Asianet News MalayalamAsianet News Malayalam

സ്ഥാപനത്തിലെ പതിനായിരക്കണക്കിന് ജീവനക്കാർക്കായി ഡിസ്‍നി വേൾഡ് മുഴുവനായും ബുക്ക് ചെയ്‍ത് മുതലാളി

ഈ വർഷം മറ്റ് പല കമ്പനികളെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ തൻറെ സ്ഥാപനത്തിന് സാധിച്ചത് തൻറെ തൊഴിലാളികളുടെ ശ്രമഫലമായാണെന്നും അതിനാൽ അവരുടെ കഠിനാധ്വാനത്തോടുള്ള തൻറെ ആദരവും സ്നേഹവുമാണ് ഇത്തരത്തിൽ പ്രകടിപ്പിച്ചതെന്നും ആണ് ഇതേക്കുറിച്ച് കെൻ ഗ്രിഫിൻ പറഞ്ഞത്.

this boss booked out entire Disney World for his staff for three days
Author
First Published Dec 8, 2022, 3:35 PM IST

ഈ വാർത്ത അറിഞ്ഞു കഴിയുമ്പോൾ ചിലപ്പോൾ നിങ്ങൾക്കും തോന്നിയേക്കാം ഈശ്വരാ ഇങ്ങനെയൊരു മുതലാളിയെ എനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന്. വിവിധ രാജ്യങ്ങളിലായി തന്റെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് അത്രമാത്രം വിലയേറിയതും മനോഹരമായ ഒരു സമ്മാനമാണ് ഈ മുതലാളി നൽകിയത്. 

ഡിസ്നി വേൾഡ് മുഴുവനായും മൂന്നുദിവസത്തേക്ക് തന്റെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായി ബുക്ക് ചെയ്തു നൽകിയിരിക്കുകയാണ് ഇദ്ദേഹം. മൾട്ടിനാഷണൽ ഹെഡ്ജ് ഫണ്ട് ആൻഡ് ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ സിറ്റാഡൽ എൽഎൽസിയുടെ ചീഫ് എക്സിക്യൂട്ടീവ് കെൻ ഗ്രിഫിൻ ആണ് ഈ മുതലാളി.

തീർന്നില്ല, ഇദ്ദേഹം ന്യൂയോർക്ക്, ഹൂസ്റ്റൺ, പാരീസ്, സൂറിച്ച്, മറ്റ് നഗരങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തന്റെ ജീവനക്കാരുടെ വിമാന ടിക്കറ്റിനും ഹോട്ടലുകളിലെ താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് വിനോദ പരിപാടികൾക്കും ആവശ്യമായ മുഴുവൻ തുകയും നൽകി എന്ന് മാത്രമല്ല ഇതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുകയും ചെയ്തു.

ഒന്നിലധികം പാർക്കുകളിലെ മൂന്ന് ദിവസത്തെ ആഘോഷത്തിനായി ഏകദേശം 10,000 ആളുകൾ വാൾട്ട് ഡിസ്നി വേൾഡിൽ ഒത്തുകൂടിയെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു. ഈ വർഷം മറ്റ് പല കമ്പനികളെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ തൻറെ സ്ഥാപനത്തിന് സാധിച്ചത് തൻറെ തൊഴിലാളികളുടെ ശ്രമഫലമായാണെന്നും അതിനാൽ അവരുടെ കഠിനാധ്വാനത്തോടുള്ള തൻറെ ആദരവും സ്നേഹവുമാണ് ഇത്തരത്തിൽ പ്രകടിപ്പിച്ചതെന്നും ആണ് ഇതേക്കുറിച്ച് കെൻ ഗ്രിഫിൻ പറഞ്ഞത്.

ഫോർബ്‌സ് സമ്പന്നരുടെ പട്ടിക പ്രകാരം ഏകദേശം 31.7 ബില്യൺ യുഎസ് ഡോളറാണ് (2,61,03,84,050 രൂപ) ഹെഡ്ജ് ഫണ്ട് ബിഗ്‌വിഗിന്റെ മൂല്യം.  ഇതോടെ ലോകത്തെ ഏറ്റവും വലിയ 40 -ാമത്തെ സമ്പന്നനായി മാറിയിരിക്കുകയാണ് കെൻ ഗ്രിഫിൻ. 

Follow Us:
Download App:
  • android
  • ios