Asianet News MalayalamAsianet News Malayalam

കടുവ മൃ​ഗശാലയിൽ നിന്നും ഓടിരക്ഷപ്പെട്ടു, പേടിച്ച് വിറച്ച് ജനങ്ങൾ

യുക്രെയ്‌നിലെ പോലീസ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ  അറിയിച്ചതെന്ന് സ്ലോവാക്യൻ  പോലീസ് പറഞ്ഞു. കടുവയെ കണ്ടാൽ ഉടൻ പൊലീസിനെ ബന്ധപ്പെടാനും എന്തു വില കൊടുത്തും അതിനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 

tiger escaping zoo
Author
First Published Sep 6, 2022, 4:05 PM IST

യുക്രൈനിയൻ മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട കടുവ ഭീതി പടർത്തി അലയുന്നു. മൂന്ന് പട്ടണങ്ങളിൽ ഇതിനോടകം അക്രമണം നടത്തിയ കടുവ അതിർത്തി കടന്നതായാണ് സൂചന. വിവിധ ഇടങ്ങളിൽ കടുവയെ കണ്ടതിനാൽ ആളുകൾ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം എന്ന് സ്ലോവാക്യൻ പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

യുക്രൈനിലെ സ്വകാര്യ മൃഗശാലയിൽ നിന്നാണ് കടുവ രക്ഷപ്പെട്ടത്. കടുവയെ ഇതുവരെയും പിടികൂടാൻ ആയിട്ടില്ല. മൂന്നു നഗരങ്ങളിൽ ആക്രമണം നടത്തിയ കടുവയുടെ യാതൊരു വിവരവും ഇതുവരെ കിട്ടിയിട്ടില്ലത്രെ. വിവിധ ഇടങ്ങളിൽ കടുവയെ ഒന്നിലധികം തവണ കണ്ടതിനെ തുടർന്ന് സ്ലൊവാക്യയിലെ യൂലിക്കിലുള്ള ആളുകൾക്ക് പുറത്ത് അധികം ഇറങ്ങേണ്ട എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുക്രെയ്‌നിലെ പോലീസ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ  അറിയിച്ചതെന്ന് സ്ലോവാക്യൻ  പോലീസ് പറഞ്ഞു. കടുവയെ കണ്ടാൽ ഉടൻ പൊലീസിനെ ബന്ധപ്പെടാനും എന്തു വില കൊടുത്തും അതിനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 

പ്രദേശത്തെ ഒരു ദേശീയ ഉദ്യാനത്തിൽ കടുവയെ പിടികൂടാൻ  ഫോട്ടോ കെണികൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് മൃഗം മൂന്ന് സ്ലൊവാക്യൻ ന​ഗരങ്ങൾ സന്ദർശിച്ചതായി സ്ഥിരീകരിച്ചു. കടുവ ആക്രമണകാരിയായ മാറി കഴിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ ആളുകൾ സൂക്ഷിക്കണം എന്നും കടുവ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെടാമെന്നും അധികൃതർ പറയുന്നു.
 
ആളുകൾ ഇക്കാര്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം എന്നും പ്രത്യേക ജാ​ഗ്രത ഇക്കാര്യത്തിൽ വേണമെന്നും അധികാരികൾ പറഞ്ഞു. കടുവയുടെ ആക്രമണവുമായി ബന്ധപ്പെട്ട മരണങ്ങൾ ഒന്നും ഇതുവരെയും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. കടുവ എവിടെയാണ് മറഞ്ഞിരിക്കുന്നത് എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിൽ കടുവ യുക്രെയിൻ അതിർത്തി കടന്നിരിക്കാം എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. ഏതായാലും മൃഗശാലയിൽ നിന്നും പുറത്തിറങ്ങിയ കടുവ പ്രദേശവാസികളെ മുഴുവൻ ഭീതിയിലാഴ്ത്തി ഇരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios