ആദ്യം ഇതിന് 15,000 രൂപ പിഴയടക്കാനാണ് പറഞ്ഞിരുന്നത്. എന്നാൽ, അലക്സ് അതിന് തയ്യാറായില്ല. പിന്നാലെ, സർചാർജ്ജ് അടക്കം 55,603 രൂപ പിഴയടക്കാനുള്ള ഉത്തരവ് വരുകയായിരുന്നു. 

സി​ഗരറ്റ് വലിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവർക്കും അറിയാം. അത് പുകവലിക്കുന്നവർക്കും വലിക്കാത്തവർക്കും അറിയാവുന്ന കാര്യമാണ്. എന്ന് കരുതി ആളുകൾ പുകവലിക്കാതിരിക്കാറുമില്ല. എന്നാൽ, പല രാജ്യങ്ങളിലും പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശിക്ഷാർഹമാണ്. പക്ഷേ, അപ്പോഴും പൊതുസ്ഥലത്ത് പുകവലിക്കുന്നവരും സി​ഗരറ്റ് കുറ്റികൾ പൊതുസ്ഥലത്ത് വലിച്ചെറിയുന്നവരും ഉണ്ട്. 

എന്നാൽ, ഇം​ഗ്ലണ്ടിൽ ഒരു ബ്രിട്ടീഷ് പൗരനിൽ നിന്നും സി​ഗരറ്റ് കുറ്റി പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞതിന് വൻ തുക തന്നെ പിഴയായി ഈടാക്കിയിരിക്കുകയാണ്. 55,000 രൂപയാണ് ഇയാളിൽ നിന്നും പിഴയായി ഈടാക്കിയിരിക്കുന്നത്. കൗൺസിൽ സ്റ്റാഫുകളുടെ മുന്നിൽ നിന്നുമാണ് ഇയാൾ സി​ഗരറ്റ് വലിച്ചതും കുറ്റി വലിച്ചെറിഞ്ഞ് നടന്നു പോയതും. 

പുകവലിക്കുകയായിരുന്ന അലക്‌സ് ഡേവിസിനെ സ്ട്രീറ്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ തടയുകയായിരുന്നു. പിന്നാലെ, മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയടക്കാനുള്ള നോട്ടീസ് നൽകി എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, കൗൺസിൽ ഉദ്യോഗസ്ഥർക്ക് മുന്നിലൂടെ സി​ഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ് നടന്നു പോവുകയായിരുന്നു ഇയാൾ. ആദ്യം ഇതിന് 15,000 രൂപ പിഴയടക്കാനാണ് പറഞ്ഞിരുന്നത്. എന്നാൽ, അലക്സ് അതിന് തയ്യാറായില്ല. പിന്നാലെ, സർചാർജ്ജ് അടക്കം 55,603 രൂപ പിഴയടക്കാനുള്ള ഉത്തരവ് വരുകയായിരുന്നു. 

'തെരുവുകളിൽ വലിച്ചെറിയപ്പെടുന്ന സി​ഗരറ്റ് കുറ്റികളാണ് സ്ട്രീറ്റ് എൻഫോഴ്സ്മെന്റ് ഓഫീസർമാർ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാലിന്യ പ്രശ്നം. ഇയാൾ അത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നത് നേരിട്ട് കണ്ടു. അയാൾ അത് അം​ഗീകരിക്കുകയും ചെയ്തു. എന്നാൽ, പിഴയടക്കാനുള്ള യാതൊരു ശ്രമവും നടത്തിയില്ല. അതിനാൽ വിഷയം കോടതിക്ക് മുന്നിലെത്തി' എന്ന് സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ എൻവയോൺമെന്റ് എൻഫോഴ്സ്മെന്റ് കാബിനറ്റ് അംഗം കൗൺസിലർ റേച്ചൽ ഹണ്ട് പറഞ്ഞു. ഇതുപോലെ വലിച്ചെറിയുന്ന സി​ഗരറ്റ് കുറ്റികൾ വിഘടിക്കാൻ 18 മാസം മുതൽ 10 വർഷം വരെ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.