ദമ്പതികൾ ഇരുവരും സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷവും രാജ്യത്ത് സമാനമായ സംഭവം നടന്നിരുന്നു. ഇതുപോലെ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തെത്തുടർന്ന് തമിഴ്‌നാട്ടിലെ ദമ്പതികൾക്ക് അവരുടെ വിവാഹത്തിൽ ഗ്യാസ് സിലിണ്ടറും ഉള്ളിയും സമ്മാനമായി ലഭിച്ചിരുന്നു.

വിപണിയിൽ നാരങ്ങയുടെ വില കുതിച്ചുയർന്നതോടെ പലരും വിവാഹസമ്മാനമായി നാരങ്ങ(Lemons) നല്കാൻ തുടങ്ങിയിരിക്കുന്നു. ഗുജറാത്തി(Gujarat)ലെ രാജ്‌കോട്ടിലെ ഒരു വരന് തന്റെ വിവാഹ ചടങ്ങിനിടെ സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ സമ്മാനമായി നൽകിയത് നാരങ്ങയാണ്. ഗുജറാത്തിലെ രാജ്‌കോട്ടിലെ ധരോജിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങിൽ, ഒരു കൂട്ടം സുഹൃത്തുക്കൾ നാരങ്ങ നിറച്ച കവറുകൾ സമ്മാനമായി നൽകുകയായിരുന്നു.

"രാജ്യത്ത് ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ്. ഈ സീസണിലാണെങ്കിൽ നാരങ്ങയ്ക്ക് നല്ല ചിലവുമാണ്. അതുകൊണ്ടാണ് നാരങ്ങകൾ സമ്മാനമായി നൽകിയത്" വരന്റെ ഒരു ബന്ധുവായ ദിനേശ് പറഞ്ഞു. ഹൽദി ചടങ്ങിനിടെയാണ് വരന് നാരങ്ങ സമ്മാനമായി ലഭിച്ചത്. ഈ ചൂട് കാലത്ത് നാരങ്ങയ്ക്ക് നല്ല ഡിമാൻഡാണ്. രാജ്‌കോട്ടിൽ നാരങ്ങയുടെ മൊത്തവില കിലോയ്ക്ക് 200 രൂപ വരെയായി ഉയർന്നിട്ടുണ്ട്. അതേസമയം, വിവാഹവേളയിൽ അതിഥികൾ ഇത്തരം വിചിത്രമായ വിവാഹ സമ്മാനങ്ങൾ നൽകുന്നത് നമ്മുടെ രാജ്യത്ത് ഇതാദ്യമല്ല.

Scroll to load tweet…

വിലക്കയറ്റത്തിനിടയിൽ തമിഴ്‌നാട്ടിലെ ഒരു ദമ്പതികൾക്ക് അടുത്തിടെ പെട്രോളും ഡീസലും സമ്മാനമായി ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ ഗിരീഷ് കുമാർ-കീർത്തന എന്ന ദമ്പതികൾക്കാണ് പെട്രോളും ഡീസലും സമ്മാനമായി ലഭിച്ചത്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലെ ചെയ്യൂരിലാണ് വിവാഹം നടന്നത്. അവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളുമാണ് പതിവിൽ നിന്ന് വിപരീതമായി ഓരോ ലിറ്റർ പെട്രോളും ഡീസലും ദമ്പതികൾക്ക് സമ്മാനമായി നൽക്കുകയായിരുന്നു.

ദമ്പതികൾ ഇരുവരും സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷവും രാജ്യത്ത് സമാനമായ സംഭവം നടന്നിരുന്നു. ഇതുപോലെ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തെത്തുടർന്ന് തമിഴ്‌നാട്ടിലെ ദമ്പതികൾക്ക് അവരുടെ വിവാഹത്തിൽ ഗ്യാസ് സിലിണ്ടറും ഉള്ളിയും സമ്മാനമായി ലഭിച്ചിരുന്നു. ദമ്പതികൾക്ക് ഉള്ളികൊണ്ടുള്ള ഒരു മാല സമ്മാനിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതുപോലെ, ഒഡീഷയിലെ ദമ്പതികൾക്കും സുഹൃത്തുക്കൾ വിവാഹ സമ്മാനമായി പെട്രോളാണ് സമ്മാനിച്ചത്.