ഒരാഴ്ചയായി വാതിലിനടുത്ത് കിടക്കുകയായിരുന്നു ഈ നായ. ഉടമയുടെ അയല്‍വാസി പറഞ്ഞത്, 'അദ്ദേഹം എന്നെങ്കിലും വന്ന് തന്നെയും കൂട്ടി മടങ്ങുമെന്ന് കരുതിയാവണം അവന്‍ കാത്തുനിന്നത്' എന്നാണ്. 

നായയെപ്പോലെ സ്നേഹമുള്ള ജീവികള്‍ വേറെ എത്ര കാണുമെന്ന് അറിയില്ല. വീട്ടിലെ അംഗങ്ങളേക്കാള്‍ സ്നേഹമുള്ളവരാണ് പലപ്പോഴും നായകള്‍. ഇവിടെ ടോട്ടോ എന്ന നായ തന്‍റെ ഉടമ മരിച്ചതറിയാതെ ആശുപത്രിയില്‍ കാത്തുനിന്നത് ഒരാഴ്ചയാണ്. തന്‍റെ ഉടമയെ ഒരിക്കലെങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചാണ് അവനാ ആശുപത്രിയുടെ മുമ്പില്‍ കഴിഞ്ഞത്. 

ഒരാഴ്ചയായി വാതിലിനടുത്ത് കിടക്കുകയായിരുന്നു ഈ നായ. ഉടമയുടെ അയല്‍വാസി പറഞ്ഞത്, 'അദ്ദേഹം എന്നെങ്കിലും വന്ന് തന്നെയും കൂട്ടി മടങ്ങുമെന്ന് കരുതിയാവണം അവന്‍ കാത്തുനിന്നത്' എന്നാണ്. 

അവനോട് യാത്ര പറയണമെന്ന ഉടമയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നായയേയും ആശുപത്രിയിലെത്തിച്ചത്. അര്‍ജന്‍റീനയിലാണ് സംഭവം. ആശുപത്രി അധികൃതര്‍ എത്ര ശ്രമിച്ചിട്ടും ടോട്ടോ മടങ്ങിപ്പോവാന്‍ തയ്യാറായിരുന്നില്ല. ഉടമയെത്തി തന്നെയും കൊണ്ട് മടങ്ങുമെന്ന് തന്നെയാണ് ടോട്ടോ കരുതിയിരുന്നത്. 

ലോക്കല്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ അംഗം ഫാത്തിമ റോഡ്റിഗസ് ആരെങ്കിലും ടോട്ടോയെ ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ അവന്‍ വീണ്ടും ആശുപത്രിയില്‍ തന്‍റെ മരിച്ചുപോയ ഉടമയേയും തേടിയെത്തുമെന്നും അവർ പറയുന്നു.