Asianet News MalayalamAsianet News Malayalam

തോക്ക് ചൂണ്ടി കൊള്ള, പിന്നാലെ യുവതിയോട് ഡേറ്റിംഗിന് വരണമെന്നും ഫേസ്ബുക്ക് ഫ്രണ്ട് ആക്കണമെന്നും കള്ളന്‍ !

 തന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ കൊള്ള മുതൽ തിരികെ നൽകാൻ തയ്യാറാണെന്നും ഡാമിയൻ തന്നോട് പറഞ്ഞതായും ആമ്പർ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 

thief who robbed the girl at gunpoint asked her to come on a date and become a Facebook friend bkg
Author
First Published Jun 28, 2023, 4:27 PM IST

ലതരത്തിലുള്ള കള്ളന്മാരെ കറിച്ച് കേട്ടിട്ടുണ്ടാവും. എന്നാൽ, മോഷണത്തിന് ശേഷം ഉടമയെ തന്നോടൊപ്പം ഡേറ്റിങ്ങിന് ക്ഷണിക്കുന്ന കള്ളനെ കുറിച്ച് ഇതാദ്യമായിരിക്കാം കേൾക്കുന്നത്. യുഎസിലെ ഇൻഡ്യാനപൊളിസിലാണ് സംഭവം. പ്രദേശവാസിയായ യുവതിയാണ് കൊള്ളയടിക്കാൻ എത്തിയ കള്ളൻ തന്നെ ഡേറ്റിംഗിനായി ക്ഷണിച്ചുവെന്ന് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. ആംബർ ബെറൗൺ എന്നെ സ്ത്രീയെയാണ് കള്ളൻ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും ഒടുവിൽ തന്നോടൊപ്പം ഡേറ്റിംഗിന് വരണമെന്നും തന്നെ ഫേസ്ബുക്ക് ഫ്രണ്ട് ആക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തത്. 

ഡാമിയൻ ബോയ്സ് എന്ന കള്ളനാണ് ഇത്തരത്തിൽ വിചിത്രമായ രീതിയിൽ പെരുമാറിയത്. അതീവ സുന്ദരിയായതിനാലാണ് ആമ്പറിനെ കൊള്ളയടിച്ചതെന്നും തന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ കൊള്ള മുതൽ തിരികെ നൽകാൻ തയ്യാറാണെന്നും ഡാമിയൻ തന്നോട് പറഞ്ഞതായും ആമ്പർ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. മെയ് എട്ടിന് യുവതി വീടിന് പുറത്ത് മെയിൽബോക്‌സ് പരിശോധിക്കുന്നതിനിടെയാണ് സംഭവം.  കള്ളൻ ആമ്പറിനെ സമീപിച്ച് തോക്ക് ചൂണ്ടി, അവളുടെ കൈവശമുള്ള പണം മുഴുവൻ നൽകാൻ ആവശ്യപ്പെടുകയായിരുന്നു.  തുടർന്ന് തന്നോടൊപ്പം ഡേറ്റിങ്ങിന് വരാനും ഫേസ്ബുക്ക് ഫ്രണ്ട് ആക്കാനും അവളെ നിർബന്ധിച്ചു. 

ഓസ്ട്രേലിയൻ ബീച്ചിലും തെരുവ് നായകളുടെ വിളയാട്ടം; വിശ്രമിക്കുകയായിരുന്ന യുവതിയെ വളഞ്ഞിട്ട് കടിച്ച് നായ

പിന്നാലെ തന്നോടൊപ്പം വീട്ടിലേക്ക് കയറാൻ ശ്രമിച്ച കള്ളനെ യുവതി തടയുകയും ആ സമയം തന്‍റെ കൈവശം ഉണ്ടായിരുന്ന 100 ഡോളറുകൾ അയാൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ തിരികെ പോകാന്‍ തയ്യാറാകാതിരുന്ന ഇയാൾ, അപ്പോൾ തന്നെ ഫേസ്ബുക്ക് ഫ്രണ്ട് ആക്കണമെന്ന് യുവതിയോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ആമ്പര്‍ പറയുന്നു. കള്ളന്‍റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ യുവതി അപ്പോൾ തന്നെ അയാളെ ഫേസ്ബുക്ക് ഫ്രണ്ട് ആക്കി.  പക്ഷേ, അയാളുടെ ശല്യം അതുകൊണ്ടും തീർന്നില്ല. തുടർന്ന് ഫേസ്ബുക്കിലൂടെ ഇയാള്‍ യുവതിക്ക് നിരന്തരം സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. ന്യൂയോർക്ക് ടൈം റിപ്പോർട്ട് ചെയ്തതനുസരിച്ച് യുവതിയുടെ പരാതിയിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയതിന് ഡാമിയൻ ബോയ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് 7,500 ഡോളറിന്‍റെ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു.

'ടൂറിസം വേണം; പക്ഷേ അത് കര്‍ഷകന്‍റെ അന്നം മുട്ടിച്ചിട്ടാകരുത്'; കടമക്കുടിയിലെ കര്‍ഷകര്‍ പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios