ഇന്ത്യന്‍ ടെക്റ്റോണിക് പ്ലേറ്റ് ഇതുവരെ കരുതിയ അത്രയും ആഴത്തിലേക്ക് പോകുന്നില്ലെന്നും അതിന് മുമ്പ് തന്നെ അത് വളയുകയും പൊട്ടുകയും ചെയ്യുന്നെന്നാണ് പുതിയ പഠനം പറയുന്നത്. 


ന്ത്യയുടെ ചൈനയും ഹിമാലയ പര്‍വ്വതനിരകളില്‍ വലിയ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ്. വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹിമാലയത്തിന്‍റെ പാരിസ്ഥിക സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്ന് ഭൌമശാസ്ത്ര ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും നിര്‍മ്മാണങ്ങള്‍ വളരെ വേഗത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേ സമയം ഏവരെയും ഞെട്ടിച്ച് കൊണ്ട് മറ്റൊരു പഠന റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്. ഏറ്റവും പുതിയ പഠനത്തില്‍ ടിബറ്റിന്‍റെ ആസന്നമായ നാശത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നു. ആവര്‍ത്തിച്ചുള്ള ആഘാതം കാരണം ഇന്ത്യന്‍ ടെക്റ്റോണിക് പ്ലേറ്റുകള്‍ക്ക് ഭ്രംശം സംഭവിക്കുകയും ഇതു മൂലം ടിബറ്റ് മേഖല തകര്‍ച്ച നേരിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ ഹിമാലയത്തിന് ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ സങ്കീർണ്ണമായ ഒരു ഭൗമശാസ്ത്രം ഉണ്ടായിരിക്കാമെന്ന് അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ വാർഷിക യോഗത്തിൽ അവതരിപ്പിച്ച സമീപകാല പഠനത്തില്‍ പറയുന്നു. ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ തമ്മിലുള്ള കൂട്ടിയിടി കാരണം ഹിമാലയം ഇപ്പോഴും വളരുകയാണ്. രണ്ട് കോണ്ടിനെന്‍റല്‍ പ്ലേറ്റുകള്‍ തമ്മില്‍ കൂട്ടിയടിക്കുമ്പോള്‍ സാന്ദ്രത കുറഞ്ഞ ഒരു കോണ്ടിനെന്‍റല്‍ പ്ലേറ്റ് താഴേയ്ക്ക് പോവുകയും സാന്ദ്രത കൂടിയ കോണ്ടിനെന്‍റല്‍ പ്ലേറ്റ് സ്വാഭാവികമായും മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. ചില ജിയോസയന്‍റിസ്റ്റുകള്‍ കരുതുന്നത് ഇന്ത്യന്‍ പ്ലേറ്റ് യൂറോപ്യന്‍ പ്ലേറ്റിന് അടിയിലേക്ക് വഴുതി നീങ്ങുകയാണെന്നാണ്. 

ചരിത്രം രചിച്ച് സാറ; ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തി നാല് വയസുകാരി !

എന്നാല്‍, ഇന്ത്യന്‍ ടെക്റ്റോണിക് പ്ലേറ്റ് ഇതുവരെ കരുതിയ അത്രയും ആഴത്തിലേക്ക് പോകുന്നില്ലെന്നും അതിന് മുമ്പ് തന്നെ അത് വളയുകയും പൊട്ടുകയും ചെയ്യുന്നെന്നാണ് പുതിയ പഠനം പറയുന്നത്. ഇതുവരെ കരുതിയതില്‍ നിന്നും വ്യത്യസ്തമായ ഒരു കണ്ടെത്താലായതിനാല്‍ ഗവേഷകര്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി. തുടര്‍ന്ന് ഭൂകമ്പ തരംഗങ്ങളെ കുറിച്ചുള്ള പഠനത്തില്‍ ഈ പുതിയ ഭൂചലനത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു. ഇന്ത്യൻ പ്ലേറ്റിന് ചില സ്ഥലങ്ങളിൽ 200 കിലോമീറ്റർ ആഴമുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ ഇതിന് 100 കിലോമീറ്റർ മാത്രം ആഴമാണ് ഉളളത്. അതായത് ഈ ഭാഗങ്ങളില്‍ പ്ലേറ്റിന് വലിയ സ്വാധീനിമില്ലെന്നാണ്. ഇന്ത്യന്‍ പ്ലേറ്റിലുള്ള ഈ അസന്തുലിതാവസ്ഥ ടിബറ്റന്‍ പ്രദേശത്ത് കൂടുതല്‍ സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. 

40 ശതമാനം പേരുടെ ജോലി പോകും; എഐ 'പണി തരു'മെന്ന് ഐഎംഎഫും !

ഹിമാലയൻ പ്ലേറ്റുകളുടെ അതിർത്തിയിലുള്ള പ്രാദേശിക ജിയോതെർമൽ നീരുറവകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഹീലിയത്തിന്‍റെ ഏറ്റക്കുറച്ചിലുകൾ 2022 ൽ ശാസ്ത്രജ്ഞർ രേഖപ്പെടുത്തിയിരുന്നു. ഈ ഏറ്റക്കുറിച്ചിലുകള്‍ പ്ലേറ്റുകളുടെ വിഭജനത്തിലേക്കുള്ള സാധ്യതയിലേക്ക് വഴിതെളിക്കുന്നെന്ന് ഗവേഷകരും പറയുന്നു. ഭൌമാന്തര്‍ഭാഗത്തെ ഈ ചലനങ്ങള്‍ ഭൌമോപരിതലത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. എന്നാല്‍ ഇതെങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് ഇന്നും ഉത്തരമില്ല. അതിനായി ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. 

കാക്കക്കുളിയല്ലിത്, -71 ഡിഗ്രിയില്‍ ഒരു കുളി; സൈബീരിയയില്‍ നിന്നുള്ള വൈറല്‍ കുളിയുടെ വീഡിയോ കാണാം !