സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ചെസ്റ്റ് കാലിയായി കിടക്കുന്നു. ഒരു കോടിയിലേറെ രൂപ വിലവരുന്ന 1. 8 കിലോ ഗ്രാം സ്വര്‍ണ്ണം കാണാതായിരിക്കുന്നു. 

രാവിലെ ബാങ്കിലെത്തിയ ഉദ്യോഗസ്ഥരാണ് ആ കാഴ്ച കണ്ടത്. സ്വര്‍ണ്ണവും പണവും സൂക്ഷിച്ചു വെച്ച സ്‌ട്രോംഗ് റൂമിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു! അകത്തുകയറിയപ്പോള്‍ കണ്ടത്, സ്വര്‍ണ്ണ പണയത്തിനായി നിരവധി പേര്‍ ബാങ്കില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ചെസ്റ്റ് കാലിയായി കിടക്കുന്നു. ഒരു കോടിയിലേറെ രൂപ വിലവരുന്ന 1. 8 കിലോ ഗ്രാം സ്വര്‍ണ്ണം കാണാതായിരിക്കുന്നു. 

തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തില്‍ മറ്റൊരു കാര്യം കൂടി കണ്ടെത്തി. ബാങ്കിന്റെ സ്‌േട്രാംഗ് റൂമിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍നിന്നും ഒരു വലിയ തുരങ്കം താഴേക്ക് വന്നിട്ടുണ്ട്. ഏതാണ്ട് 10 അടി നീളമുള്ള തുരങ്കമാണ് കണ്ടെത്തിയത്. നാലു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വീതിയുള്ള തുരങ്കത്തിലൂടെയാണ് മോഷ്ടാക്കള്‍ അകത്തു കടന്നതെന്നും അവര്‍ കണ്ടെത്തി. 

യു പിയിലെ കാണ്‍പൂരിലെ എസ് ബി ഐ ബാങ്കിലാണ് വമ്പന്‍ കവര്‍ച്ച നടന്നത്. ബാങ്കിന്റെ സ്‌േട്രാംഗ് റൂമിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍നിന്നും വലിയൊരു തുരങ്കം കുഴച്ചാണ് കവര്‍ച്ചക്കാര്‍ സ്‌േട്രാംഗ് റൂമിന് അകത്തേക്ക് പ്രവേശിച്ചത്. സ്‌ട്രോംഗ് റൂമിലെത്തിയ കവര്‍ച്ചക്കാര്‍ ഗ്യസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്തത്. മോഷ്ടാക്കള്‍ അകത്തു കടന്നാല്‍ അറിയാനുള്ള അലാം സിസ്റ്റം കവര്‍ച്ചക്കാര്‍ കേടാക്കിയിരുന്നു. ഒപ്പം, ഇവിടെയുള്ള ഏക സിസിടിവി ക്യാമറയും കവര്‍ച്ചക്കാര്‍ കേടു വരുത്തിയിരുന്നതായി കണ്ടെത്തി. ഇവിടെയുള്ള ലോക്കര്‍ തുറന്ന് ഒരു കോടിയിലേറെ വില വരുന്ന സ്വര്‍ണ്ണമാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. 

ബാങ്കില്‍ ജോലി ചെയ്യുന്ന ആരുടെയോ സഹായത്തോടെയാണ് കവര്‍ച്ച നടന്നതെന്നാണ് സ്ഥലത്തെത്തിയ പൊലീസ് നല്‍കുന്ന ്രപാഥമിക സൂചനകള്‍. ബാങ്കിന്റെ കെട്ടിടത്തെക്കുറിച്ചും സ്‌ട്രോംഗ് റൂമുള്ള സ്ഥലത്തെക്കുറിച്ചും നല്ല ധാരണയുള്ള ആരോ കവര്‍ച്ചാ സംഘത്തിന്റെ സഹായത്തോടെ നടത്തിയ വമ്പന്‍ കൊള്ളയാണ് ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌ട്രോംഗ് റൂമില്‍നിന്നും ചില വിരലടയാളങ്ങള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കവര്‍ച്ചാ സംഘത്തെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.