Asianet News MalayalamAsianet News Malayalam

500000 എയർലൈൻ ടിക്കറ്റുകൾ സൗജന്യമായി നൽകാൻ ഒരുങ്ങി ഒരു നഗരം! കാരണം ഇതാണ്

2022 -ൽ നഗരത്തിലെ കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ ഏകദേശം 605,000 സന്ദർശകരാണ് ഹോങ്കോങ് നഗരത്തിൽ എത്തിയത്.

this city planning half a million airline tickets for free reason rlp 
Author
First Published Feb 3, 2023, 3:38 PM IST

യാത്രാസ്നേഹികളുടെ ശ്രദ്ധയ്ക്ക്, അരലക്ഷത്തോളം എയർലൈൻ ടിക്കറ്റുകൾ തങ്ങളുടെ നഗരം കാണാൻ ആഗ്രഹിക്കുന്നവർക്കായി സൗജന്യമായി നൽകാൻ ഒരുങ്ങുകയാണ് ഒരു നഗരം. ഇത്തരത്തിൽ സൗജന്യമായി ടിക്കറ്റുകൾ നൽകാൻ ഒരു കാരണവുമുണ്ട്. ആദ്യം ആ നഗരം ഏതാണെന്ന് അറിയണ്ടേ? ചൈനയിലെ ഹോങ്കോങ് നഗരമാണ് യാത്രകളെ സ്നേഹിക്കുന്നവർക്കും വിനോദസഞ്ചാരികൾക്കുമായി 500,000 വിമാന ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. 

ആഗോള പബ്ലിസിറ്റി കാമ്പെയ്‌നിന്റെ ഭാഗമായാണ് ഹോങ്കോങ് നഗരം ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത് എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 'ഹലോ ഹോങ്കോംഗ്' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിന് ഹോങ്കോങ്ങിന്റെ നേതാവ് ജോൺ ലീ ആണത്രെ നേതൃത്വം നൽകുക.

കൊവിഡ് പകർച്ചവ്യാധിക്കിടയിൽ നിശ്ചലമായി പോയ നഗരത്തിന്റെ സാമ്പത്തിക അവസ്ഥയെ പുനരുജീവിപ്പിക്കുകയും വിവിധങ്ങളായ പ്രതിഷേധങ്ങളെത്തുടർന്ന് മങ്ങലേറ്റ് പോയ നഗരത്തിന്റെ ആഗോള പ്രതിച്ഛായ നന്നാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്. 2019 കാലഘട്ടങ്ങളിൽ തുടർച്ചയായി ഉണ്ടായ അക്രമാസക്തമായ നിരവധി പ്രതിഷേധങ്ങൾ നഗരത്തിന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏൽപ്പിച്ചിരുന്നു. ഇത് മാറ്റി കൂടുതൽ സൗഹാർദ്ദ അന്തരീക്ഷം നഗരത്തിന് നൽകുകയാണത്രെ അധികൃതരുടെ ലക്ഷ്യം. ഇതിൻറെ ഭാഗമായിട്ടാണ് സൗജന്യമായി എയർലൈൻ ടിക്കറ്റുകൾ നൽകി വിദേശ സഞ്ചാരികൾ ഉൾപ്പടെയുള്ളവരെ നഗരത്തിലേക്ക് ആകർഷിക്കുന്നത്.

എയർ ടിക്കറ്റുകളിൽ ഭൂരിഭാഗവും കാഥേ പസഫിക് എയർവേസും അതിന്റെ എയർലൈൻ എച്ച്കെ എക്സ്പ്രസും ആണ് വിതരണം ചെയ്യുന്നത്. ചിലത് ട്രാവൽ ഏജൻസികൾ അന്താരാഷ്‌ട്ര ടൂറിസ്റ്റുകൾക്ക് കൈമാറുമെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൈന ഉൾപ്പടെയുള്ള ഏഷ്യയിലെയും യൂറോപ്പിലെയും യുഎസ്സിലെയും യാത്രക്കാർക്ക് ടിക്കറ്റ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

2022 -ൽ നഗരത്തിലെ കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ ഏകദേശം 605,000 സന്ദർശകരാണ് ഹോങ്കോങ് നഗരത്തിൽ എത്തിയത്. എന്നാൽ, പാൻഡെമിക് ഹിറ്റിന് മുമ്പ്, ഏകദേശം 56 ദശലക്ഷം ആളുകൾ നഗരം സന്ദർശിച്ചിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ഹോങ്കോങ്.

Follow Us:
Download App:
  • android
  • ios