Asianet News MalayalamAsianet News Malayalam

മോഷ്ടിച്ച മുതലും കൊണ്ടോടി, ​ഗ്ലാസ് കണ്ടില്ല, തട്ടിവീണ് കള്ളന്റെ ബോധം പോയി

പൊലീസ് പറയുന്നതനുസരിച്ച് 17 വയസുകാരനായ കള്ളൻ ലൂയിസ് വിറ്റൺ ഷോറൂമിൽ പ്രദർശനത്തിന് വച്ചിരിക്കുകയായിരുന്ന 1.46 ലക്ഷം വില പിടിപ്പുള്ള ബാ​ഗുകൾ മോഷ്ടിച്ചു. പട്ടാപ്പകലായിരുന്നു സംഭവം. എന്നാൽ, ഇങ്ങനെ ഒക്കെ ആണെങ്കിലും മോഷ്ടിച്ച മുതലും കൊണ്ട് അവന് പുറത്തേക്കോടി രക്ഷപ്പെടാനായില്ല.

thief himself knocks glass door and unconscious
Author
First Published Nov 10, 2022, 2:33 PM IST

ഈ വീഡിയോ കണ്ടാൽ ആരും പറഞ്ഞുപോകും, ലോകത്ത് ഒരു കള്ളനും ഇങ്ങനെ ഒരു ​ഗതി വരുത്തല്ലേ എന്ന്. വളരെ ആത്മവിശ്വാസത്തോടെ കളവെല്ലാം നടത്തി, അവസാനമായപ്പോൾ സ്വന്തം അബദ്ധം ഒന്ന് കൊണ്ടുമാത്രം പിടിക്കപ്പെടുന്ന കള്ളന്റെ അവസ്ഥ എന്താവും? 

അതുപോലെ തന്നെ ആയിരുന്നു ഈ കള്ളന്റെ അവസ്ഥയും. അയാൾ കളവിൽ ചെയ്യേണ്ട എല്ലാ കാര്യങ്ങളും പൂർണമായ ആത്മവിശ്വാസത്തിൽ തന്നെ ചെയ്തു. എന്നാൽ, അവസാന നിമിഷം എല്ലാം വെള്ളത്തിലായിപ്പോയി. വിലപ്പെട്ട വസ്തുക്കളും മോഷ്ടിച്ച് ഒരു കടയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു കള്ളൻ. എന്നാൽ, അയാൾ മുന്നിൽ‌ സ്ഥാപിച്ചിരുന്ന ​ഗ്ലാസ് കണ്ടില്ല. അത് തുറന്ന് കിടക്കുന്ന വാതിലാണ് എന്ന് കരുതിയ കള്ളൻ നേരെച്ചെന്ന് അതിനടിക്കുകയും ബോധം കെട്ട് വീഴുകയും ആയിരുന്നു. 

വാഷിം​ഗ്ടണിലെ ബെല്ലെവ്യൂവിലാണ് സംഭവം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച് 17 വയസുകാരനായ കള്ളൻ ലൂയിസ് വിറ്റൺ ഷോറൂമിൽ പ്രദർശനത്തിന് വച്ചിരിക്കുകയായിരുന്ന 1.46 ലക്ഷം വില പിടിപ്പുള്ള ബാ​ഗുകൾ മോഷ്ടിച്ചു. പട്ടാപ്പകലായിരുന്നു സംഭവം. എന്നാൽ, ഇങ്ങനെ ഒക്കെ ആണെങ്കിലും മോഷ്ടിച്ച മുതലും കൊണ്ട് അവന് പുറത്തേക്കോടി രക്ഷപ്പെടാനായില്ല. അതിന് മുമ്പ് തന്നെ കടയിൽ സ്ഥാപിച്ചിരുന്ന ​ഗ്ലാസിൽ തട്ടി അയാളുടെ ബോധം പോയി, നിലത്ത് വീഴുകയും ചെയ്തു. ​ഗ്ലാസ് കണ്ട് അവിടെ ഒന്നുമില്ല, അത് തുറന്നിരിക്കുന്ന വാതിലാണ് എന്ന് തെറ്റിദ്ധരിച്ചാണ് കള്ളൻ അതുവഴി ഓടിപ്പോകാൻ ശ്രമിച്ചത്. 

പ്രതിക്ക് 17 വയസ് മാത്രമേ പ്രായമുള്ളൂ എന്നതുകൊണ്ട് തന്നെ ഇയാളുടെ പേര് പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും, കള്ളന്റെ മോഷണശ്രമവും തുടർന്നു സംഭവിച്ച അബദ്ധവുമെല്ലാം വ്യക്തമാക്കുന്ന വീഡിയോ നിരവധി ആളുകളാണ് കണ്ടത്. 

Follow Us:
Download App:
  • android
  • ios