് ഈ വിവാഹം.  

ഇംഗ്ലണ്ടിലെ സ്റ്റഫോര്‍ഡ്ഷയറില്‍ നിന്നുള്ള ഈ ദമ്പതികള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടില്‍ വച്ച് വിവാഹിതരായത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളുമടക്കം 40 ഓളം പേര്‍ പങ്കെടുത്തു. മസ്തിഷ്‌കത്തിലും, ശ്വാസകോശത്തിലും അര്‍ബുദം ബാധിച്ച ആനിയ്ക്ക് നാലോ ആറോ മാസത്തെ ജീവിതമാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച നടത്തിയ സ്‌കാനിങ്ങില്‍ അവളുടെ അസുഖം മൂര്‍ച്ഛിച്ചുവെന്നും ഒന്നോ രണ്ടോ ആഴ്ച മാത്രമേ ബാക്കിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതോടെ തനിക്ക് വിവാഹിതയാകണമെന്ന് അവള്‍ കീത്തിനോട് ആവശ്യപ്പെട്ടു. ഇത് കേട്ടപാടെ അദ്ദേഹം അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഗുരുതരമായ അസുഖങ്ങളുള്ള ആളുകളെ വിവാഹം കഴിക്കാന്‍ സഹായിക്കുന്ന സംഘടനയായ ലീക്ക് വെഡ്ഡിംഗ്‌സും, ഹോസ്പിറ്റലും ചേര്‍ന്ന് ഒക്ടോബര്‍ 21 ന് ഇരുവരുടെയും വിവാഹം നടത്തി. സോഷ്യല്‍ മീഡിയയിലും അവര്‍ക്ക് വലിയ പിന്തുണ ലഭിച്ചു. വസ്ത്രം, പൂക്കള്‍, മേക്കപ്പ്, കാറ്ററിംഗ്, കേക്ക് എന്നിവ ഉള്‍പ്പെടെ വിവാഹത്തിന് ആവശ്യമായ എല്ലാം പലരും വാഗ്ദാനം ചെയ്തു. കീത്തിന് അമ്പത്തഞ്ചും, ആനിന് അമ്പത്താറുമാണ് പ്രായം.  

1980 -കളിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് അവര്‍ക്ക് വെവ്വേറെ കുടുംബങ്ങളുണ്ടായിരുന്നു. പിന്നീട് അവര്‍ അകന്നുപോയി. 20 വര്‍ഷത്തിലേറെ കാലം അവര്‍ പിരിഞ്ഞു നിന്നു. പിന്നീട് ആന്‍ വിവാഹമോചിതയാണെന്ന് അറിഞ്ഞപ്പോഴാണ് അദ്ദേഹം അവളെ തേടി വീണ്ടുമെത്തിയത്. അവര്‍ക്ക് നാല് കുട്ടികള്‍ വീതമുണ്ട്, കൂടാതെ 24 പേരക്കുട്ടികളുമുണ്ട്. 

ഇടക്കിടെ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് ക്യാന്‍സര്‍ ഉണ്ടെന്ന് ആനി മനസ്സിലാക്കിയത്. 'സ്‌കാനിങ് കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ അത് അറിഞ്ഞത്. ശരിക്കും ഞെട്ടിപ്പോയി. 10 വര്‍ഷമായി വിവാഹനിശ്ചയം കഴിഞ്ഞിട്ട്. പക്ഷേ ഞങ്ങള്‍ ഒരിക്കലും ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ടില്ല. ജീവിതം ഇനിയും ഒരുപാട് മുന്നോട്ട് കൊണ്ടുപോകാനായിരുന്നു ഞങ്ങളുടെ ആഗ്രഹം,' കീത്ത് പറഞ്ഞു. ഇനിയുള്ള ഓരോ നിമിഷവും ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് അവര്‍ ഇരുവരും. 

Follow Us:
Download App:
  • android
  • ios