ആദ്യമാദ്യം ആളുകളുടെയെല്ലാം ഈ രോമങ്ങൾ നീക്കം ചെയ്യൂ എന്നുള്ള ഉപദേശങ്ങൾ കേട്ട് കേട്ട് അവൾക്ക് മടുത്തിരുന്നു. അതോടെയാണ് അവൾ താടിരോമങ്ങൾ വച്ച് കൊണ്ടുള്ള വിവിധ സ്റ്റൈലുകൾ പരീക്ഷിക്കാൻ തുടങ്ങിയത്. 

പുരുഷന്മാർക്ക് താടിയും മീശയും ഉണ്ടെങ്കിൽ അതിൽ ആരും അസ്വഭാവികതകൾ ഒന്നും കാണില്ല. എന്നാൽ, സ്ത്രീകൾക്കാണ് താടി, മീശരോമങ്ങൾ എങ്കിലോ? ചിലപ്പോൾ അവരെ കളിയാക്കുക വരെ ചെയ്യും. എന്നാൽ, പല കാരണങ്ങൾ കൊണ്ടും അങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ, മിക്കവാറും സ്ത്രീകൾ മുഖത്ത് ചെറിയ രോമവളർച്ച ഉണ്ടെങ്കിൽ തന്നെ അവ കളയാനുള്ള വഴികൾ തേടും. 

എന്നാൽ, ഈ അമേരിക്കൻ സോഷ്യൽ മീഡിയ സ്റ്റാറിന് മുഖത്തുള്ള താടിരോമങ്ങൾ ഇപ്പോൾ ഒരു പ്രശ്നമേയല്ല. മാത്രമല്ല, അത് വിവിധ തരത്തിൽ സ്റ്റൈൽ ചെയ്യുന്നുമുണ്ട് അവൾ. PeekabooPumpkin എന്ന പേരിലാണ് അവൾ ടിക്ടോക്കിൽ അറിയപ്പെടുന്നത്. നിരവധി കണക്കിന് വീഡിയോകൾ അവൾ തന്റെ ഫോളോവേഴ്സിന് വേണ്ടി ചെയ്യുന്നുണ്ട്. അതിൽ തന്നെ മുഖത്ത് രോമവളർച്ചയുള്ള ലോകത്തെമ്പാടുമുള്ള അനേകം സ്ത്രീകളെ സഹായിക്കാനും പ്രചോദിപ്പിക്കാനും ഉള്ള വഴികളും പെടുന്നു. 

ഇപ്പോൾ ഒൺലിഫാൻസിലും അവൾ സജീവമാണ്. ആദ്യമാദ്യം ആളുകളുടെയെല്ലാം ഈ രോമങ്ങൾ നീക്കം ചെയ്യൂ എന്നുള്ള ഉപദേശങ്ങൾ കേട്ട് കേട്ട് അവൾക്ക് മടുത്തിരുന്നു. അതോടെയാണ് അവൾ താടിരോമങ്ങൾ വച്ച് കൊണ്ടുള്ള വിവിധ സ്റ്റൈലുകൾ പരീക്ഷിക്കാൻ തുടങ്ങിയത്. 

പിസിഒഎസ് (Polycystic Ovary Syndrome) കാരണമാണ് അവരുടെ മുഖത്ത് ഇത്തരത്തിൽ രോമവളർച്ച ഉണ്ടാകുന്നത്. ലോകത്തിലാകെയായി പത്തിലൊരു സ്ത്രീ ഈ അവസ്ഥ കാരണം ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് പറയുന്നത്. തന്റെ ഒരു വീഡിയോയിൽ PeekabooPumpkin പറയുന്നത്, 'തന്റെ താടിരോമങ്ങളെ അം​ഗീകരിക്കുന്ന ഈ അവസ്ഥയിലേക്കെത്താൻ താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്ന് തനിക്കീ അവസ്ഥയിൽ വിഷമമില്ല, താൻ ഹാപ്പിയാണ്. ഈ ഹാപ്പി ആയിട്ടുള്ള അവസ്ഥയിലേക്കെത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്' എന്നാണ്.