Asianet News MalayalamAsianet News Malayalam

ട്രംപിന്റെ റാലിയിൽ ഗ്യാലറികൾ ഒഴിഞ്ഞു കിടന്നു, 'പണി'കൊടുത്തത് ടിക് ടോക്ക് പിള്ളേരോ?

അമേരിക്കയിലെ ടിക്‌ടോക് കെ-പോപ്പ് യൂസർമാരുടെ സംഘങ്ങൾ ഇപ്പോൾ അവകാശപ്പെടുന്നത് ഈ 'പണി'ക്ക് പിന്നിൽ തങ്ങളാണ് എന്നാണ്. 

Tik Tok K Pop users trick trump campaign team in Tulsa rally  causing poor turn out
Author
Tulsa, First Published Jun 22, 2020, 4:02 PM IST

ഒക്ലഹോമയിലെ  ട്യുൽസയിൽ ശനിയാഴ്ച നടന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ റാലിയിൽ പതിനായിരക്കണക്കിന് പേർ വന്നെത്തും എന്നായിരുന്നു ക്യാമ്പയിൻ ടീമിന്റെ പ്രതീക്ഷ. അതിനു കണക്കാക്കിയുള്ള സംവിധാനങ്ങളും അവർ ഒരുക്കിയിരുന്നു. എന്നാൽ, റാലി തുടങ്ങാൻ സമയമായപ്പോഴേക്കും അവിടെ ആകെ വന്നെത്തിയത്  ഏതാനും ആയിരം പേര് മാത്രമായിരുന്നു. അമേരിക്കയിലെ ടിക്‌ടോക് കെ-പോപ്പ് യൂസർമാരുടെ സംഘങ്ങൾ ഇപ്പോൾ അവകാശപ്പെടുന്നത് ഈ 'പണി'ക്ക് പിന്നിൽ തങ്ങളാണ് എന്നാണ്. 

 

Tik Tok K Pop users trick trump campaign team in Tulsa rally  causing poor turn out

 

റാലിയിൽ പങ്കെടുക്കാൻ വരുന്നവരോട് മുൻ‌കൂർ അറിയിച്ചുകൊണ്ട് രജിസ്റ്റർ ചെയ്യാൻ ട്രംപ് ക്യാമ്പയിൻ ടീം ആവശ്യപ്പെട്ടിരുന്നു. ഈ മെസ്സേജ് തങ്ങളുടെ ഗ്രൂപ്പുകളിൽ പങ്കിട്ട് പല ടിക്‌ടോക് കെ-പോപ് താരങ്ങളും തങ്ങളുടെ സുഹൃദ്‌വലയത്തിൽ ഉള്ളവരോട് രജിസ്റ്റർ ചെയ്ത ശേഷം ആ വഴിക്കേ പോകാതിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പരിപാടി മൊത്തമായിട്ടല്ലെങ്കിലും, ഏറെക്കുറെ പരാജയപ്പെട്ടതിന്റെ കാരണം തങ്ങൾ തന്നെയാണ് എന്നവകാശപ്പെട്ടുകൊണ്ട് നിരവധി യുവ ടിക്‌ടോക്, കെ-പോപ്പ് ഉപഭോക്താക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റിട്ടിരുന്നു. ടിക് ടോക് കെ-പോപ്പ് യൂസർമാരുടെ ഈ വൈറൽ പരിശ്രമം കൊണ്ട് ഫലത്തിൽ പത്തുലക്ഷത്തിലധികം പേരെങ്കിലും റാലിക്കെത്തും എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു.

 

 

ജൂൺ 11 മുതലാണ് ട്രംപ് റാലിക്കുള്ള ഓൺലൈൻ  രജിസ്ട്രേഷൻ ആരംഭിച്ചത്. കെ-പോപ്പ് താരങ്ങളാണ് അവരുടെ ആരാധകരോട് രജിസ്റ്റർ ചെയ്ത് പോകാതിരിക്കാൻ ആഹ്വാനം ചെയ്തത്. ആ ആഹ്വാനം ടിക്‌ടോക്കിലെ ലക്ഷക്കണക്കിനുപേർ ഫോളോ ചെയ്യുന്ന നിരവധി അക്കൗണ്ടുകൾ ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷം, " ട്രംപ് റാലിക്ക് രജിസ്റ്റർ ചെയ്തിരുന്നു, പോകാൻ പറ്റാത്ത സാഹചര്യമാണ്' എന്നുള്ള മെസ്സേജുകളും നിരവധി, സോഷ്യൽ മീഡിയയിൽ വന്നിരുന്നു. 

 

ടിക്‌ടോകിൽ ഇങ്ങനെ ഒരു നിശബ്ദമായ പറ്റിപ്പ് നടക്കാൻ പോകുന്നതിന്റെ യാതൊരു മുന്നറിയിപ്പും ട്രംപിന്റെ ക്യാമ്പയിൻ മാനേജർക്ക് ലഭിച്ചതേയില്ല. വളരെ സ്മാർട്ട് ആയ ആ പിള്ളേർ ട്രംപിന്റെ പിആർ ടീമിന് യാതൊരു വിധത്തിലുള്ള സംശയവും തോന്നാത്ത വിധത്തിലാണ് ഈ 'പണി' നടപ്പിലാക്കിയത്. ഒടുവിൽ ലക്ഷങ്ങൾ കാണികളായി വന്നെത്തുമെന്ന് കരുതിയ പരിപാടി വളരെ ശുഷ്കമായിട്ടാണ് നടന്നത്.

 

Tik Tok K Pop users trick trump campaign team in Tulsa rally  causing poor turn out

 

19,000 പേർക്കെങ്കിലും ചുരുങ്ങിയത് ഇരിക്കാൻ ഇടമുണ്ടായിരുന്ന BOK സെന്ററിന്റെ ഗാലറിയിലെ കസേരകളിൽ മിക്കതും ഒഴിഞ്ഞു തന്നെ കിടന്നു. എന്തായാലും, വന്നെത്തിയ അണികളെ നിരാശരാക്കാതെ, ഒഴിഞ്ഞ കസേരകളെയും അവിടവിടെ ഇരിക്കുന്ന അണികളെയും നോക്കി നല്ലൊരു രാഷ്ട്രീയപ്രസംഗം തന്നെ നടത്തിയിട്ടാണ് ട്രംപ് ശനിയാഴ്ച റാലി അവസാനിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios