ലണ്ടനിൽ നിന്നുള്ള കോൺസ്റ്റൻസ് കാംഫർ, എന്ന യുവതിയാണ് ഏറ്റവും എളുപ്പമുള്ള പരീക്ഷാ സെൻറർ തേടി കിലോമീറ്റർ യാത്ര ചെയ്തത്. സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ തീരത്തുള്ള ഐൽ ഓഫ് മിൽ ആണ് അവർ പരീക്ഷ എഴുതാനായി തിരഞ്ഞെടുത്തത്.
ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച് സ്വന്തമായി ലൈസൻസ് നേടിയെടുക്കുക എന്നത് എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. വണ്ടി നന്നായി ഓടിക്കാൻ അറിയാമെങ്കിലും ലൈസൻസ് ടെസ്റ്റിൽ പങ്കെടുക്കാൻ ആർക്കായാലും ഒരു ചെറിയ ടെൻഷൻ ഉണ്ടാകും. ലൈസൻസ് കിട്ടിയേ മതിയാകൂ എന്ന് തീവ്രമായ ആഗ്രഹത്തിൽ ഏറ്റവും എളുപ്പമുള്ള ടെസ്റ്റിംഗ് സെൻറർ തേടി ഒരു യുവതി സഞ്ചരിച്ചത് എത്ര കിലോമീറ്റർ ആണെന്നോ? 500 മൈൽ അതായത് ഏകദേശം 800 കിലോമീറ്ററിലധികം. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ പത്തുമണിക്കൂറിലേറെ യാത്ര ചെയ്ത് ആ സെൻററിൽ എത്തിയെങ്കിലും അവൾ പരീക്ഷയിൽ ജയിച്ചില്ല.
കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത് ഡെയിലി സ്റ്റാർ ആണ്. ലണ്ടനിൽ നിന്നുള്ള കോൺസ്റ്റൻസ് കാംഫർ, എന്ന യുവതിയാണ് ഏറ്റവും എളുപ്പമുള്ള പരീക്ഷാ സെൻറർ തേടി കിലോമീറ്റർ യാത്ര ചെയ്തത്. സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ തീരത്തുള്ള ഐൽ ഓഫ് മിൽ ആണ് അവർ പരീക്ഷ എഴുതാനായി തിരഞ്ഞെടുത്തത്. ഇവിടുത്തെ ടെസ്റ്റ് മറ്റു സ്ഥലങ്ങളിലെ ടെസ്റ്റിനേക്കാൾ എളുപ്പമാണ് എന്ന് ഗൂഗിളിൽ കണ്ടതിനെ തുടർന്നാണ് അവർ ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തത്.
വാഹനമോടിക്കുന്നതിനിടയിൽ അവൾ ഭയപ്പെട്ടിരുന്നത് റൗണ്ട് എബൗട്ടുകൾ ആയിരുന്നു. അതുകൊണ്ട് ഇതിനുള്ള സാധ്യത ഏറ്റവും കുറവുള്ള ടെസ്റ്റിംഗ് സെൻറർ ആണ് അവൾ അന്വേഷിച്ചത്.
അങ്ങനെയാണ് അവൾ ഐൽ ഓഫ് മിൽ കണ്ടെത്തിയത്ത്. ഇത് യുകെയിലെ ഏറ്റവും ഉയർന്ന വിജയശതമാനമുള്ള ടെസ്റ്റിംഗ് സെൻറർ ആണ്. 90% മുകളിലാണ് എപ്പോഴും ഇവിടുത്തെ വിജയശതമാനം. കൂടുതലും സിംഗിൾ-ട്രാക്ക് റോഡുകളും ഒരു റൗണ്ട് എബൗട്ടും മാത്രമാണ് ഇവിടെയുള്ളത്. പക്ഷേ, ഇങ്ങനെയൊക്കെ ആയിട്ടും ദൗർഭാഗ്യകരം എന്ന് പറയട്ടെ രണ്ടാമത്തെ പരിശ്രമത്തിലും അവൾ പരാജയപ്പെട്ടു പോയി.
